expat life : യുഎഇ: കെട്ടിയൊരുക്കി നാട്ടിലേക്ക് അയക്കേണ്ട; കുടുംബത്തിന് വേണ്ടി ജീവിച്ച് മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം സ്വീകരിക്കാതെ കുടുംബം, നെഞ്ചുലയ്ക്കുന്ന കുറിപ്പ് - Pravasi Vartha

expat life : യുഎഇ: കെട്ടിയൊരുക്കി നാട്ടിലേക്ക് അയക്കേണ്ട; കുടുംബത്തിന് വേണ്ടി ജീവിച്ച് മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം സ്വീകരിക്കാതെ കുടുംബം, നെഞ്ചുലയ്ക്കുന്ന കുറിപ്പ്

ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം

പലരും ഇഷ്ടമുണ്ടായുണ്ടായിട്ടല്ല പ്രവാസ ജീവിതം തിരഞ്ഞെടുക്കുന്നത്. സാഹചര്യങ്ങളാണ് അവരെ കൊണ്ട് അങ്ങനെ ചെയ്യിക്കുന്നത്. പ്രാരാബ്ധങ്ങളുമായിട്ടാണ് എല്ലാ സുഖങ്ങളും ഉപേക്ഷിച്ച് അവര്‍ അന്യനാട്ടിലേക്ക് ജോലി തേടി പോകുന്നത്.  നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും ഗള്‍ഫ് നാടുകളിലേക്ക് ജോലിക്കായി പോകുന്ന ഓരോ പ്രവാസിയും expat life നാട്ടിലുള്ള തന്റെ കുടുംബത്തെ ഓര്‍ത്താണ് പ്രയാസങ്ങളിലും ആശ്വാസവും സന്തോഷവും കണ്ടെത്തുന്നത്. അതിനാല്‍ ജീവിതത്തിന്റെ നല്ലൊരു പങ്ക് കുടുംബത്തിന് വേണ്ടി മണല്‍പ്പരപ്പില്‍ പണിയൊടുത്ത് തീര്‍ക്കുകയാണ് അവര്‍.  വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0  കഷ്ടപ്പാടുകള്‍ക്കും പ്രയാസങ്ങള്‍ക്കും ഒടുവില്‍ കൂടെ തന്റെ കുടുംബം ഉണ്ടാകുമെന്ന പ്രതീക്ഷയാണ് അവനെ മുന്നോട്ട് നയിക്കുന്നത്.

https://www.seekinforms.com/2022/11/03/dubai-police-application/

എന്നാല്‍ ഇപ്പോളിതാ, ഓരോരുത്തരുടെയും നെഞ്ചുലയ്ക്കുന്ന കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഗള്‍ഫില്‍ മരണപ്പെട്ട പ്രവാസിയുടെ മൃതദേഹം തങ്ങള്‍ക്ക് വേണ്ടെന്നും നാട്ടിലേക്ക് അയയ്‌ക്കേണ്ടെന്നും പറഞ്ഞ ഭാര്യയെയും മക്കളെയും കുറിച്ചാണ് ഈ കുറിപ്പ്. കുടുംബത്തിന് വേണ്ടി എറെക്കാലം ഗള്‍ഫ് നാട്ടില്‍ കഷ്ടപ്പെട്ട് ഒടുവില്‍ മരണപ്പെടുമ്പോള്‍ എല്ലാവര്‍ക്കും വേണ്ടി ജീവിച്ചിട്ടും ആര്‍ക്കും വേണ്ടാത്ത അവസ്ഥയിലേക്ക് ഒരു പ്രവാസി തള്ളപ്പെടുന്നത് എത്ര ഹൃദയഭേദകമാണ്. 62 വയസ്സുകാരനായ പ്രവാസിയുടെ മൃതദേഹം നാട്ടിലേക്ക് അയക്കേണ്ടെന്ന് ഭാര്യയും മക്കളും പറഞ്ഞതിന്റെ ഞെട്ടലിലാണ് സാമൂഹിക പ്രവര്‍ത്തകനായ അഷ്‌റഫ് താമരശ്ശേരി. ഹൃദയം നുറുങ്ങുന്ന വേദനയ്ക്കിടയിലാണ് അദ്ദേഹം ഈ കുറിപ്പ് പങ്കുവച്ചത്.

അഷ്‌റഫ് താമരശ്ശേരിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം;
ഭര്‍ത്താവിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയ ഭാര്യയെക്കുറിച്ചും രണ്ട് മക്കളെക്കുറിച്ചുമാണ് എനിക്കിന്ന് പറയേണ്ടിവരുന്നത്. ഒരു മനുഷ്യന്‍ മരണപ്പെട്ടാല്‍ അയാളുടെ നിര്‍ജ്ജീവമായ ദേഹത്തെ ഭൂമിയില്‍ മറവുചെയ്യുക എന്നത് കുടുംബത്തിന്റെ കടമയാണ്. കുടുംബം ഇല്ലാത്തവരുടെ ചുമതല സമൂഹം ഏറ്റെടുക്കുന്നു.
അയാള്‍ വന്നിട്ട് അഞ്ചുവര്‍ഷം കഴിഞ്ഞിരുന്നു. പല കാരണങ്ങളെക്കൊണ്ടും യാത്ര നീട്ടി വയ്ക്കുകയായിരുന്നു. പതിറ്റാണ്ടുകളോളം സ്വന്തം കുടുംബത്തിനുവേണ്ടി ചുട്ടുപൊള്ളുന്ന വെയിലില്‍ പണിയെടുത്ത് കിട്ടുന്നതില്‍ നിന്നും സ്വന്തം ഭക്ഷണത്തിനുപോലും കാര്യമായി എടുക്കാതെ നാട്ടിലേക്ക് കൃത്യമായി അയാള്‍ അയച്ചുകൊണ്ടിരുന്നു. മനോഹരമായ വീട് നിര്‍മിച്ചു. അയാളെ വീണ്ടും വീണ്ടും കടത്തിലാഴ്ത്തി. രാവും പകലും പണിയെടുത്ത് ആ പാവം കുഴങ്ങിയിരുന്നു.
എന്തായാലും ഇന്നലെ അയാള്‍ തന്റെ അറുപത്തിരണ്ടാം വയസ്സില്‍ പ്രവാസിയായി മരണപ്പെട്ടു. പതിവുപോലെ അയാളുടെ കുടുംബത്തെ വിളിച്ച് മരണവിവരം ധരിപ്പിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു. മൃതദേഹം നാട്ടിലേക്ക് കെട്ടിയൊരുക്കി അയക്കേണ്ടെന്നും ഭാര്യയും മക്കളും ഒരേസ്വരത്തില്‍ ആവര്‍ത്തിച്ചു. പരേതരോടൊപ്പമുള്ള ജീവിതയാത്രയിലെ ഈ ആദ്യാനുഭവം എന്റെ ഹൃദയത്തെ പൊള്ളിക്കുന്നതായിരുന്നു… ഇനിയെന്ത് ചെയ്യണം എന്നറിയാതെ പകച്ചുനിന്നുപോയ നിമിഷം…
എന്റെ കടമ എനിക്ക് നിര്‍വ്വഹിച്ചേ മതിയാവൂ…. അയാളുടെ നാട്ടിലെ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. അവരെ വിവരങ്ങള്‍ ധരിപ്പിച്ചു. പിന്നീട് ഒട്ടേറെ ഫോണ്‍ വിളികള്‍… മൃതദേഹം തങ്ങള്‍ക്ക് വേണ്ടെന്ന് ഭാര്യ സ്റ്റേഷനില്‍ എഴുതി ഒപ്പിട്ടുകൊടുത്തു. ഭാര്യ നിഷേധിച്ച ഭര്‍ത്താവിന്റെ ദേഹത്തെ അവസാനം അയാളുടെ സഹോദരിയുടെ മക്കള്‍ ഏറ്റെടുക്കാന്‍ തയ്യാറായി മുന്നോട്ടുവന്നു.
ദൈവം തന്റെ സൃഷ്ടികളില്‍ കരുണയുള്ളവനാണ്. അയാള്‍ക്കുവേണ്ടി നന്മയുള്ള ചിലരെയെങ്കിലും നാട്ടില്‍ ഒരുക്കിനിര്‍ത്താന്‍ ദൈവം മറന്നിരുന്നില്ല. മരണത്തോടെ അവശേഷിക്കുന്ന ശരീരത്തോട് ഒരാളും അനാദരവ് കാട്ടരുത്. അത് ഏത് ജീവിയുടേതായാലും. എങ്കിലേ നമുക്ക് മനുഷ്യനെന്ന് അഭിമാനിക്കാനാകൂ… നമുക്കും ഒരു ശരീരമുണ്ട്… നാളെ അതിന്റെ അവസ്ഥ എന്തായിരിക്കുമെന്ന് ആര്‍ക്കും പറയാനാവില്ല. ഇനി ഒരാള്‍ക്കും ഈ ഗതി വരാതിരിക്കട്ടെ… നമുക്ക് പ്രാര്‍ത്ഥിക്കാം…

https://www.pravasivartha.in/2022/11/27/dubai-gold-rate/

Related Posts

Leave a Reply

Your email address will not be published. Required fields are marked *