mahzooz draw ticket
Posted By editor Posted On

mahzooz draw ticket : പ്രവാസികളുടെ അടക്കം നിരവധിപ്പേരുടെ ജീവിതത്തില്‍ ഭാഗ്യമെത്തിച്ച് മഹ്‌സൂസ് നറുക്കെടുപ്പ്

ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം

പ്രവാസികളുടെ അടക്കം നിരവധിപ്പേരുടെ ജീവിതത്തില്‍ ഭാഗ്യമെത്തിച്ച് മഹ്‌സൂസ് നറുക്കെടുപ്പ്. 107-ാമത് പ്രതിവാര നറുക്കെടുപ്പില്‍ mahzooz draw ticket 980 വിജയികള്‍ 1,635,650 ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍ നേടി.  നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും  10 മില്യന്‍ ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനത്തിന് ഇത്തവണ ആരും അര്‍ഹരായില്ല. നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ നാലെണ്ണം യോജിച്ച് വന്ന 18 പേര്‍ രണ്ടാം സമ്മാനമായ 1,000,000 ദിര്‍ഹം പങ്കിട്ടെടുത്തു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0  ഇവര്‍ ഓരോരുത്തരും 55,555 ദിര്‍ഹം വീതം നേടി. നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ മൂന്നെണ്ണം യോജിച്ച് വന്ന 959 പേര്‍ മൂന്നാം സമ്മാനമായ 350 ദിര്‍ഹം വീതം നേടി.

എപ്പോഴത്തെയും പോലെ പ്രതിവാര റാഫിള്‍ ഡ്രോയില്‍ വിജയികളായ മൂന്നുപേര്‍ 300,000 ദിര്‍ഹം പങ്കിട്ടെടുത്തു. മൗറീഷ്യസില്‍ നിന്നുള്ള മിഷേല്‍, പാകിസ്ഥാന്‍കാരനായ മുഷ്‌റഫ്, സുഡാന്‍ സ്വദേശി മുഹമ്മദ് എന്നിവരാണ് 100,000 ദിര്‍ഹം വീതം സ്വന്തമാക്കിയത്. യഥാക്രമം 26273739, 25913066, 25970393 എന്നീ റാഫിള്‍ നമ്പരുകളിലൂടെയാണ് ഇവര്‍ വിജയികളായത്.
www.mahzooz.ae എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹം മുടക്കി ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുന്നതിലൂടെ മഹ്സൂസില്‍ പങ്കെടുക്കാം. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും ഉപഭോക്താക്കള്‍ക്ക് ഒന്നിലേറെ നറുക്കെടുപ്പുകളില്‍ പങ്കെടുക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. രണ്ട് വ്യത്യസ്ത സെറ്റ് സംഖ്യകള്‍ തെരഞ്ഞെടുക്കുന്നതിലൂടെ ഫന്റാസ്റ്റിക് ഫ്രൈഡേ എപ്പിക് ഡ്രോ, സൂപ്പര്‍ സാറ്റര്‍ഡേ ഡ്രോ എന്നിവയില്‍ പങ്കെടുക്കാം. ഈവിങ്സ് എല്‍എല്‍സി ഓപ്പറേറ്റ് ചെയ്യുന്ന യുഎഇയിലെ പ്രമുഖ പ്രതിവാര നറുക്കെടുപ്പായ മഹ്സൂസ്, രണ്ടു വര്‍ഷം കൊണ്ട് 31 മള്‍ട്ടി മില്യനയര്‍മാരെയും 215,000ല്‍ അധികം വിജയികളെയുമാണ് സൃഷ്ടിച്ചിട്ടുള്ളത്.

info

Comments (0)

Leave a Reply

Your email address will not be published. Required fields are marked *