
argentina fans : ആവേശത്തിന്റെ അത്യുന്നതങ്ങളില്‍ യുഎഇയിലെ അര്‍ജന്റീന ഫാന്‍സ്
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
ആവേശത്തിന്റെ അത്യുന്നതങ്ങളില്‍ യുഎഇയിലെ അര്‍ജന്റീന ഫാന്‍സ്. അര്‍ജന്റീന ലോകകപ്പ് നേടിയതോടെ ഇന്നലെ ഏവര്‍ക്കും ആഘോഷരാവായിരുന്നു. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും മൂന്നര പതിറ്റാണ്ടായി നെഞ്ചില്‍ തളംകെട്ടിയ ഭാരം ഇറക്കി വെച്ച് ആഘോഷിക്കുകയായിരുന്നു അര്‍ജന്റീനന്‍ ഫാന്‍സ് argentina fans . പ്രവാസി മുറികളില്‍ ആരവം അലയടിച്ചു. ഫിഫ ഫാന്‍ ഫെസ്റ്റും ഫാന്‍ സോണുകളും നിറഞ്ഞു കവിഞ്ഞ രാത്രിയില്‍ അര്‍ജന്റീന ഫാന്‍സ് ആഘോഷത്തിമിര്‍പ്പില്‍ ആറാടി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
പണം നല്‍കിയുള്ള ഫാന്‍ സോണുകളില്‍ ടിക്കറ്റെടുക്കാനുള്ള ഓട്ടത്തിലായിരുന്നു ഫുട്ബാള്‍ ഫാന്‍സ്. പക്ഷേ, ഭൂരിപക്ഷം ഫാന്‍ സോണുകളിലും ടിക്കറ്റ് നേരത്തേതന്നെ വിറ്റഴിഞ്ഞു. ദുബായ് ഹാര്‍ബറിലെ ഫാന്‍ ഫെസ്റ്റ്, എക്‌സ്‌പോ ഫാന്‍ സോണ്‍, മീഡിയ സിറ്റി ഫാന്‍ സോണ്‍, സ്‌പോര്‍ട്‌സ് സിറ്റി ഫാന്‍ സോണ്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഒരു ദിവസം മുമ്പേ ടിക്കറ്റുകള്‍ തീര്‍ന്നു. ഇതോടെ തിയറ്ററുകളിലെ ബിഗ് സ്‌ക്രീനിലേക്കായി എല്ലാവരുടെയും കണ്ണുകള്‍. കഴിഞ്ഞ മത്സരങ്ങളെ അപേക്ഷിച്ച് ഇരട്ടി തുകയായിരുന്നു ഫൈനല്‍ ടിക്കറ്റിന്. വൈകുന്നേരത്തോടെ തിയറ്ററും ഹൗസ് ഫുള്‍ ആയി. സൗജന്യ ഫാന്‍ സോണുകളിലെല്ലാം നില്‍ക്കാന്‍പോലും കഴിയാത്ത തിരക്കായിരുന്നു. നേരത്തേ എത്തിയവര്‍ നിലത്തും മറ്റുമായി ഇടംപിടിച്ചു. ചിലര്‍ സ്വന്തം വീട്ടില്‍നിന്ന് കസേരകളുമായെത്തി.
തിരക്ക് മുന്‍കൂട്ടികണ്ട് മണിക്കൂറുകള്‍ക്ക് മുമ്പേ ഇരിപ്പിടങ്ങളില്‍ സ്ഥാനംപിടിച്ചിരുന്നു. ഏഴു മണിക്കായിരുന്നു മത്സരമെങ്കിലും ആറു മണിയോടെ ഫാന്‍സോണുകള്‍ നിറഞ്ഞുകവിഞ്ഞു. അവധിയായതിനാല്‍ പ്രവാസികളും ഇവിടേക്കെത്തി. എങ്കിലും, നല്ലൊരു ശതമാനം ആളുകളും സ്വന്തം മുറികളില്‍ ഒരുമിച്ചിരുന്നാണ് കളി ആസ്വദിച്ചത്. അര്‍ജന്റീനയുടെയും ഫ്രാന്‍സിന്റെയും ജഴ്‌സി അണിഞ്ഞായിരുന്നു കളി കാണല്‍. ഇഷ്ട ടീമുകള്‍ക്കായി പന്തയം വെച്ചവരും കുറവല്ല. ട്രോളുകള്‍ മുന്‍കൂട്ടി തയാറാക്കിവെച്ച ശേഷമായിരുന്നു ടി.വിക്കു മുന്നിലിരുന്നത്. ലോകകപ്പ് ഫൈനല്‍ കാണാന്‍ അതിര്‍ത്തി കടന്ന് ഖത്തറിലേക്ക് തിരിച്ചവരും കുറവല്ല. ഫൈനലിന് ടിക്കറ്റ് കിട്ടിയില്ലെങ്കിലും ഫൈനല്‍ വൈബ് ആസ്വദിക്കാന്‍ റോഡ് മാര്‍ഗം നിരവധി മലയാളികളാണ് ഖത്തറില്‍ പോയത്.
Comments (0)