
construction & building engineering : അബുദാബി : നിര്‍മാണ മേഖല എന്‍ജിനീയര്‍മാര്‍ക്ക് റജിസ്‌ട്രേഷന്‍ കാര്‍ഡ് സംബന്ധിച്ച് പുതിയ നിര്‍ദ്ദേശം
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
നിര്‍മാണ മേഖല എന്‍ജിനീയര്‍മാര്‍ക്ക് റജിസ്‌ട്രേഷന്‍ കാര്‍ഡ് സംബന്ധിച്ച് പുതിയ നിര്‍ദ്ദേശവുമായി അബുദാബി. കെട്ടിട നിര്‍മാണ മേഖലയില്‍ ജോലി ചെയ്യുന്ന എന്‍ജിനീയര്‍മാര്‍ക്ക് construction & building engineering അബുദാബിയില്‍ റജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയതായി അധികൃതര്‍ അറിയിച്ചു. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, ആര്‍ക്കിടെക്ചറല്‍ എന്‍ജിനീയര്‍മാരും റജിസ്റ്റര്‍ ചെയ്യണം. ഈ റജിസ്‌ട്രേഷന്‍ കാര്‍ഡ് ഉള്ളവരെ മാത്രമേ നിര്‍മാണ മേഖലയില്‍ എന്‍ജിനീയറായി ജോലി ചെയ്യാന്‍ അനുവദിക്കൂ. തുല്യതാ സര്‍ട്ടിഫിക്കറ്റോ റജിസ്‌ട്രേഷന്‍ കാര്‍ഡോ ഉള്ളവര്‍ക്കു മാത്രമേ എന്‍ജിനീയര്‍ വീസ ലഭിക്കൂ. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 മറ്റു തസ്തികയില്‍ ഉള്ളവര്‍ക്ക് എന്‍ജിനീയറായി ജോലി ചെയ്യാന്‍ പാടില്ല. നിര്‍മാണ മേഖലയുടെ സേവന ഗുണനിലവാരവും സുരക്ഷയും പ്രഫഷനല്‍ മികവും ഉയര്‍ത്തുകയാണ് ലക്ഷ്യം. സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലായ ടാം പ്ലാറ്റ്‌ഫോമിലാണ് റജിസ്റ്റര്‍ ചെയ്യേണ്ടതെന്ന് അബുദാബി നഗരസഭ അറിയിച്ചു.
രണ്ട് തരം കാര്‍ഡുകള്‍
നിര്‍മാണ മേഖലയില്‍ 3 വര്‍ഷത്തെ പരിചയമുള്ളവര്‍ക്ക് പ്രാക്ടീസിങ് എന്‍ജിനീയര്‍ എന്നും അല്ലാത്തവര്‍ക്ക് ട്രെയ്‌നി എന്‍ജിനീയര്‍ എന്ന കാര്‍ഡുമാണ് ലഭിക്കുക.
യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്ന് തുല്യതാ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത എന്‍ജിനീയര്‍ ബിരുദധാരികള്‍ക്ക് താല്‍ക്കാലിക ലൈസന്‍സ് നല്‍കും.
30 ദിവസത്തിനകം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാത്ത താല്‍ക്കാലിക ലൈസന്‍സ്, 90 ദിവസത്തിനകം പൂര്‍ത്തിയാക്കാത്ത പെര്‍മനന്റ് ലൈസന്‍സ് അപേക്ഷകളും റദ്ദാക്കും.
എന്‍ജിനീയര്‍, പാര്‍ട്ണര്‍, ഓഫിസ് മാനേജര്‍ എന്നീ തസ്തികയില്‍ ഉള്ളവര്‍ ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കണം.
മറ്റു രേഖകള്‍ ഇവയൊക്കെ
സ്വഭാവ സര്‍ട്ടിഫിക്കറ്റ്, ലേബര്‍ കാര്‍ഡ്, യുഎഇ സൊസൈറ്റി ഓഫ് എന്‍ജിനീയേഴ്‌സില്‍ അംഗത്വം എടുത്തതിന്റെ തെളിവ്, യുഎഇ റസിഡന്‍സ് വീസ അല്ലെങ്കില്‍ ഇന്‍വെസ്റ്റര്‍ കാര്‍ഡ്, മറ്റു എമിറേറ്റില്‍ ജോലി ചെയ്തവരാണെങ്കില്‍ അവിടുന്നുള്ള എന്‍ജിനീയറിങ് ലൈസന്‍സ്, വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്നുള്ള തുല്യതാ സര്‍ട്ടിഫിക്കറ്റ്, ട്രേഡ് ലൈസന്‍സ് കോപ്പി എന്നിവയാണ് റജിസ്‌ട്രേഷനു വേണ്ടത്.
എങ്ങനെ അപേക്ഷിക്കാം?
ടാം പോര്‍ട്ടലിന്റെ വെബ്‌സൈറ്റില്‍ പേര്, മേല്‍വിലാസം, വിദ്യാഭ്യാസ യോഗ്യത, കമ്പനിയുടെ പേര്, മേല്‍വിലാസം, ബന്ധപ്പെടാനുള്ള നമ്പര്‍, ഇമെയില്‍ തുടങ്ങിയ വിവരങ്ങള്‍ നല്‍കി റജിസ്റ്റര്‍ ചെയ്യണം. യോഗ്യത, തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ തെളിയിക്കുന്ന രേഖകള്‍ അപ് ലോഡ് ചെയ്യണം.
അംഗീകൃത സ്ഥാപനങ്ങളില്‍നിന്നുള്ള എന്‍ജിനീയര്‍ ബിരുദ സര്‍ട്ടിഫിക്കറ്റോ സെമസ്റ്റര്‍ സംവിധാനത്തില്‍ 160 ക്രെഡിറ്റ് അവേഴ്‌സ്, ക്വാട്ടേര്‍ലി സിസ്റ്റത്തില്‍ 250 ക്രെഡിറ്റ് അവേഴ്‌സ് യൂറോപ്യന്‍ സിസ്റ്റത്തില്‍ 36 യൂണിറ്റ് എന്നിവ ലഭിച്ച രേഖ അപ് ലോഡ് ചെയ്യണം. മാര്‍ക്ക് ലിസ്റ്റ്, പാസ്‌പോര്‍ട്ട്,
സാക്ഷ്യപ്പെടുത്തിയ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് വേണ്ടത്.
വിദേശ രാജ്യങ്ങളിലാണ് തൊഴില്‍ പരിചയമെങ്കില്‍ വിദേശകാര്യമന്ത്രാലയം സാക്ഷ്യപ്പെടുത്തണം.
Comments (0)