family law firms
Posted By editor Posted On

family law firms : യുഎഇ: ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 5000 പേര്‍ക്ക് തണലേകി കുടുംബ കോടതി

ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം

ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 5000 പേര്‍ക്ക് തണലേകി അബുദാബി കുടുംബ കോടതി. വിദേശികളായ മുസ്ലിം ഇതര മതസ്ഥരുടെ വ്യക്തിഗത, കുടുംബ കേസുകള്‍ family law firms പരിഗണിക്കുന്നതിന് 2021 ഡിസംബര്‍ 14നാണ് അബുദാബിയില്‍ അമുസ്ലിം കുടുംബ കോടതി സ്ഥാപിച്ചത്.  നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും  കനേഡിയന്‍ പൗരന്മാരുടേതായിരുന്നു ഇവിടെ നടന്ന ആദ്യ വിവാഹം. ജനുവരിയില്‍ 8 പേരും ഫെബ്രുവരിയില്‍ 57 പേരും വിവാഹിതരായി. ഓരോ മാസങ്ങളിലും അപേക്ഷകരുടെ എണ്ണം വര്‍ധിച്ചു. നവംബറിലാണ് ഏറ്റവും കൂടുതല്‍ പേര്‍ (627) വിവാഹിതരായത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0

 ഇവിടെ ഒരു വര്‍ഷത്തിനകം വിവാഹിതരായത് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 5000 പേരാണ്. ഇതില്‍ 12% വിവാഹങ്ങളും അബുദാബിയില്‍ എത്തിയ വിദേശ വിനോദ സഞ്ചാരികളുടെതായിരുന്നു. സിവില്‍ മാര്യേജ് കരാര്‍ പ്രകാരമായിരിക്കും പരസ്പര സമ്മതത്തോടെയുള്ള വിവാഹം. ഇതിന് വധുവിന്റെ പിതാവിന്റെ അനുവാദം ആവശ്യമില്ല. വിവാഹിതരായവരില്‍ ഇന്ത്യയ്ക്കു പുറമെ യുകെ, ലബനന്‍, റഷ്യ, യുഎസ് തുടങ്ങി വിവിധ രാജ്യക്കാര്‍ ഉള്‍പ്പെടും. സങ്കീര്‍ണ നടപടികളും സാക്ഷിവിസ്താരവും ഒഴിവാക്കി വിവാഹവും വിവാഹ മോചനവും നടത്താമെന്നതാണ് അമുസ്ലിം കുടുംബ കോടതിയുടെ പ്രത്യേകത. 200 വിവാഹമോചനം, 130 അന്തരാവകാശ കേസ്, 1566 വില്‍പത്രം അറ്റസ്റ്റേഷന്‍ എന്നിവയും ഈ കാലയളവില്‍ കോടതിയുടെ പരിഗണനയിലെത്തി.

പുതിയ നിയമം അനുസരിച്ച് ദമ്പതികളില്‍ ആരെങ്കിലും വിവാഹമോചനം ആവശ്യപ്പെട്ടാല്‍ മറ്റു കാര്യങ്ങള്‍ പരിഗണിക്കാതെ ഇരുവരുടെയും സമ്മതം തേടിയ ശേഷം കോടതി അനുവദിക്കും. വിവാഹ കരാര്‍ റദ്ദാക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. കുട്ടികളുടെ സംരക്ഷണത്തിനു ഇരുവര്‍ക്കും തുല്യാവകാശമുണ്ട്. സ്വത്ത്, പണം തുടങ്ങിയ കാര്യങ്ങളില്‍ പിന്നീട് കേസ് കൊടുക്കാന്‍ ഇരുവര്‍ക്കും അധികാരമുണ്ട്. വിവാഹമോചനം നിയമപരമായ പോരാട്ടമോ തര്‍ക്കമോ ആയിട്ടല്ല, മറിച്ച് അവകാശമായി കണക്കാക്കി സമാധാനപരവും വേഗത്തിലുള്ളതും കാലോചിതവുമായ വേര്‍പിരിയലിനാണ് കോടതി അവസരമൊരുക്കുന്നത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *