expat
Posted By editor Posted On

shj police : യുഎഇ: കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് പ്രവാസി യുവതി മരിച്ചു

ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം

കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് പ്രവാസി യുവതി മരിച്ചു. ഷാര്‍ജയില്‍ ബുധനാഴ്ച രാവിലെയാണു സംഭവം നടന്നത്. 35 കാരിയായ സിറിയന്‍ യുവതിയാണ് കെട്ടിടത്തിന്റെ 17-ാം നിലയില്‍ നിന്ന് വീണത്.  നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും  രാവിലെ 11.50ഓടെയാണ് സംഭവത്തെക്കുറിച്ച് പൊലീസിനു കോള്‍ shj police ലഭിച്ചത്. പൊലീസും പാരാമെഡിക്കുകളും സംഭവസ്ഥലത്തെത്തി ആശുപത്രിയിലേക്കു മാറ്റിയ യുവതിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പിന്നീട് ഫോറന്‍സിക് ലബോറട്ടറിയിലേക്കു മാറ്റി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 കെട്ടിടത്തിന് 9 നിലകളുള്ള പാര്‍ക്കിങ് നിലകളും ഹെല്‍ത്ത് ക്ലബ്ബും ഉള്‍പ്പെടെ 46 നിലകളുണ്ട്. അഞ്ചാം നിലയിലാണു യുവതി ഭര്‍ത്താവിനൊപ്പം താമസിച്ചിരുന്നത്. ഈ അപാര്‍ട്ട്‌മെന്റില്‍ ബാല്‍ക്കണി ഇല്ല.

ബാല്‍ക്കണിയുള്ള രണ്ടു കിടപ്പുമുറികളും ഹാളുമുള്ള ഫ്‌ലാറ്റ് വേണമെന്ന് ആവശ്യപ്പെട്ട് സംഭവദിവസം രാവിലെ 11.30ന് യുവതി ബില്‍ഡിങ് മാനേജ്മെന്റ് ഓഫിസിലേക്ക് പോയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. തുടര്‍ന്നു താക്കോലും എടുത്ത് ആളൊഴിഞ്ഞ അപാര്‍ട്ട്‌മെന്റ് കാണാന്‍ പോയി. 10 മിനിറ്റിനുശേഷം ബാല്‍ക്കണിയില്‍ നിന്നു ചാടി കെട്ടിടത്തിന്റെ പ്രവേശന കവാടത്തില്‍ വീഴുകയായിരുന്നുവെന്നാണ് പറയുന്നത്.
യുവതി ചാടിയ ഒഴിഞ്ഞ അപ്പാര്‍ട്ട്മെന്റില്‍ പൊലീസ് പരിശോധന നടത്തി. ബാല്‍ക്കണിയിലെ മേശയില്‍ നിന്ന് യുവതിയുടെ ഹാന്‍ഡ്ബാഗും മൊബൈല്‍ ഫോണും കണ്ടെത്തി. ഈ ജോലിസ്ഥലത്തായിരുന്ന ഭര്‍ത്താവിനെ പൊലീസാണ് വിവരം അറിയിച്ചത്.
സംഭവത്തെക്കുറിച്ച് അല്‍ ബുഹൈറ പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതിയുടെ മൃതദേഹം ഫോറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് വിധേയമാക്കാന്‍ ഷാര്‍ജ പ്രോസിക്യൂട്ടര്‍മാര്‍ ഉത്തരവിട്ടിട്ടുണ്ട്. ഭര്‍ത്താവിനെയും സാക്ഷികളെയും പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *