ajman police
Posted By editor Posted On

ajman police : യുഎഇ: ഈ നിയമ ലംഘനങ്ങള്‍ ബൈക്ക് അപകടങ്ങള്‍ക്ക് കാരണമായേക്കാമെന്ന് അധികൃതര്‍

ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം

യുഎഇയിലെ ചില നിയമ ലംഘനങ്ങള്‍ ബൈക്ക് അപകടങ്ങള്‍ക്ക് കാരണമാകാറുണ്ട്. മോട്ടോര്‍സൈക്കിള്‍ യാത്രക്കാരെ അപകടങ്ങളിലേക്ക് നയിക്കുന്ന മൂന്ന് നിയമലംഘനങ്ങള്‍ വെളിപ്പെടുത്തി അജ്മാന്‍ പൊലീസ് ajman police .   നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും അമിത വേഗത്തില്‍ വാഹനമോടിക്കുക, നിര്‍ബന്ധിത പാതയില്‍നിന്ന് വ്യതിചലിക്കുക, അപകടകരമായ രീതിയില്‍ ഓവര്‍ടേക്ക് ചെയ്യുക തുടങ്ങിയ മൂന്ന് കാരണങ്ങളാണ് പൊലീസ് ചൂണ്ടിക്കാണിക്കുന്നത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 
ഈ കാരണങ്ങള്‍ പല കേസുകളിലും മരണത്തിലേക്ക് നയിക്കുന്നതായും ഗുരുതരമായ പരിക്കുകള്‍ക്ക് കാരണമാകുന്നതായും അജ്മാന്‍ പൊലീസ് ജനറല്‍ കമാന്‍ഡ് ട്രാഫിക് ആന്‍ഡ് പട്രോള്‍ ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ ലെഫ്റ്റനന്റ് കേണല്‍ സെയ്ഫ് അബ്ദുല്ല അല്‍ ഫലസി പറഞ്ഞു. സുരക്ഷ ഉറപ്പാക്കാന്‍ പൊതുനിരത്തുകളില്‍ വാഹനമോടിക്കാനുള്ള ട്രാഫിക് നിര്‍ദേശങ്ങള്‍ പാലിക്കാന്‍ മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരോട് അദ്ദേഹം നിര്‍ദ്ദേശിച്ചു.

മോട്ടോര്‍ സൈക്കിളുകളുടെ ഏറ്റവും അപകടകരമായ ലംഘനങ്ങളിലൊന്നാണ് അമിത വേഗത്തില്‍ വാഹനമോടിക്കുന്നതെന്ന് അദ്ദേഹം വിശദീകരിക്കുന്നു. തെറ്റായി ഓവര്‍ടേക്ക് ചെയ്തതിനുള്ള പിഴയായി 600 ദിര്‍ഹമും ആറ് ട്രാഫിക് പോയന്റുകളും ചുമത്തും. കരുതിക്കൂട്ടി ഓവര്‍ടേക്ക് ചെയ്യുന്ന വാഹനത്തിന് 1000 ദിര്‍ഹമും ആറ് ട്രാഫിക് പോയന്റുകളും പിഴചുമത്തും. നിരോധിച്ചിരിക്കുന്ന സ്ഥലത്ത് ഓവര്‍ടേക്ക് ചെയ്താല്‍ 600 ദിര്‍ഹം പിഴക്ക് വിധേയമാക്കുമെന്ന് ആര്‍ട്ടിക്കിള്‍ 44 അനുശാസിക്കുന്നു.
നിശ്ചിത വേഗത മണിക്കൂറില്‍ 80 കിലോമീറ്ററില്‍ കൂടുതലായാല്‍ 3000 ദിര്‍ഹം പിഴയും 23 ബ്ലാക്ക് പോയന്റുകളും 60 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കലും നേരിടേണ്ടിവരും. നിശ്ചിത വേഗത്തില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത കവിഞ്ഞാല്‍ 2000 ദിര്‍ഹം പിഴയും 12 ബ്ലാക്ക് പോയന്റുകളും വാഹനം 30 ദിവസത്തേക്ക് കണ്ടുകെട്ടലും ചുമത്തും. ഡ്രൈവറും യാത്രക്കാരും സംരക്ഷണവസ്ത്രം, ഹെല്‍മറ്റ് എന്നിവ ധരിക്കാത്തത് മോട്ടോര്‍ സൈക്കിള്‍ അപകടങ്ങള്‍ വര്‍ധിപ്പിക്കുന്ന നിയമലംഘനങ്ങളാണെന്ന് പൊലീസ് വ്യക്തമാക്കി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *