
foreign driving licenses : യുഎഇ: ഇനി വിദേശ ഡ്രൈവിങ് ലൈസന്‍സുകള്‍ നിയമാനുസൃതമായി പരിഭാഷപ്പെടുത്താം
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
ഇനി വിദേശ ഡ്രൈവിങ്ലൈസന്‍സുകള്‍ നിയമാനുസൃതമായി പരിഭാഷപ്പെടുത്താം. വിദേശ ഡ്രൈവിങ് ലൈസന്‍സുകള്‍ foreign driving licenses നിയമാനുസൃതമായി പരിഭാഷപ്പെടുത്താനുള്ള പുതിയസേവനം ഷാര്‍ജയില്‍ ആരംഭിച്ചതായി ഷാര്‍ജപോലീസ് അറിയിച്ചു. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും ഇതിനായി പോലീസും ഇന്‍ഫര്‍മേഷന്‍ സെന്ററും തമ്മില്‍ ധാരണാപത്രം ഒപ്പുെവച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
പോലീസ് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ ഡോ. അഹമ്മദ് സഈദ് അല്‍ നൗര്‍, ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പ്രതിനിധി അബ്ദുള്‍ ജലീല്‍ മുഹമ്മദ് അല്‍ മര്‍സൂഖി എന്നിവരാണ് കരാറില്‍ ഒപ്പിട്ടത്. അല്‍ റംത മേഖലയിലെ പോലീസിന്റെ ഗതാഗത, ലൈസന്‍സിങ് സേവന കേന്ദ്രത്തിന്റെ ആസ്ഥാനത്തായിരുന്നു ധാരണാപത്രത്തില്‍ ഒപ്പിടല്‍.
ഗതാഗതം, ലൈസന്‍സിങ് എന്നീ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
ജനങ്ങളുടെ ജീവിതനിലാവാരം ഉയര്‍ത്തുന്നതിന് സ്വകാര്യമേഖലയുമായി പങ്കാളിത്തവും സഹകരണവും വര്‍ധിപ്പിക്കുമെന്ന് അല്‍ നൗര്‍ പറഞ്ഞു. കരാര്‍പ്രകാരം മറ്റുരാജ്യങ്ങളിലെ ഡ്രൈവിങ് ലൈസന്‍സുകള്‍ ഇനിമുതല്‍ ഷാര്‍ജയില്‍ പരിഭാഷപ്പെടുത്താന്‍ സാധിക്കും. ദുബായ്, ഷാര്‍ജ, അജ്മാന്‍ എന്നീ എമിറേറ്റുകളിലെ ഇന്‍ഫര്‍മേഷന്‍ സെന്ററുകളുടെ അഞ്ച് ശാഖകളിലൂടെ വാഹന ഉപയോക്താക്കള്‍ക്ക് സേവനം ലഭ്യമാക്കാം.
Comments (0)