ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
അവിസ്മരണീയ കാഴ്ചകള്‍ കാണാന്‍ വിസ്മയ ലോകം മാടി വിളിക്കുകയാണ്. ഏറ്റവും വലിയ മാമാങ്കമായ ദുബായ് ഗ്ലോബല്‍ വില്ലേജ് global village headout അതിര്‍ വരമ്പുകളില്ലാത്ത ലോകമാണ് സന്ദര്‍ശകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും ലോകത്തിലെ ചെറുതും വലുതുമായ രാജ്യങ്ങള്‍ തോളോടു തോള്‍ ചേര്‍ന്നു നില്‍ക്കുന്നു. ഓരോ രാജ്യത്തിന്റെയും പ്രവേശന കവാടത്തിനപ്പുറം കാത്തിരിക്കുന്നത് ഷോപ്പിങ്ങിന്റെ വിസ്മയ ലോകം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 എന്തും വാങ്ങാം, എങ്ങനെയും വാങ്ങാം. രുചിച്ചും മണത്തും അറിഞ്ഞും വാങ്ങാം. ഷോപ്പിങ്ങിനും അപ്പുറം ഓര്‍ത്തിരിക്കാന്‍ ഒരായിരം നിമിഷങ്ങള്‍ സമ്മാനിക്കും ഈ സന്ദര്‍ശനം.
വ്യത്യസ്ത പവലിയനുകള്‍
കൊറിയ, ബഹ്‌റൈന്‍, കുവൈത്ത്, പലസ്തീന്‍, ഒമാന്‍, ഖത്തര്‍, അല്‍ സനാ, ഖലീഫ ഫൗണ്ടേഷന്‍, ഇറാന്‍, സിറിയ, ലബനന്‍, റഷ്യ, സൗദി അറേബ്യ, തായ്ലന്‍ഡ്, യൂറോപ്പ്, യമന്‍, ഈജിപ്ത്, മൊറോക്കോ, അമേരിക്ക, അഫ്ഗാനിസ്ഥാന്‍, തുര്‍ക്കി, ജപ്പാന്‍, ആഫ്രിക്ക, യുഎഇ, ചൈന, പാക്കിസ്ഥാന്‍, ഇന്ത്യ എന്നീ പവലിയനുകളാണ് ഗ്ലോബല്‍ വില്ലേജിലുള്ളത്.
അടുത്ത വര്‍ഷം ഏപ്രില്‍ 29വരെ ഗ്ലോബല്‍ വില്ലേജ് പ്രവര്‍ത്തിക്കും. ഞായര്‍ മുതല്‍ ബുധന്‍ വരെ വൈകുന്നേരം 4 മുതല്‍ രാത്രി 12 വരെയും വ്യാഴം മുതല്‍ ശനിവരെ വൈകുന്നേരം 4 മുതല്‍ രാത്രി 1 മണിവരെയും ഗ്ലോബല്‍ വില്ലേജ് സന്ദര്‍ശിക്കാം.
അത്യുഗ്രന്‍ പുതുവത്സരാഘോഷം
7 സമയ മേഖലകളില്‍ പുതുവര്‍ഷം ആഘോഷിക്കാന്‍ ഗ്ലോബല്‍ വില്ലേജ് സഞ്ചാരികളെ ക്ഷണിക്കുന്നു. 31ന് രാത്രി 8 മുതല്‍ പുതുവല്‍സരാഘോഷം തുടങ്ങും. 8നു ഫിലിപ്പീന്‍സിനൊപ്പമാണ് പുതുവര്‍ഷം തുടങ്ങുന്നത്. 9ന് തായ്ലന്‍ഡിന്റെ പുതുവര്‍ഷം, 10ന് ബംഗ്ലാദേശും, 10.30ന്, ഇന്ത്യയും 11ന് പാക്കിസ്ഥാനും 12ന് യുഎഇയും 1 മണിക്ക് തുര്‍ക്കിയും പുതുവല്‍സരം ആഘോഷിക്കും. ഒരു രാത്രിയില്‍ 7 പുതുവല്‍സര ആഘോഷങ്ങള്‍. ഡാന്‍സ്, ഡിജെ ഉള്‍പ്പെടെ വമ്പന്‍ ആഘോഷ പരിപാടികളാണ് അണിയറയില്‍ ഒരുക്കിയിരിക്കുന്നത്.
ഷോപ്പിംഗ് മാമാങ്കം
ജപ്പാന്റെ കിമോണയും കശ്മീരിന്റെ പഷ്മിനയും ഇവിടെ ലഭിക്കും. തായ്ലന്‍ഡിലെയും അമേരിക്കയിലും വേഷവിധാനങ്ങള്‍ യഥേഷ്ടം വാങ്ങാം. അബായയില്‍ എംബ്രോയിഡറി വര്‍ക്കില്‍ ഒരു പൂക്കാലം തന്നെ സൃഷ്ടിച്ചിരിക്കുന്നു. പരമ്പരാഗത കറുത്ത അബായയ്ക്കു പുറമെ വിവിധ വര്‍ണങ്ങളിലും അബായ തയാറാക്കിയിരിക്കുന്നു. തണുപ്പിനെ തോല്‍പ്പിക്കാന്‍ നല്ല പതുപതുത്ത കുപ്പായങ്ങള്‍. അഫ്ഗാനില്‍ നിന്നും സിറിയയില്‍ നിന്നും ഇന്ത്യയില്‍ നിന്നും രോമക്കുപ്പായങ്ങള്‍ എത്തിയിട്ടുണ്ട്. ഒമാനികളുടെ പരമ്പരാഗത വേഷത്തിനു രാജകീയ പ്രൗഡി. ചൈനയും ആഫ്രിക്കയും അവരുടെ പ്രാദേശിക വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. പിറന്നു വീണ കുട്ടികള്‍ മുതല്‍ മുതര്‍ന്നവര്‍ക്കു വരെയുള്ള എല്ലാത്തരം വസ്ത്രങ്ങളും ഇവിടെ ലഭ്യം. വില പേശാം ഇഷ്ടം പോലെ വാങ്ങാം. ഹൈദരാബാദ്, ഗുജറാത്ത്, കശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കൈത്തറിക്കാര്‍ ഇന്ത്യന്‍ പവലിയനിലുണ്ട്. ഗ്ലോബല്‍ വില്ലേജ് ഒരു വലിയ വസ്ത്രശാല പോലെ വിശാലം.
കിടിലന്‍ കലാപരിപാടികള്‍
ബോളിവുഡ് പോപ് ഗായിക നേഹാ കക്കറാണ് ഇത്തവണ മുഖ്യ ആകര്‍ഷണം. 21ന് രാത്രി 8ന് അവര്‍ ഗ്ലോബല്‍ വില്ലേജിനെ ഇളക്കിമറിക്കാനെത്തും. ഓരോ പവലിയനുകളിലും അതതു രാജ്യത്തിന്റെ കലാപരിപാടികള്‍ അവതരിപ്പിക്കുന്നുണ്ട്.
വര്‍ണഭമായ കരിമരുന്ന് പ്രയോഗം
സംഗീതത്തിന്റെ അകമ്പടിയോടു കൂടിയ വെടിക്കെട്ടിന് എല്ലാ വെള്ളി, ശനി ദിവസങ്ങളില്‍ ഗ്ലോബല്‍ വില്ലേജ് സാക്ഷ്യം വഹിക്കും. രാത്രി 9ന് വെടിക്കെട്ട് തുടങ്ങും.
മറ്റ് അനവധി സൗകര്യങ്ങള്‍
പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ കഴുകാം, കുട്ടികളുമായി എത്തുന്നവര്‍ക്ക് ആവശ്യമായ സൗകര്യം ലഭ്യമാണ്, ട്രോളികളുമായി ഒപ്പം വരാന്‍ പോര്‍ട്ടര്‍മാര്‍ ഉണ്ടാവും, ഫ്രീ വൈഫൈ, ശുചിമുറികള്‍, ഇലക്ട്രിക് ബഗികള്‍, ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്ക് ചക്ര കസേരകള്‍, ലണ്ടന്‍ ബസ്, ട്രാമുകള്‍ തുടങ്ങിയവ സന്ദര്‍ശകരുടെ സൗകര്യാര്‍ഥം ഗ്ലോബല്‍ വില്ലേജില്‍ ലഭ്യമാണ്. ഇതിനു പ്രത്യേകം പണം നല്‍കണമെന്നു മാത്രം.
ടിക്കറ്റ് നിരക്ക് ഇപ്രകാരം
എനി ഡേ ടിക്കറ്റ്: 25 ദിര്‍ഹം ഓണ്‍ലൈന്‍ വഴി എടുത്താല്‍ 22.5 ദിര്‍ഹം – ഒഴിവു ദിവസമെന്നോ ആഴ്ച ദിവസമെന്നോ വ്യത്യാസമില്ലാതെ ഉപയോഗിക്കാവുന്ന ടിക്കറ്റ്.
വാല്യു ടിക്കറ്റ്:. 20 ദിര്‍ഹം ഓണ്‍ലൈന്‍ വഴി എടുത്താല്‍ 18 ദിര്‍ഹം – ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ പ്രവേശനം. ഈ ദിവസങ്ങളില്‍ പൊതു അവധിയുണ്ടെങ്കില്‍ ഈ ടിക്കറ്റ് ഉപയോഗിക്കാന്‍ കഴിയില്ല. 3 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കും ടിക്കറ്റില്ല.