
extend my uae tourist visa : യുഎഇ സന്ദര്‍ശന വിസ പുതുക്കല്‍: ഒമാനിലേക്കുള്ള ബസുകളില്‍ വന്‍ തിരക്ക്
ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
യുഎഇ സന്ദര്‍ശന വിസ പുതുക്കല്‍ സംബന്ധിച്ച പുതുക്കിയ നിയമം പ്രാബല്യത്തില്‍ വന്നതോടെ ഒമാനിലേക്കുള്ള ബസുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും വിസ പുതുക്കാന്‍ ആഗ്രഹിക്കുന്ന മിക്ക സന്ദര്‍ശകരും നിലവില്‍ രാജ്യം വിടേണ്ടി വരും extend my uae tourist visa . അതിനാല്‍ കൂടുതല്‍ പേരും ഒമാനിലേക്കാണ് പോകുന്നത്. സുല്‍ത്താനേറ്റിലേക്കുള്ള ബസ് യാത്രയാണ് ഏറ്റവും താങ്ങാനാവുന്ന മാര്‍ഗം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
”അടുത്ത രണ്ട് ദിവസത്തേക്ക് ഞങ്ങള്‍ക്ക് സീറ്റുകളില്ല. അടുത്ത സീറ്റ് തിങ്കളാഴ്ചയേ ലഭിക്കുകയുള്ളൂ, ”ടിക്കറ്റിംഗ് എക്‌സിക്യൂട്ടീവ് പറഞ്ഞു.”ഞങ്ങള്‍ക്ക് ദുബായില്‍ നിന്ന് ദിവസേന മൂന്ന് സര്‍വീസ് ഉണ്ട് – രാവിലെ 7, ഉച്ചകഴിഞ്ഞ് 3, രാത്രി 10 എന്നിങ്ങനെ, ഓരോ ബസിനും 35-40 സീറ്റ് ശേഷിയാണുള്ളത്. മസ്‌കറ്റിലേക്ക് ഒരു ടിക്കറ്റിന് 100 ദിര്‍ഹമാണ് ഈടാക്കുക” ജീവനക്കാര്‍ കൂട്ടിച്ചേര്‍ത്തു.
ഒമാനിലേക്ക് കൂടുതല്‍ ബസുകള്‍ സര്‍വീസ് ആരംഭിച്ചതായി ട്രാവല്‍ ഏജന്റുമാര്‍ പറയുന്നു. ഒമാനിലേക്ക് ദിവസേന മൂന്ന് ബസുകള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്, എല്ലാ ബസുകളും പൂര്‍ണ്ണ ശേഷിയില്‍ ഓടുന്നുണ്ടെന്ന് റൂഹ് ടൂറിസം ആന്‍ഡ് ട്രാവല്‍സ് സെയില്‍സ് ഡയറക്ടര്‍ ലിബിന്‍ വര്‍ഗീസ് പറഞ്ഞു.
വിസിറ്റ് വിസയുള്ളവര്‍ക്ക് രാജ്യത്തിനകത്ത് വിസ നീട്ടുന്നതിനുള്ള ഓപ്ഷന്‍ നിര്‍ത്തലാക്കുന്ന പുതിയ നിയമങ്ങള്‍ ചൊവ്വാഴ്ച പ്രാബല്യത്തില്‍ വന്നു. ഷാര്‍ജയിലും അബുദാബിയിലും മാത്രമേ ഇത് ഇപ്പോള്‍ ബാധകമാകൂ. ദുബായിലെ സന്ദര്‍ശകര്‍ക്ക് 2,200 ദിര്‍ഹം നിരക്കില്‍ വിസ നീട്ടാന്‍ കഴിയും.
അതേസമയം ഡിമാന്‍ഡ് വര്‍ധിച്ചത് കണക്കിലെടുത്ത്, ട്രാവല്‍ ഏജന്‍സികള്‍ 950 ദിര്‍ഹം മുതലുള്ള വിസ മാറ്റ പാക്കേജുകള്‍ അവതരിപ്പിച്ചു.
രണ്ട് റൂട്ട് ബസ് യാത്രകള്‍, വിസ റദ്ദാക്കല്‍ നിരക്കുകള്‍, ഒമാന്‍ വിസ നിരക്കുകള്‍, രണ്ട് മാസത്തെ യുഎഇ വിസിറ്റ് വിസ, റിഫ്രഷ്മെന്റുകള്‍ എന്നിവയാണ് പാക്കേജില്‍ ഉള്‍പ്പെടുന്നത്.
Comments (0)