ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
എമിറേറ്റിലെ തീരക്കടലിനു സമീപം ചത്ത തിമിംഗലത്തെ കണ്ടെത്തിയതായി അബുദാബിയുടെ പരിസ്ഥിതി ഏജന്‍സിയായ (ഇഎഡി) മറൈന്‍ സംഘം abu dhabi environment agency അറിയിച്ചു. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും അല്‍ റീം, അല്‍ ദമാന്‍ ദ്വീപുകള്‍ക്ക് മുന്നില്‍ നിന്നാണ് തിമിംഗലത്തെ കണ്ടെത്തിയത്. തിമിംഗലത്തിന്റെ ഫോട്ടോ ഇഎഡി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചു. വിദഗ്ധര്‍ മൃതദേഹം പരിശോധിച്ച് ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 പിന്നീട്, അബുദാബി വേസ്റ്റ് മാനേജ്മെന്റ് കമ്പനിയുമായി (തദ്വീര്‍) ഏകോപിപ്പിച്ച് മൃതദേഹം സംസ്‌കരിച്ചു.
”ഫില്‍ട്ടറേഷന്‍ സംവിധാനത്തിലൂടെ ചെറിയ സമുദ്രജീവികളെ ഭക്ഷിക്കുന്ന ബ്രൈഡ്‌സ് തിമിംഗലമാണ് അതെന്ന് തിരിച്ചറിഞ്ഞു. സമുദ്ര ആവാസവ്യവസ്ഥയിലെ പാരിസ്ഥിതിക സന്തുലിതാവസ്ഥയ്ക്ക് സംഭാവന നല്‍കുന്നതിനാല്‍ ഈ ഇനത്തിന് വലിയ പ്രാധാന്യമുണ്ട്, ”ഏജന്‍സി പറഞ്ഞു. അതേസമയം തിമിംഗലത്തിന്റെ മരണകാരണം ഇഎഡി വിശദീകരിച്ചിട്ടില്ല.