നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
യുഎഇയില്‍ പുതിയ തന്ത്രങ്ങളുമായി തട്ടിപ്പ് വീരന്മാര്‍ രംഗത്തെത്തിയിരിക്കുകയാണ്. ലോട്ടറി അടിച്ചെന്നും ഡെബിറ്റ് കാര്‍ഡിന്റെ കാലാവധി തീര്‍ന്നെന്നുമുള്ള പഴയ നമ്പര്‍ വിട്ട്, ജോലിയില്‍ നിന്നു പിരിച്ചു വിട്ടെന്ന പേടിപ്പിക്കല്‍ നമ്പരാണ് പുതിയതായി police dubai തട്ടിപ്പ് വീരന്മാര്‍ പയറ്റുന്നത്. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും ഓണ്‍ലൈന്‍ കള്ളന്മാരുടെ പുതിയ തട്ടിപ്പ് തുടങ്ങുന്നത് ഇങ്ങനെ: ”താങ്കളെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായി അറിയിക്കുന്നതില്‍ ഖേദിക്കുന്നു. താങ്കളുടെ സേവനകാല വേതനവും തൊഴില്‍ ആനുകൂല്യങ്ങളുമറിയാന്‍ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക”- ഇതാണ് തട്ടിപ്പിന്റെ പുതിയ സന്ദേശം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
ലിങ്ക് ക്ലിക്ക് ചെയ്യുന്നതോടെ അക്കൗണ്ടുകള്‍ ചോരും. സ്മാര്‍ട് ഫോണുകള്‍ ഹാക്ക് ചെയ്യും, ഇമെയിലുകളിലും തട്ടിപ്പുകാര്‍ നുഴഞ്ഞു കയറാം. ഒരു ഇന്ധന കമ്പനിയില്‍ കമ്യൂണിക്കേഷന്‍ കോ ഓര്‍ഡിനേറ്ററായ സാലിം അല്‍ മുല്ല, പ്രമുഖ വാട്ടര്‍ കമ്പനിയിലെ എച്ച്ആര്‍ ഉദ്യോഗസ്ഥയായ മോസ സജൗദ്, കരാര്‍ കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന നാസര്‍ സ്വാലിഹ് എന്നിവര്‍ക്ക് ‘പിരിച്ചുവിടല്‍ അറിയിപ്പ് ‘ ഇ-മെയിലില്‍ ലഭിച്ചതായി മാധ്യമങ്ങളോടു പറഞ്ഞു. സ്ഥാപനത്തില്‍ വിളിച്ച് കാര്യങ്ങള്‍ ഉറപ്പാക്കിയപ്പോഴാണ് സന്ദേശം വ്യാജമാണെന്ന് മനസ്സിലായി. സന്ദേശത്തിലെ ഭാഷാശൈലി പോലും സംശയാസ്പദമാണെന്നും അവര്‍ പറഞ്ഞു.
സ്വദേശികളും വിദേശകളുമായി ഒരുപാടു പേര്‍ക്ക് അവരവരുടെ സ്ഥാപനത്തില്‍ പേരില്‍ ഇത്തരം ഇ മെയില്‍ സന്ദേശങ്ങള്‍ ലഭിച്ചതായാണ് പരാതി. ഇത്തരം സന്ദശങ്ങള്‍ ലഭിച്ചാല്‍ സ്ഥാപനങ്ങളുടെ ഹ്യുമന്‍ റിസോഴ്സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ അന്വേഷിച്ചു നിജസ്ഥിതി ഉറപ്പ് വരുത്താതെ ഓണ്‍ലൈന്‍ ഇടപാടുകള്‍ ചെയ്യരുതെന്നു പൊലീസ് അറിയിച്ചു.
ജാഗ്രത കൂടിയേ തീരൂ
അജ്ഞാത ആശയ വിനിമയങ്ങളും സന്ദേശങ്ങളും അവഗണിക്കുക.
വ്യക്തിഗത ബാങ്ക് അക്കൗണ്ടുകള്‍ക്ക് സങ്കീര്‍ണ പാസ്വേര്‍ഡ് ഉപയോഗിക്കുക.
തട്ടിപ്പു പ്രോഗ്രാമുകള്‍ പ്രതിരോധിക്കാന്‍ കഴിയുന്ന ആന്റി വൈറസ് സോഫ്റ്റ്വെയര്‍ പ്രയോജനപ്പെടുത്തുക.
കിട്ടുന്ന ലിങ്കുകളിലെല്ലാം കയറാതിരിക്കുക.
കംപ്യുട്ടര്‍ ലോഗ് ഇന്‍ ചെയ്ത ശേഷം സിസ്റ്റം ആളില്ലാതെ വയ്ക്കുന്നത് ഒഴിവാക്കുക.
കഫേകള്‍, ഹോട്ടലുകള്‍, വാണിജ്യകേന്ദ്രങ്ങള്‍ മുതലായവയിലെ തുറന്ന വൈഫൈ നെറ്റ്വര്‍ക്കുകള്‍ വഴി ഇന്റര്‍നെറ്റില്‍ പ്രവേശിക്കുന്നത് ഒഴിവാക്കുക