face id പാസ്‍പോര്‍ട്ടും വേണ്ട, ടിക്കറ്റും വേണ്ട; നിങ്ങളുടെ മുഖമാണ് ബോർഡിംഗ് പാസ് , അറിഞ്ഞിരുന്നോ യുഎഇയിലെ വിമാനത്താളത്തിലെ പുതിയ സംവിധാനത്തെ കുറിച്ച് - Pravasi Vartha
face id
Posted By Admin Admin Posted On

face id പാസ്‍പോര്‍ട്ടും വേണ്ട, ടിക്കറ്റും വേണ്ട; നിങ്ങളുടെ മുഖമാണ് ബോർഡിംഗ് പാസ് , അറിഞ്ഞിരുന്നോ യുഎഇയിലെ വിമാനത്താളത്തിലെ പുതിയ സംവിധാനത്തെ കുറിച്ച്

നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം

അബുദാബി: അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ യാത്ര മെച്ചപ്പെടുത്തുന്നതിനായി അത്യാധുനിക ബയോമെട്രിക് സംവിധാനം ഏർപ്പെടുത്തി. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും പദ്ധതിയുടെ ആദ്യ ഘട്ടത്തിന് ഇന്ന് തുടക്കം കുറിച്ചു. അബുദാബി ആസ്ഥാനമായുള്ള ടെക്‌നോളജി കമ്പനിയായ നെക്‌സ്‌റ്റ് 50 ആണ് എയർപോർട്ടിൽ ബയോമെട്രിക് സംരംഭത്തിന്റെ ആദ്യ ഘട്ടം പുരോഗമിക്കുകയാണെന്ന് അറിയിച്ചത്. face id യാത്രാക്കാര്‍ക്ക് ബോര്‍ഡിങ് പാസ് കിട്ടാനും വിമാനത്താവളത്തിലെ മറ്റ് നിരവധി സേവനങ്ങള്‍ക്കും തിരിച്ചറിയല്‍ രേഖയായി സ്വന്തം മുഖം തന്നെ ഉപയോഗിക്കാന്‍ കഴിയുന്ന സംവിധാനമാണിത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 ഇതോടെ യാത്രക്കാരുമായി ബന്ധപ്പെടുന്ന എല്ലാ ടച്ച് പോയിന്റുകളിലും ബയോമെട്രിക് സംവിധാനം ഏര്‍പ്പെടുത്തുന്ന മേഖലയിലെ ആദ്യത്തെ വിമാനത്താവളമായിരിക്കും അബുദാബി വിമാനത്താവളം.

ആഗോള ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ടെക്‌നോളജി സൊല്യൂഷൻസ് പങ്കാളികളായ IDEMIA, SITA എന്നിവയ്‌ക്കൊപ്പം NEXT50 അതിന്റെ അത്യാധുനിക സൊല്യൂഷനുകൾ വിമാനത്താവളത്തിൽ അവതരിപ്പിക്കും. വിമാനത്താവളത്തില്‍ യാത്രക്കാരുമായി ബന്ധപ്പെടുന്ന എല്ലാ കൗണ്ടറുകളിലും ഗേറ്റുകളിലും ഇത് സജ്ജീകരിക്കുന്നതിന് മുന്നോടിയായി ഇപ്പോള്‍ പ്രത്യേകമായി തെരഞ്ഞെടുത്ത ചില സെല്‍ഫ് സര്‍വീസ് ബാഗേജ് ടച്ച് പോയിന്റുകള്‍, ഇമിഗ്രേഷന്‍ ഇലക്ട്രോണിക് ഗേറ്റുകള്‍, ബോര്‍ഡിങ് ഗേറ്റുകള്‍ എന്നിവിടങ്ങളിലാണ് ഇത് പ്രവര്‍ത്തിച്ചു തുടങ്ങിയത്.

അത്യാധുനിക ബയോമെട്രിക് ക്യാമറകളാണ് വിമാനത്താവളത്തിലെ വിവിധ പോയിന്റുകളില്‍ പദ്ധതിക്കായി സ്ഥാപിച്ചത്. ഇതിലൂടെ യാത്രക്കാരെ ഓരോ പോയിന്റിലും തിരിച്ചറിയാനും വിവരങ്ങള്‍ രേഖപ്പെടുത്താനും സാധിക്കും. സെല്‍ഫ് സര്‍വീസ് ബാഗേജ് ഡ്രോപ്പ്, പാസ്‍പോര്‍ട്ട് കണ്‍ട്രോള്‍, ബിസിനസ് ക്ലാസ് ലോഞ്ചുകള്‍, ബോര്‍ഡിങ് ഗേറ്റുകള്‍ എന്നിവിടങ്ങളിലെല്ലാം ഇത്തരം ക്യാമറകളിലൂടെ യാത്രക്കാരനെ തിരിച്ചറിഞ്ഞ് നടപടികള്‍ സുരക്ഷിതമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പദ്ധതി പൂർത്തിയാകുന്നതോടെ വിമാനത്താവളത്തില്‍ എത്തുന്നവർക്ക് വിവിധ കൗണ്ടറുകളില്‍ കാത്തിരിക്കാതെയും വരി നില്‍ക്കാതെയും യാത്ര കൂടുതല്‍ എളുപ്പമാകും.

ഏറ്റവും മികച്ച സാങ്കേതികവിദ്യയില്‍ അധിഷ്‍ഠിതമായ വിമാനത്താവളം ഒരുക്കുകയെന്ന അബുദാബിയുടെ വികസന കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിലേക്കുള്ള ഒരു പടി കൂടിയായി ഇത് മാറും. ഒപ്പം എല്ലാ യാത്രക്കാര്‍ക്കും ബുദ്ധിമുട്ടില്ലാത്തെ യാത്രാ അനുഭവവും സമ്മാനിക്കാനാവും. മിഡ്ഫീല്‍ഡ് ടെര്‍മിനല്‍ ബില്‍ഡിങിലെ എല്ലാ കൗണ്ടറുകളിലും ഗേറ്റുകളിലും വൈകാതെ ഈ അത്യാധുനിക സംവിധാനം വ്യാപിപ്പിക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *