
wizz abu dhabi : യുഎഇയില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ സൗദിയിലേക്ക് പറക്കാം; പുതിയ സര്‍വീസുമായി എയര്‍ലൈന്‍
ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
പുതിയ സര്‍വീസുമായി ബജറ്റ് എയര്‍ലൈന്‍സായ വിസ് എയര്‍ അബുദാബി. അബുദാബിയില്‍ നിന്ന് സൗദി അറേബ്യയിലെ മദീനയിലേക്കാണ് പുതിയ റൂട്ട് സര്‍വീസ് wizz abu dhabi ആരംഭിക്കുന്നത്. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും വണ്‍വേ ടിക്കറ്റിന് 179 ദിര്‍ഹം മുതലാണ് നിരക്ക്. വിസ് എയര്‍ വെബ്സൈറ്റിലും എയര്‍ലൈനിന്റെ മൊബൈല്‍ ആപ്പിലും ടിക്കറ്റുകള്‍ ഇതിനകം ലഭ്യമാണ്. പുതിയ സര്‍വീസ് 2023 ഫെബ്രുവരിയില്‍ തുടങ്ങാനാണ് പദ്ധതി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
‘വിസ് എയര്‍’ സൗദി അറേബ്യയിലെ ജിദ്ദ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് നേരിട്ടുള്ള ആദ്യ വിമാന സര്‍വിസുകള്‍ അടുത്തിടെ ആരംഭിച്ചിരുന്നു. തുടക്കത്തില്‍ ജിദ്ദയിലെ നോര്‍ത്തേണ്‍ ടെര്‍മിനലിനിന്ന് ലോകമെമ്പാടുമുള്ള ഏഴ് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്ക് ചുരുങ്ങിയ നിരക്കില്‍ വിസ് എയര്‍ വിമാനങ്ങള്‍ സര്‍വിസ് നടത്തുമെന്ന് ജിദ്ദ വിമാനത്താവള അധികൃതര്‍ അറിയിച്ചിട്ടുണ്ട്. സെപ്തംബറില്‍ ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനതാവളത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വിസ് എയറിന്റെ സൗദി സര്‍വിസിന്റെ പ്രഖ്യാപനമുണ്ടായത്.
യൂറോപ്യന്‍ രാജ്യങ്ങളായ ബുക്കാറെസ്റ്റ്, ബുഡാപെസ്റ്റ്, കാറ്റാനിയ, ലോര്‍ക്ക, മിലാന്‍, നേപ്പിള്‍സ്, റോം, ടിറാന, ഖര്‍ണ, വെനീസ്, വിയന്ന എന്നിവയുള്‍പ്പെടെ നിരവധി വിമാനത്താവളങ്ങളിലേക്ക് 10 ലക്ഷത്തിലധികം സീറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിസ് എയര്‍ വാഗ്ദാനം ചെയ്യുന്നു.
ബിസിനസ് ആവശ്യങ്ങള്‍ക്കും ടൂറിസം ആവശ്യാര്‍ഥവും സൗദിയില്‍നിന്നും നിരവധി ആളുകളാണ് ദിനംപ്രതി യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നത്. അതിനാല്‍ പുതിയ സര്‍വീസ് യാത്രക്കാര്‍ക്ക് ഏറെ സഹായകമായിരിക്കും.
Comments (0)