
uae corporation tax : യുഎഇയുടെ കോര്‍പറേറ്റ് നികുതി ഏറ്റവും മികച്ചത്, വിശദമായി അറിയാം
ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
ഈയിടെയാണ് യുഎഇ കോര്‍പറേറ്റ് ടാക്‌സ് പ്രഖ്യാപിച്ചത്. കമ്പനിയുടെ വാര്‍ഷിക ലാഭം 3.75 ലക്ഷം ദിര്‍ഹത്തില്‍ കൂടുതലാണെങ്കില്‍ 9 ശതമാനം നികുതി നല്‍കണം. ഫെഡറല്‍, സ്റ്റേറ്റ് സര്‍ക്കാരുകളുടെ സ്ഥാപനങ്ങളും സന്നദ്ധ സേവന സ്ഥാപനങ്ങളും ഒഴികെ കോര്‍പറേറ്റ് നികുതിയില്‍ uae corporation tax നിന്ന് ആരെയും ഒഴിവാക്കിയിട്ടില്ല. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും സ്വദേശിയുടെ കമ്പനിയെന്നോ വിദേശിയുടെ കമ്പനിയെന്നോ വ്യത്യാസമില്ല. ചെറിയ ജ്യൂസ് ഷോപ്പ് നടത്തുന്നവര്‍ മുതല്‍ വിമാനം നിര്‍മിക്കുന്ന കമ്പനികള്‍ വരെ നികുതിയുടെ ഭാഗമാണ്. നികുതി നല്‍കേണ്ടത് 3.75 ലക്ഷം ദിര്‍ഹത്തില്‍ കൂടുതല്‍ വരുമാനം ഉള്ളവര്‍ മാത്രമാണെന്നു മാത്രം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 അതേസമയം, അതില്‍ താഴെ വരുമാനം ഉള്ളവര്‍ അടക്കം യുഎഇയില്‍ ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും കണക്ക് സൂക്ഷിക്കണം. ആവശ്യപ്പെടുമ്പോള്‍ കണക്ക് ഹാജരാക്കണം.
യുഎഇയില്‍ കമ്പനികളുടെ സാമ്പത്തിക വര്‍ഷം കണക്കാക്കുന്നത് വ്യത്യസ്തമായാണ്. ചിലര്‍ ജനുവരി – ഡിസംബര്‍, ചിലര്‍ ഏപ്രില്‍ – മാര്‍ച്ച്, ചിലര്‍ ജൂണ്‍ – മേയ് അങ്ങനെ വ്യത്യസ്തമായ സാമ്പത്തിക വര്‍ഷമാണ് കമ്പനികള്‍ക്ക് ഉള്ളത്. 2023 ജൂണ്‍ മുതല്‍ സാമ്പത്തിക വര്‍ഷം തുടങ്ങുന്ന കമ്പനികളിലാണ് ആദ്യ ഘട്ടമായി നികുതി നടപ്പാക്കുന്നത്. ജനുവരിയിലാണ് കമ്പനിയുടെ സാമ്പത്തിക വര്‍ഷം തുടങ്ങുന്നതെങ്കില്‍, ആ കമ്പനികള്‍ 2024 ജനുവരി മുതലാണ് നികുതിയുടെ ഭാഗമാവുക. കമ്പനികള്‍ക്ക് അധിക ബാധ്യത ഉണ്ടാവാതിരിക്കാനും സാമ്പത്തിക വര്‍ഷത്തിന്റെ ഇടയില്‍ നടപ്പാക്കുമ്പോഴുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനുമാണിത്. അടുത്ത വര്‍ഷം ജൂണില്‍ തുടങ്ങി 2024 മേയ് ആകുമ്പോഴേക്കും എല്ലാ കമ്പനികളും കോര്‍പറേറ്റ് നികുതിയുടെ പരിധിയില്‍ വരും. ഇന്ത്യയിലെ പോലെ നികുതി മുന്‍കൂര്‍ നല്‍കുന്ന രീതി ഇല്ല. സാമ്പത്തിക വര്‍ഷം കമ്പനിയുടെ ലാഭം എത്രയാണോ അതിനനുസരിച്ചുള്ള നികുതി അടച്ചാല്‍ മതി. ഓരോ സാമ്പത്തിക വര്‍ഷവും കഴിഞ്ഞ് നികുതി കണക്കാക്കി അടയ്ക്കാന്‍ 9 മാസത്തെ സമയവും അനുവദിച്ചിട്ടുണ്ട്.
ഒരു കമ്പനിയുടെ വാര്‍ഷിക ലാഭം 5 ലക്ഷം ദിര്‍ഹമാണെന്നു കരുതുക. അങ്ങനെയെങ്കില്‍ 3.75 ലക്ഷം കുറച്ച്, ബാക്കിയുള്ള 1.25 ലക്ഷം ദിര്‍ഹത്തിന്റെ 9 ശതമാനമാണ് കോര്‍പറേറ്റ് നികുതിയായി അടയ്‌ക്കേണ്ടത്. 5 ലക്ഷത്തിനും നികുതി അടയ്‌ക്കേണ്ടതില്ല. നികുതി നടപ്പാക്കുന്നതില്‍ ഉദാര സമീപനമാണ് സര്‍ക്കാര്‍ തുടക്കത്തില്‍ സ്വീകരിച്ചിരിക്കുന്നത്. ചെറുകിട വ്യവസായങ്ങള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും നികുതി ബാധ്യത ഉണ്ടാകാതിരിക്കാനാണ് 3.75 ലക്ഷം പരിധി വച്ചിരിക്കുന്നത്.
ഒരു സ്ഥാപനത്തില്‍ നിന്നു ലഭിക്കുന്ന ശമ്പളത്തിന് നികുതിയില്ല. സ്ഥാപനം സൃഷ്ടിക്കുന്ന ലാഭത്തില്‍ നിന്നാണ് നികുതി ഈടാക്കുന്നത്. ഇത് വ്യക്തികള്‍ക്കു മേല്‍ ഈടാക്കുന്നതല്ല, സ്ഥാപനങ്ങള്‍ക്കു മേലുള്ള നികുതിയാണിത്. സ്ഥാപനത്തിന്റെ ലാഭം ഉടമയുടെ ശമ്പളമാക്കി നികുതിയില്‍ നിന്നു രക്ഷപ്പെടാന്‍ സാധിക്കില്ല. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 ഉടമ സ്ഥാപനത്തില്‍ നിന്നു ശമ്പളം വാങ്ങുന്നുണ്ടെങ്കില്‍ തൊഴില്‍ കരാര്‍ ഉണ്ടാകണം. ഏതു പദവിയാണോ ഉടമ വഹിക്കുന്നത് അതിനു മറ്റു സ്ഥാപനങ്ങളിലെ ശമ്പളം എത്രയാണെന്നു കണക്കു കൂട്ടും. അതിലും അധികമാണ് ഉടമയുടെ ശമ്പളമെങ്കില്‍ കമ്പനി നികുതി നല്‍കേണ്ടി വരും. സമാന പദവികളില്‍ എത്രയാണോ ശമ്പളം അതു മാത്രമേ ഉടമയ്ക്ക് എഴുതിയെടുക്കാന്‍ കഴിയു. ബാക്കിയുള്ള തുക കമ്പനിയുടെ ലാഭമായി തന്നെ കണക്കാക്കും. കമ്പനിയുടെ ലാഭത്തെ ശമ്പളമാക്കി മാറ്റി നികുതി വെട്ടിക്കാന്‍ കഴിയില്ലെന്നു ചുരുക്കം.
സാധാരണക്കാരനെ ബാധിക്കുമോ?
വില്‍പന നികുതി ഏര്‍പ്പെടുത്തിയപ്പോള്‍ ഉല്‍പനങ്ങള്‍ക്ക് നികുതി അടക്കം വില നല്‍കേണ്ടി വന്നതു പോലൊരു സാമൂഹിക ആഘാതം കോര്‍പറേറ്റ് നികുതിയുടെ കാര്യത്തില്‍ ഇല്ല.
സംരംഭകന്‍ മാത്രമാണ് ഇവിടെ നികുതി നല്‍കേണ്ടത്. സ്വന്തം ലാഭത്തിന്റെ വിഹിതം മാത്രമാണ് നല്‍കുന്നത് എന്നതിനാല്‍ സാധാരണ ജനങ്ങളെ പുതിയ നികുതി നേരിട്ട് ബാധിക്കില്ല. നികുതി വരുമാനം പുതിയ അടിസ്ഥാന സൗകര്യ വികസനത്തിനായി ഉപയോഗിക്കും എന്നതിനാല്‍, ജനങ്ങള്‍ക്ക് പുതിയ സൗകര്യങ്ങള്‍ ലഭിക്കും.
നികുതിയില്‍ നിന്നു ലഭിക്കാന്‍ പോകുന്ന വരുമാനം എത്രയെന്നു കണക്കാക്കിയിട്ടില്ലെങ്കിലും ലക്ഷം കോടിയായിരിക്കുമെന്ന് ഉറപ്പാണ്. ഈ പണമത്രയും അടിസ്ഥാന സൗകര്യ മേഖലയിലേക്ക് ഒഴുകുമ്പോള്‍ പൊതുജനങ്ങള്‍ക്കും ബിസിനസ് സമൂഹത്തിനും ഒരുപോലെ ഗുണം ലഭിക്കും. ജനങ്ങളില്‍ നിന്നു നേരിട്ട് നികുതി ഈടാക്കാത്ത സാഹചര്യത്തില്‍ സാമ്പത്തിക മാന്ദ്യത്തിനുമുള്ള സാധ്യത ഇല്ല.
Comments (0)