abu dhabi to salalah road trip : ഒമാനിലേക്കുള്ള യാത്രക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നു; നിരക്ക് വര്‍ധനയ്ക്ക് സാധ്യത, ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം - Pravasi Vartha

abu dhabi to salalah road trip : ഒമാനിലേക്കുള്ള യാത്രക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നു; നിരക്ക് വര്‍ധനയ്ക്ക് സാധ്യത, ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം

നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം

ഒമാനിലേക്കുള്ള യാത്രക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നു. ദുബായ് ഒഴികെയുള്ള എമിറേറ്റുകളിലെ സന്ദര്‍ശക വിസ പുതുക്കാന്‍ രാജ്യത്തിനുപുറത്തുപോകണമെന്ന abu dhabi to salalah road trip പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഒമാനിലേക്കുള്ള യാത്രക്കാരുടെ എണ്ണം വര്‍ധിച്ചത്. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും യു.എ.ഇ. യുടെ ഏറ്റവുമടുത്തുള്ള രാജ്യമെന്ന നിലയിലാണ് വിസ പുതുക്കാനായി സന്ദര്‍ശകര്‍ ഒമാന്‍ തിരഞ്ഞെടുക്കുന്നത്.
ചെലവുകുറഞ്ഞ് പോയിവരാമെന്നതിനാല്‍ ബസ് സര്‍വീസ് തന്നെയാണ് ഭൂരിഭാഗംപേരും തിരഞ്ഞെടുക്കുന്നത്.  വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0   യു.എ.ഇ. വിസ പുതുക്കല്‍, ഒമാന്‍ വിസ, ബസ് യാത്രാനിരക്ക് എന്നിവയടക്കം 800 ദിര്‍ഹത്തില്‍കൂടുതല്‍ ട്രാവല്‍ ഏജന്‍സികള്‍ ഈടാക്കുന്നുണ്ട്.

വിസ പുതുക്കികിട്ടാന്‍ കാലതാമസമെടുത്താല്‍ യാത്രാച്ചെലവ് വര്‍ധിക്കും. ഒമാന്‍വിസ, ബസ് യാത്ര എന്നിവയ്ക്ക് മാത്രമായി 350 ദിര്‍ഹംവരെയാണ് നല്‍കേണ്ടത്. യു.എ.ഇ. വിസ പുതുക്കാനുള്ള ചെലവ് ഉള്‍പ്പെടാതെയാണിത്. യാത്രയ്ക്കു ദിവസങ്ങള്‍ക്കുമുമ്പുതന്നെ ബസ് ടിക്കറ്റ് ബുക്ക് ചെയ്യണമെന്ന് സന്ദര്‍ശകരെ ഓര്‍മിപ്പിക്കുന്നുണ്ട്. ദിവസം രണ്ടുംമൂന്നും സര്‍വീസുകള്‍ വിവിധ ട്രാവല്‍ ഏജന്‍സികള്‍ ദുബായില്‍നിന്ന് ഒമാനിലേക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലെ സഫാരി മാളിന് സമീപം, അല്‍ ഖിസൈസ്, ദേര എന്നിവിടങ്ങളില്‍നിന്നെല്ലാം ഒമാനിലേക്ക് ബസ് സര്‍വീസുണ്ട്. അടുത്തമാസം അഞ്ചുവരെ ഒമാനിലേക്ക് ബസ് സര്‍വീസ് മുന്‍കൂട്ടി ബുക്ക് ചെയ്തുകഴിഞ്ഞെന്ന് ഷാര്‍ജയിലെ ടൂര്‍ ഓപ്പറേറ്റര്‍ ഫൈസല്‍ മാങ്ങാട് പറഞ്ഞു. വരുംദിവസങ്ങളില്‍ തിരക്കിനൊപ്പം നിരക്കും വര്‍ധിക്കുമോയെന്ന ആശങ്ക ടൂര്‍ ഓപ്പറേറ്റര്‍മാരും പങ്കുവെയ്ക്കുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *