
renew uae visit visa : യുഎഇ സന്ദര്‍ശക വിസ പുതുക്കല്‍: സാമ്പത്തിക ചെലവില്‍ വരുന്ന മാറ്റങ്ങള്‍ എന്തൊക്കെ?
ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
ഈയിടെയാണ് സന്ദര്‍ശക വിസ പുതുക്കുന്നതിന് രാജ്യം വിടണമെന്ന നിയമം യുഎഇയില്‍ നിലവില്‍ വന്നത്. ദുബായ് ഒഴികെയുള്ള എമിറേറ്റുകളിലെ വീസക്കാര്‍ക്ക് രാജ്യം വിടാതെ തന്നെ വീസ മാറാനുള്ള സൗകര്യം കഴിഞ്ഞ ദിവസം നിര്‍ത്തലാക്കിയിരുന്നു. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും ഇതോടെ വീസാ കാലാവധി തീരാറായവര്‍ renew uae visit visa രാജ്യം വിടാന്‍ നിര്‍ബന്ധിതരായി. ഇവര്‍ മാതൃ രാജ്യത്തേക്കോ അയല്‍ രാജ്യങ്ങളിലേക്കു പോയി പുതിയ വീസയില്‍ തിരിച്ചുവരികയാണ് വേണ്ടത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് കുത്തനെ കൂടിയതിനാല്‍ ബസില്‍ എളുപ്പത്തില്‍ പോയി വരാന്‍ സാധിക്കുന്ന ഒമാനിലേക്കാണ് ഭൂരിഭാഗം പേരും പോകുന്നത്.
ബസ് സമയം ഇങ്ങനെ
ദുബായ്-മസ്‌കത്ത്
രാവിലെ 7,
വൈകിട്ട് 3,
രാത്രി 10
മസ്‌കത്ത് -ദുബായ്
രാവിലെ 6,
വൈകിട്ട് 3,
രാത്രി 9.30
ട്രാവല്‍, ടൂറിസം കമ്പനികളുടെ നേതൃത്വത്തിലുള്ള ചാര്‍ട്ടര്‍ ബസ് പാക്കേജാണ് ഭൂരിഭാഗം പേരും ആശ്രയിക്കുന്നത്. ഇരു വശത്തേക്കുമുള്ള ബസ് ടിക്കറ്റ്, വീസ, ഒമാനില്‍ തങ്ങാനുള്ള സൗകര്യം, എക്‌സിറ്റ് ഫീസ് ഉള്‍പ്പെടെ 950 ദിര്‍ഹം വരെ ഈടാക്കുന്നു. നേരത്തെ 750 ദിര്‍ഹമായിരുന്നു. യാത്ര വിമാനത്തിലാണെങ്കില്‍ ഇരുവശത്തേക്കുമുള്ള വിമാന ടിക്കറ്റ് ഉള്‍പ്പെടെ 1200 ദിര്‍ഹം നല്‍കണം. വന്‍ തുക നല്‍കി വിമാനത്തില്‍ പോകാന്‍ സാധിക്കാത്തവര്‍ ബസിനെ ആശ്രയിക്കുന്നു.
വീസ കാലാവധി തീരാറായവര്‍ ബസില്‍ ടിക്കറ്റു കിട്ടാതെ വരുമ്പോള്‍ അവസാന നിമിഷം വിമാനത്തില്‍ തന്നെ പോകാന്‍ നിര്‍ബന്ധിതരാകുന്നുണ്ട്. സ്വന്തമോ പരിചയക്കാരുടെയോ വാഹനമോടിച്ച് ഒമാനിലേക്കു പോകുന്നവരും ഏറെ. അല്ലാത്തവര്‍ ഒമാനില്‍നിന്നുള്ള പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടിനെയാണ് ആശ്രയിക്കുന്നത്. ഇങ്ങനെ പോകുന്നവര്‍ സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ അടുത്ത് താമസിച്ച് വീസ എടുത്ത് തിരിച്ചുവരുന്നു. അപേക്ഷകരുടെ എണ്ണം വര്‍ധിച്ചതോടെ വീസ ലഭിക്കാനും കാലതാമസം നേരിടുന്നു.
അതിര്‍ത്തി കടന്ന ശേഷം മാത്രമേ വീസ അപേക്ഷിക്കാനാകൂ. വീസ കിട്ടുന്നതുവരെ ഒമാനിലെ ഹോട്ടലില്‍ തങ്ങുന്നതിന് ദിവസത്തില്‍ 100 ദിര്‍ഹം വീതം അധികം നല്‍കേണ്ടിവരും.യുഎഇയില്‍നിന്ന് ഒമാനിലേക്ക് ദിവസേന 7 സ്വകാര്യ ബസുകളാണ് സര്‍വീസ് നടത്തിയിരുന്നത്. തിരക്കു കൂടിയതോടെ 15 ആക്കി വര്‍ധിപ്പിച്ചിട്ടും സീറ്റില്ലാത്ത അവസ്ഥയാണ്. നാളെ മുതല്‍ ദുബായില്‍നിന്ന് കൂടുതല്‍ വിമാന സര്‍വീസ് ഉണ്ടാകുമെന്നും സൂചിപ്പിച്ചു.
Comments (0)