al ain court : യുഎഇ: വാതിലിനിടയില്‍ കുടുങ്ങി കുഞ്ഞിന്റെ വിരള്‍ അറ്റു; നഴ്‌സറി ഉടമയ്ക്കും ജീവനക്കാര്‍ക്കും ശിക്ഷ വിധിച്ച് കോടതി - Pravasi Vartha

al ain court : യുഎഇ: വാതിലിനിടയില്‍ കുടുങ്ങി കുഞ്ഞിന്റെ വിരള്‍ അറ്റു; നഴ്‌സറി ഉടമയ്ക്കും ജീവനക്കാര്‍ക്കും ശിക്ഷ വിധിച്ച് കോടതി

ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം

വാതിലിനിടയില്‍ കുടുങ്ങി കുഞ്ഞിന്റെ വിരള്‍ അറ്റ കേസില്‍ നഴ്‌സറി ഉടമയ്ക്കും ജീവനക്കാര്‍ക്കും ശിക്ഷ വിധിച്ച് കോടതി al ain court .  നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും കുട്ടിയുടെ പിതാവാണ് നഴ്‌സറി ഉടമയ്ക്കും ജീവനക്കാര്‍ക്കുമെതിരെ കോടതിയെ സമീപിച്ചത്. നഴ്സറി ജീവനക്കാരന്റെ അശ്രദ്ധ മൂലം വാതിലിനിടയില്‍ കുടുങ്ങിയാണ് കുഞ്ഞിന്റെ വിരലിന്റെ ഒരു ഭാഗം മുറിഞ്ഞതെന്ന് പിതാവ് വ്യക്തമാക്കി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 
തുടര്‍ന്ന് നഴ്‌സറി ഉടമയും രണ്ട് വനിതാ ജീവനക്കാരും പിഴ അടയ്ക്കണമെന്ന് കോടതി വിധിച്ചു. കുട്ടിയുടെ പിതാവിന് 30,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാനാണ് അല്‍ ഐന്‍ അപ്പീല്‍ കോടതി നിര്‍ദേശിച്ചത്. അതോടൊപ്പം തന്നെ കുട്ടിയുടെ പിതാവിന്റെ നിയമപരമായ ഫീസും ചെലവുകളും പ്രതികള്‍ വഹിക്കണമെന്നും കോടതി ഉത്തരവിട്ടു.

https://www.seekinforms.com/2022/11/03/dubai-police-application/

അല്‍ ഐന്‍ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയുടെ വിധി അല്‍ ഐന്‍ അപ്പീല്‍ കോടതി ശരിവച്ചു. നേരത്തെ കേസിലെ അല്‍ ഐന്‍ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയുടെ വിധിക്കെതിരെ പ്രതികള്‍ അപ്പീല്‍ കോടതിയെ സമീപിക്കുകയായിരുന്നു.
വനിതാ ജീവനക്കാരിലൊരാള്‍ കുട്ടിയുടെ വിരള്‍ ഉണ്ടായിരുന്നത് ശ്രദ്ധിക്കാതെ വാതില്‍ അടച്ചതിനെ തുടര്‍ന്നാണ് കുട്ടിക്ക് പരിക്ക് പറ്റിയത്. തുടര്‍ന്ന് രണ്ട് വയസ്സുള്ള മകന്റെ വലതു വിരലിന്റെ അറ്റം മുറിഞ്ഞതിനും ഗുരുതരമായ രക്തസ്രാവത്തിനും നഴ്സറിയിലെ രണ്ട് ജീവനക്കാരും അതിന്റെ ഉടമയും ഉത്തരവാദികളാണെന്ന് കാണിച്ച് കുട്ടിയുടെ പിതാവ് കേസ് ഫയല്‍ ചെയ്യുകയായിരുന്നു. മൂന്ന് സെന്റീമീറ്റര്‍ ചര്‍മ്മത്തിന് പുറമേ നഖത്തിന്റെ പകുതിയും മുറിഞ്ഞിട്ടുണ്ടെന്ന് പരാതിയിലുണ്ട്. രണ്ട് ജീവനക്കാര്‍ അവരുടെ ചുമതലകള്‍ നിര്‍വഹിക്കുമ്പോള്‍ കാണിച്ച അശ്രദ്ധയാണ് പരാതിക്കാരന്റെ മകന് അപകടമുണ്ടാക്കിയതെന്ന് കോടതി സ്ഥിരീകരിച്ചു. തന്റെ ജീവനക്കാരന്റെ തെറ്റുകള്‍ക്ക് നഴ്‌സറി ഉടമ സിവില്‍ ഉത്തരവാദിയാണെന്നും കോടതി കണ്ടെത്തി. തുടര്‍ന്ന് പ്രതികളുടെ അപ്പീല്‍ തള്ളുകയും പിഴ വിധിക്കുകയും ചെയ്തു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *