
uae moon mission : ദീര്‍ഘവീക്ഷണത്തോടെയുള്ള ചുവടുവെപ്പുകള്‍, ശാസ്ത്രീയതയിലൂന്നിയ വികസന രീതി; യുഎഇ ചന്ദ്രനെ തൊടുന്നു
ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
വിജയകരമായ ചൊവ്വാ ദൗത്യത്തിന് ശേഷം uae moon mission യു.എ.ഇ.യുടെ ഏറ്റവും പുതിയ ചാന്ദ്ര ദൗത്യവും വിരല്‍ചൂണ്ടുന്നത് ഭാവിയെ മുന്നില്‍ക്കണ്ടുകൊണ്ട് രാജ്യം നടത്തുന്ന ശാസ്ത്രീയമായ അത്തരം ശ്രമങ്ങളിലേക്കാണ്. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും പുതിയ അറിവുകള്‍ തേടിയുള്ള അറബ് ലോകത്തിലെ തന്നെ ആദ്യ ചാന്ദ്ര ദൗത്യത്തിന് യു.എ.ഇ. ക്ക് ചുക്കാന്‍ പിടിക്കാനാകുന്നത് ഒരു നിയോഗമായി കണക്കാക്കാം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
വിവരശേഖരണം എന്ന ആശയത്തിന് ഈ കാലഘട്ടത്തില്‍ പ്രസക്തിയേറെയാണ്. ശാസ്ത്രീയ പഠനങ്ങളിലൂടെ കണ്ടെത്തുന്ന ഡേറ്റകളെ മുന്‍നിര്‍ത്തിയാണ് ഇപ്പോള്‍ ഏത് മേഖലയിലെ പ്രവര്‍ത്തനങ്ങളും നടപ്പാക്കുന്നത്. ബഹിരാകാശ പര്യവേക്ഷണ രംഗങ്ങളിലെ പുതിയ സാധ്യതകള്‍ തേടുന്ന യു.എ.ഇ. അറബ് ലോകത്തിന്റെ പ്രതീക്ഷയാകുന്നു. ദുബായ് മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്ററിലെ വിദഗ്ധ സംഘമാണ് ‘റാഷിദ് റോവര്‍’ എന്ന പര്യവേക്ഷണ പേടക നിര്‍മാണത്തിന് ചുക്കാന്‍ പിടിച്ചിട്ടുള്ളത്.
ഫ്‌ലോറിഡയിലെ കേപ് കനാവറെല്‍ സ്‌പേസ് സ്റ്റേഷനില്‍നിന്ന് 2022 ഡിസംബര്‍ പതിനൊന്നിന് കുതിച്ച റാഷിദ് റോവര്‍ 2023 ഏപ്രില്‍ അവസാനത്തോടെ ചന്ദ്രനില്‍നിന്നുള്ള വിശേഷങ്ങള്‍ അറിയിച്ചുതുടങ്ങും. സ്‌പേസ് എക്‌സ് ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ ജപ്പാന്‍നിര്‍മിത ഹകൂടോ ആര്‍ ലാന്‍ഡറില്‍ സജ്ജീകരിച്ച യു.എ.ഇ. നിര്‍മിത പേടകം ചന്ദ്രനിലെ വിവിധ സാധ്യകളെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങളാണ് കണ്ടെത്തുക. യു.എ.ഇയുടെ ജനതയുടെ അഭിമാനവും പ്രതീക്ഷയും പേറിയാണ് റാഷിദ് റോവര്‍ കുതിപ്പ് ആരംഭിച്ചിരിക്കുന്നത്.
എഴുപത് സെന്റീമീറ്റര്‍ ഉയരവും അന്‍പത് സെന്റീമീറ്റര്‍ വീതം നീളവും വീതിയുമുള്ള ഉപഗ്രഹത്തിന് പരമാവധി പത്തുകിലോഗ്രാം മാത്രമാണ് ഭാരം. ലോകത്തിലെ തന്നെ ഏറ്റവും കുഞ്ഞന്‍ ചന്ദ്ര പര്യവേക്ഷണ പേടകമായ ഇത് പരുക്കന്‍ ചാന്ദ്രോപരിതലങ്ങളിലൂടെ സഞ്ചരിക്കും. പേടകത്തിന്റെ വലുപ്പവും ഭാരവും വിക്ഷേപണ കാലയളവും അടിസ്ഥാനപ്പെടുത്തിയാണ് ദൗത്യത്തിന്റെ ചെലവ് കണക്കാക്കുക. അഞ്ചുമാസമെടുത്ത് കുറഞ്ഞ ഇന്ധനം മാത്രം ഉപയോഗപ്പെടുത്തിയുള്ള വിക്ഷേപണ രീതിയാണ് ഇവിടെ അവലംബിച്ചിട്ടുള്ളത്. ചന്ദ്രോപരിതലത്തിലെ ലാന്‍ഡിങ്ങാണ് ഈ ദൗത്യത്തില്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞഘട്ടം. അത് സങ്കീര്‍ണതകള്‍ ഒന്നുമില്ലാതെ നടത്താന്‍ കഴിയും വിധത്തിലാണ് പേടകത്തിന്റെ രൂപകല്പന.
തെക്കുകിഴക്കന്‍ ചന്ദ്രോപരിതലത്തില്‍ കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് രൂപപ്പെട്ട ഇതുവരെ പര്യവേക്ഷണം ചെയ്യപ്പെട്ടിട്ടില്ലാത്ത വിവരങ്ങളാണ് റാഷിദ് റോവറില്‍ നിന്നും പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ യു.എ.ഇയുടെ ഈ ദൗത്യത്തെ ലോകരാജ്യങ്ങളും ഉറ്റുനോക്കുകയാണ്. ബഹിരാകാശ പര്യവേക്ഷണ രംഗങ്ങളില്‍ ദൗത്യ പരമ്പരകളാണ് രാജ്യം ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിനോടകം തന്നെ ചൈനയിലെ നാഷണല്‍ സ്പേസ് അഡ്മിനിസ്‌ട്രേഷനുമായി സഹകരിച്ച് യു.എ.ഇ റോവര്‍ വിക്ഷേപണത്തിനും രാജ്യം തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്.
Comments (0)