ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
വീഡിയോകളും ചിത്രങ്ങളും അയച്ച് വന്‍തുക സമ്മാനം നേടാന്‍ അവസരമൊരുങ്ങുന്നു. ദുബായ് പൊലീസാണ് സുരക്ഷയുമായി ബന്ധപ്പെട്ട ബോധവത്കരണ വീഡിയോകള്‍ക്കും ചിത്രങ്ങള്‍ക്കും സമ്മാനം dubai police prize award നല്‍കുന്നത്. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും ഹെമായ ഇന്റര്‍നാഷനല്‍ സെന്ററുമായി (ഹിപ) ചേര്‍ന്നാണ് മത്സരം സംഘടിപ്പിക്കുന്നത്. ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ഇന്റര്‍നാഷനല്‍ ഫോട്ടോഗ്രഫി അവാര്‍ഡിന്റെ രണ്ടാം എഡിഷനോടനുബന്ധിച്ചാണ് പുരസ്‌കാരം നല്‍കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ലക്ഷം ദിര്‍ഹം വരെ സമ്മാനം ലഭിക്കും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടാണ് ഹിമായ ക്ലിപ്പ് കോണ്ടസ്റ്റ് സംഘടിപ്പിക്കുന്നത്. യു.എ.ഇയിലെ സര്‍വകലാശാലകള്‍, ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, കോളജുകള്‍ എന്നിവിടങ്ങളില്‍ പഠിക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും പങ്കെടുക്കാം. എല്ലാ രാജ്യക്കാര്‍ക്കും അവസരമുണ്ട്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇക്കുറി ഫോട്ടോഗ്രാഫിയില്‍ പുതിയ പരിഷ്‌കാരം കൊണ്ടുവന്നിട്ടുണ്ട്. മുന്‍ വര്‍ഷം ഒരു ചിത്രമാണ് പരിഗണിച്ചിരുന്നതെങ്കില്‍ ഇക്കുറി അഞ്ച് മുതല്‍ പത്ത് വരെ ചിത്രങ്ങളുടെ സീരീസ് പരിഗണിക്കും. സുരക്ഷയുമായി ബന്ധപ്പെട്ട കൃത്യമായ സന്ദേശം നല്‍കുന്ന സീരീസായിരിക്കണം ഈ ചിത്രങ്ങള്‍. കഴിഞ്ഞ എഡിഷനില്‍ വീഡിയോയാണ് പരിഗണിച്ചിരുന്നത്. ഇക്കുറി വീഡിയോയും ചിത്രങ്ങളും സ്വീകരിക്കും.
മാനദണ്ഡങ്ങള്‍ ഇവയൊക്കെ
വീഡിയോ എടുക്കുന്നവര്‍ 60 സെക്കന്‍ഡില്‍ കവിയാത്ത വീഡിയോയാണ് തയാറാക്കേണ്ടത്. അറബിക് സബ് ടൈറ്റില്‍ നല്‍കണം. എം.പി 4 ഫോര്‍മാറ്റിലായിരിക്കണം. 1080 എച്ച്.ഡിയില്‍ കുറയാത്ത ക്വാളിറ്റിയുണ്ടാവണം. സുരക്ഷയുമായി ബന്ധപ്പെട്ടതാവണം.
ഫോട്ടോ എടുക്കന്നവര്‍ അഞ്ചില്‍ കൂടുതല്‍ ചിത്രങ്ങള്‍ നല്‍കണം. പരമാവധി 10 ചിത്രം. സീരീസായി വേണം ചിത്രങ്ങള്‍ തയാറാക്കാന്‍. ഓരോ ചിത്രങ്ങളും പരസ്പരം ബന്ധമുള്ളതായിരിക്കണം. നഗ്‌നത, അക്രമം പോലുള്ളവയും ധാര്‍മികതക്ക് നിരക്കാത്തതുമായ ചിത്രങ്ങള്‍ പരിഗണിക്കില്ല. ലോഗോ, ഒപ്പ്, പേര്, സിംബലുകള്‍, ദിവസം, സമയം പോലുള്ളവ എന്‍ട്രികളില്‍ ഉള്‍പെടുത്തരുത്. ചിത്രങ്ങളില്‍ അടിസ്ഥാനപരമായ സാങ്കേതിക മാറ്റങ്ങള്‍ വരുത്താമെങ്കിലും ചിത്രത്തിനെ കാര്യമായി ബാധിക്കുന്ന തരത്തിലുള്ള മാറ്റം വരുത്തലുകള്‍ അനുവദിക്കില്ല.
ഇതിന് പുറമെ മികച്ച മാധ്യമ പ്രവര്‍ത്തകര്‍ക്കും ഇന്‍ഫ്‌ലുവന്‍സേഴ്‌സിനും 60,000 ദിര്‍ഹമിന്റെ പുരസ്‌കാരം നല്‍കുന്നുണ്ട്. ഇംഗ്ലീഷ്, അറബി ഭാഷകളിലെ മികച്ച കവറേജിനാണ് പുരസ്‌കാരം.
സൈബര്‍ സെക്യൂരിറ്റി, ഡിജിറ്റല്‍ കണ്ടന്റ്, മയക്കുമരുന്ന് പ്രതിരോധം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം. മത്സരാര്‍ഥികള്‍ക്ക് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം. സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള തട്ടിപ്പ് തടയാന്‍ ബോധവത്കരണം നല്‍കുക എന്ന ലക്ഷ്യമിട്ടാണ് സൈബര്‍ സെക്യൂരിറ്റി ഉള്‍പെടുത്തിയത്. ജീവിത മൂല്യങ്ങളെ ബാധിക്കുന്ന വിധം സാമൂഹിക മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയുക എന്നതാണ് ഡിജിറ്റല്‍ കണ്ടന്റെ എന്ന വിഭാഗം വഴി ലക്ഷ്യമിടുന്നത്. ലഹരി മരുന്ന് ഉപയോഗത്തിന്റെ ദൂഷ്യ ഫലങ്ങളെ കുറിച്ച് കുടുംബങ്ങളെയും സമൂഹത്തെയും ബോധവതക്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് മൂന്നാമത്തെ വിഭാഗം ഉള്‍പെടുത്തിയിരിക്കുന്നത്.
2023 മാര്‍ച്ച് ഒന്ന് മുതല്‍ 31 വരെയാണ് ചിത്രങ്ങളും വീഡിയോകളും സ്വീകരിക്കുക. അതിനാല്‍, ചിത്രങ്ങള്‍ ഇന്ന് തന്നെ എടുത്തു തുടങ്ങാം. www.hipa.ae എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്.