
job fraud : യുഎഇ: വിസ-തൊഴില്‍ തട്ടിപ്പിന് ഇരയായ മലയാളി യുവാക്കള്‍ ദുരിതത്തില്‍
ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
യുഎഇയില്‍ വിസ-തൊഴില്‍ തട്ടിപ്പിന് job fraud ഇരയായ മലയാളി യുവാക്കള്‍ ദുരിതത്തില്‍. വയനാട് നീലഗിരി പൊട്ടവയല്‍ സ്വദേശികളായ സന്തോഷ് മാത്യു (24), ലൈജു ഷാജി (23), ജിന്‍സ് റെജി (22), മാനന്തവാടി സ്വദേശി അജിത് എന്നിവരാണ് ചതിയില്‍പ്പെട്ടത്. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും നവംബര്‍ 18ന് യുഎഇയിലെത്തിയ ഇവര്‍ ഷാര്‍ജ റോളയിലെ ചെറിയമുറിയില്‍ ഭക്ഷണം പോലും കഴിക്കാനില്ലാതെ പ്രതിസന്ധിയില്‍ കഴിയുകയാണ്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
സൗദിയിലെ പ്രമുഖ പാല്‍ ഉല്‍പന്ന കമ്പനിയുടെ പേരില്‍ എംപ്ലോയ്‌മെന്റ് വീസയെന്ന് തിരുത്തിയ ഒരു മാസത്തെ സന്ദര്‍ശക വീസയും യുഎഇ ഗവ.ലോഗോ പതിച്ച വ്യാജ തൊഴില്‍ കരാറും നല്‍കിയാണ് നാല് യുവാക്കളെ വയനാട് കല്‍പറ്റ കമ്പളക്കാട് സ്വദേശിയെന്ന് പരിചയപ്പെടുത്തിയ ഇഖ്ബാല്‍ എന്നയാള്‍ വഞ്ചിച്ചത്. ഇവരില്‍ നിന്ന് 90,000 രൂപ വീതം 3,60,000 രൂപയും ഇയാള്‍ കൈക്കലാക്കി. ഇവരെപ്പോലെ ഒട്ടേറെ പേര്‍ ഇയാളുടെ ചതിക്കുഴിയില്‍ വീണിട്ടുണ്ടെന്നാണ് കരുതുന്നത്.
ആദ്യമായി ഇന്ത്യ വിട്ട് മറ്റൊരു രാജ്യത്ത് എത്തിയ ഇവരെല്ലാവരും എന്തു ചെയ്യണമെന്നറിയാതെ നാളുകള്‍ എണ്ണിക്കഴിയുന്നു. ഈ മാസം 27ന് ഇവരുടെ വീസ കാലാവധി കഴിയുമെന്നതിനാല്‍ എന്താണ് തങ്ങളുടെ ഭാവി എന്നു പോലും അറിയാതെ കടുത്ത ആശങ്കയിലുമാണ്. പണം വാങ്ങിയ ഏജന്റ് ഇഖ്ബാലും ഇയാളുടെ ഭാര്യ എന്ന് പരിചയപ്പെടുത്തിയ ഷമീറ എന്ന സ്ത്രീയും വയനാട്ടില്‍ നിന്ന് മുങ്ങിയതിനാല്‍ യാതൊരു വിവരവും ലഭിച്ചിട്ടില്ല. ദുബായ് വിമാനത്താവളത്തില്‍ നിന്ന് റോളയിലെ മുറിയിലെത്തിച്ച ഏജന്റിന്റെ ആളെന്ന് പറഞ്ഞ ഹിന്ദി സംസാരിക്കുന്നയാള്‍ ഇവരെ പിന്നീട് തിരിഞ്ഞുനോക്കിയിട്ടുമില്ല. ഇയാളുടെ മൊബൈല്‍ നമ്പരോ മറ്റോ ഇല്ലാത്തത് ഇവരെ പിടികൂടുന്നത് പ്രയാസമാക്കി.
ജാഗ്രത കൂടിയേ തീരൂ
പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും മാര്‍ഗനിര്‍ദേശം നല്‍കാനും നോര്‍ക്ക( http://www.norkaroots.net/jobportal.htm ) പോലുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ കേരളത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ജോലി തട്ടിപ്പുകാര്‍ക്കെതിരെ തികഞ്ഞ ജാഗ്രത പുലര്‍ത്തണമെന്ന് യുഎഇ, ഇന്ത്യന്‍ അധികൃതര്‍ എല്ലായ്‌പ്പോഴും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. യഥാര്‍ഥ റിക്രൂട്ടിങ് ഏജന്‍സികള്‍ ഒരിക്കലും ഉദ്യോഗാര്‍ഥികളില്‍ നിന്ന് ഫീസ് ഈടാക്കുകയില്ലെന്നും ഓര്‍മിപ്പിക്കുന്നു.
Comments (0)