നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
ക്രിസ്മസ് ആഘോഷം പ്രൗഢ ഗംഭീരമാക്കാനുള്ള ഒരുക്കങ്ങളോടെ യുഎഇ. പ്രാര്‍ഥനാ നിര്‍ഭരമായ ചടങ്ങുകളോടെ ക്രൈസ്തവ സമൂഹം ക്രിസ്മസിനെ വരവേല്‍ക്കുമ്പോള്‍ ആഘോഷത്തില്‍ പങ്കുചേരാന്‍ രാജ്യനിവാസികളും dubai christmas village ഒരുങ്ങുകയാണ്. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും ക്രിസ്മസിന് മുന്നോടിയായി വീടുകളിലും ക്രൈസ്ത ദേവാലയങ്ങളും പ്രത്യേക കരോള്‍ സര്‍വിസുകളും നടക്കുന്നുണ്ട്. ഷാര്‍ജ സി.എസ്.ഐ പാരിഷ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച നടന്ന കരോള്‍ സര്‍വിസില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലും കരോള്‍ സര്‍വിസുകള്‍ സജീവമാണ്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 വിപണികളില്‍ വ്യത്യസ്തതരത്തിലുള്ള നക്ഷത്രങ്ങളും അനുബന്ധ ഉല്‍പന്നങ്ങളും സ്ഥാനം പിടിച്ചു കഴിഞ്ഞു. താമസ സ്ഥലങ്ങള്‍ക്കു പുറമെ വിവിധ സ്ഥാപനങ്ങളും ക്രിസ്മസ് ദീപങ്ങളാല്‍ അലംകൃതമായി.
റാസല്‍ഖൈമയിലെ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, സെന്റ് ലൂക്ക്‌സ്, സെന്റ് ആന്റണീസ് പാദുവ കാത്തലിക്, സെന്റ് തോമസ് മാര്‍ത്തോമ, സെന്റ് ഗ്രിഗോറിയോസ് ജേക്കബൈറ്റ് സുറിയാനി ഓര്‍ത്തഡോക്‌സ്, ഇവാഞ്ചലിക്കല്‍, സെവന്‍ത് ഡേ അഡ്വെഞ്ചറിസ്റ്റ് തുടങ്ങിയ ചര്‍ച്ചുകളില്‍ ക്രിസ്മസിനേടനുബന്ധിച്ച് പ്രത്യേക പ്രാര്‍ഥനകള്‍ നടക്കും. ദുബായ്, അബുദാബി ഉള്‍പ്പെടെയുള്ള എമിറേറ്റുകളിലെ പള്ളികളിലും പ്രത്യേക പ്രാര്‍ഥനകളുണ്ടാവും.