ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
ഇന്ന് ലോകകപ്പ് മത്സരങ്ങള്‍ അവസാനിക്കുന്നതോടെ വീണ്ടും ഫുട്‌ബോള്‍ ആവേശമെത്തുകയാണ് യുഎഇയില്‍. 2023ലെ ഫിഫ ബീച്ച് സോക്കര്‍ ലോകകപ്പിന് fifa beach soccer world cup ദുബായ് ആതിഥ്യമരുളുമെന്ന് ഫിഫ അറിയിച്ചു. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും ഖത്തറില്‍ നടന്ന ഫിഫ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. 2025ലെ സോക്കര്‍ ലോകകപ്പ് സീഷല്‍സില്‍ നടത്താനും തീരുമാനമായി. രണ്ടാം തവണയാണ് ദുബായ് ബീച്ച് സോക്കര്‍ ലോകകപ്പിന് വേദിയൊരുക്കുന്നത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 2009ല്‍ ദുബായിലാണ് ലോകകപ്പ് നടന്നത്. ഇതോടെ ഫുട്ബാള്‍ ലോകകപ്പിന് പിന്നാലെ മറ്റൊരു ലോകകപ്പ് കൂടി ഗള്‍ഫിലേക്ക് വിരുന്നെത്തുകയാണ്.
ടൂര്‍ണമെന്റിന്റെ 12ാം എഡിഷനായിരിക്കും ദുബായില്‍ നടക്കുക. ദുബായ് സ്‌പോര്‍ട്‌സ് ഹബാണെന്ന് വീണ്ടും തെളിയിക്കുന്നതാണ് ഫിഫയുടെ തീരുമാനം. ക്രിക്കറ്റ് ലോകകപ്പും ക്ലബ് ലോകകപ്പുമെല്ലാം മുമ്പ് യു.എ.ഇയില്‍ നടന്നിരുന്നു. ഖത്തര്‍ ലോകകപ്പിനും അകമഴിഞ്ഞ പിന്തുണയാണ് യു.എ.ഇ നല്‍കിയത്. ഫിഫയുടെ ഔദ്യോഗിക ഫാന്‍ ഫെസ്റ്റിന് തിരഞ്ഞെടുക്കപ്പെട്ട ആറ് ലോകനഗരങ്ങളില്‍ ഒന്ന് ദുബായ് ആയിരുന്നു. ഇവിടെ ആയിരക്കണക്കിനാളുകളാണ് കളികാണാന്‍ എത്തിയിരുന്നത്. ഇത്തരത്തിലുള്ള സംഘാടകമികവാണ് ദുബായിലേക്ക് ബീച്ച് സോക്കര്‍ ലോകകപ്പ് വീണ്ടും കൊണ്ടുവരാന്‍ ഫിഫക്ക് ആത്മവിശ്വാസം പകര്‍ന്നത്.
2005ല്‍ ബ്രസീലിലാണ് ബീച്ച് സോക്കര്‍ ലോകകപ്പ് തുടങ്ങിയത്. അതേസമയം, ആദ്യമായാണ് ആഫ്രിക്കന്‍ രാജ്യത്ത് ബീച്ച് സോക്കര്‍ ലോകകപ്പ് നടക്കുന്നത് എന്ന പ്രത്യേകത 2025ലെ ലോകകപ്പിനുണ്ട്. കഴിഞ്ഞ ടൂര്‍ണമെന്റില്‍ ഓരോ മത്സരത്തിലും ശരാശരി 9.4 ഗോളുകള്‍ വീതം പിറന്നിരുന്നു.ഫിഫയുടെ ബീച്ച് സോക്കര്‍ ടൂര്‍ണമെന്റിലെ ഏറ്റവും വലിയ ഗോള്‍ ശരാശരിയാണ് കണ്ടത്. അടുത്ത വര്‍ഷത്തെ ടൂര്‍ണമെന്റിന്റെ കൃത്യം തീയതി ഫിഫ പ്രഖ്യാപിച്ചിട്ടില്ല.
2009ല്‍ ഏറ്റവും മികച്ച ബീച്ച് സോക്കര്‍ ലോകകപ്പ് നടത്തിയ ദുബായില്‍ വീണ്ടും ലോകകപ്പ് നടത്താന്‍കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് ഫിഫ ടൂര്‍ണമെന്റ് ഡയറക്ടര്‍ ജയ്മി യര്‍സ പറഞ്ഞു. 2021ലെ ടൂര്‍ണമെന്റ് ലോകത്തെമ്പാടുമുള്ള 63 ദശലക്ഷം പേര്‍ കണ്ടിരുന്നു. ഓരോ മത്സരത്തിനും ശരാശരി 2.2 ദശലക്ഷം കാഴ്ചക്കാരുണ്ടായിരുന്നു. 2019നെ അപേക്ഷിച്ച് വലിയ വളര്‍ച്ചയാണ് ഇക്കാര്യത്തിലുണ്ടായത്. 2023, 25 ലോകകപ്പുകളില്‍ ഇതിനേക്കാളേറെ കാഴ്ചക്കാരുണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.