
winter family vacations : യുഎഇയിലെ സ്‌കൂളുകളുടെ ശൈത്യകാല അവധി; കളിച്ചും ചിരിച്ചും ആടിയും പാടിയും വരച്ചും ഉല്ലസിച്ച് കുട്ടികള്‍
ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
യുഎഇയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ശൈത്യകാല അവധി winter family vacations ആഘോഷിക്കുകയാണ്. കളിച്ചും ചിരിച്ചും ആടിയും പാടിയും വരച്ചും ഉല്ലസിക്കുകയാണ് കുട്ടികള്‍. ക്ലാസിലെ പിരിമുറുക്കങ്ങളോ വേവലാതിയോ കുട്ടികളില്‍ ഇപ്പോള്‍ കാണാനില്ല. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും പഠനംമാറ്റിവെച്ച് ഉല്ലാസത്തിന്റെ ലോകത്തിലേക്ക് പ്രവേശിച്ചതിന്റെ സന്തോഷം അവരുടെ മുഖത്ത് കാണാം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
കുട്ടികള്‍ക്കായി ശൈത്യകാല ക്യാമ്പുകളും യു.എ.ഇ.യില്‍ സജീവമായി. വിവിധ പേരുകളിലാണ് കുട്ടികളുടെ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. പാട്ട്, കവിത, സംഗീതം, നൃത്തം, ഉപകരണസംഗീതം, നാടന്‍കല എന്നിവയിലെല്ലാം ക്യാമ്പുകളില്‍ കുട്ടികള്‍ക്ക് പരിശീലനംനല്‍കുന്നു. കൂടാതെ, കരാട്ടെ, നീന്തല്‍, ക്രിക്കറ്റ്, ബാഡ്മിന്റണ്‍, ഫുട്ബോള്‍ എന്നിങ്ങനെ കായികവിനോദങ്ങള്‍ക്കും മുന്‍ഗണന നല്‍കിയാണ് ക്യാമ്പുകള്‍ നടക്കുന്നത്.
കളിയൂഞ്ഞാല്‍, ബാലജ്വാല, കളിവീട്, കളിയരങ്ങ് അങ്ങനെ വ്യത്യസ്ത പേരുകളിലാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. ശൈത്യകാല അവധി ക്യാമ്പുകള്‍ കുട്ടികളില്‍ ഉല്ലാസവും ഉത്സാഹവുമുണ്ടാക്കും.
രക്ഷിതാക്കളോടൊപ്പം പാര്‍ക്കുകളിലും മാളുകളിലും കുട്ടികള്‍ സന്തോഷം കണ്ടെത്തുന്നുണ്ട്. കുട്ടികള്‍ക്കും ആശ്വാസം ആവശ്യമാണെന്ന് അധ്യാപകരും രക്ഷിതാക്കളും പറയുന്നു. യു.എ.ഇ.യിലെ വിനോദകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനും ഇഷ്ടമാണെന്ന് കുട്ടികള്‍ പറഞ്ഞു. ക്രിസ്മസ്, പുതുവര്‍ഷ ആഘോഷത്തിനായി നാട്ടില്‍പ്പോയ മലയാളികള്‍ കുറവാണ്. ഭൂരിഭാഗവും അവധിയാഘോഷിക്കുന്നത് പ്രവാസലോകത്തുതന്നെയാണ്.
Comments (0)