parking lot
Posted By editor Posted On

parking lot : ഷാര്‍ജ നിവാസികള്‍ ഇപ്പോള്‍ പാര്‍ക്കിംഗ് സ്ഥലങ്ങള്‍ക്കായി നല്‍കേണ്ടി വരുന്നത് വന്‍തുക

ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം

ഷാര്‍ജ നിവാസികള്‍ക്ക് പാര്‍ക്കിംഗ് സ്ഥലങ്ങള്‍ക്കായി ഇപ്പോള്‍ പ്രതിമാസം 300 ദിര്‍ഹം വരെ നല്‍കേണ്ടി വരാറുണ്ട്. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും താമസക്കാര്‍ക്ക് ശരിയായ പാര്‍ക്കിംഗ് ഇടം parking lot നല്‍കുന്നതിനും എമിറേറ്റിന്റെ സൗന്ദര്യാത്മക രൂപം നിലനിര്‍ത്തുന്നതിനുമായി ഷാര്‍ജ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പൊതു പാര്‍ക്കിംഗ് ഇടങ്ങള്‍ വികസിപ്പിക്കുകയും ‘സൗജന്യ’ യാര്‍ഡുകള്‍ അടച്ചുപൂട്ടുകയും ചെയ്തു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0  അതിനാല്‍ നിലവില്‍ ഷാര്‍ജയില്‍ വാഹനമോടിക്കുന്നവര്‍ക്ക് പാര്‍ക്കിംഗിനായി വളരെ കുറച്ച് ഓപ്ഷനുകള്‍ മാത്രമേയുള്ളൂ. പൊതു പാര്‍ക്കിംഗ് അല്ലെങ്കില്‍ സ്വകാര്യ പണമടച്ചുള്ള പാര്‍ക്കിംഗ് ലോട്ടുകള്‍ എന്നിവയാണവ. അവ കൂടുതലും ലൈസന്‍സുള്ള ഓപ്പറേറ്റര്‍മാരാണ് പ്രവര്‍ത്തിപ്പിക്കുന്നത്.

വര്‍ധിച്ച ഡിമാന്‍ഡ്, ‘സൗജന്യ’ പാര്‍ക്കിംഗ് യാര്‍ഡുകള്‍ അടച്ചുപൂട്ടല്‍ എന്നിവയെത്തുടര്‍ന്ന്, ചില സ്വകാര്യ പാര്‍ക്കിംഗ് ഓപ്പറേറ്റര്‍മാര്‍ അല്‍ മജാസ്, അല്‍ ഖാന്‍ പ്രദേശങ്ങളില്‍ പ്രതിമാസ വാടക വര്‍ദ്ധിപ്പിച്ചുവെന്ന് നിവാസികള്‍ പറയുന്നു. താന്‍ പാര്‍ക്ക് ചെയ്തിരുന്ന യാര്‍ഡ് സ്വകാര്യ പാര്‍ക്കിംഗ് കമ്പനി ഏറ്റെടുത്തതിനാല്‍ എനിക്ക് ഒക്ടോബറില്‍ സ്വകാര്യ പണമടച്ചുള്ള പാര്‍ക്കിംഗ് സ്ലോട്ട് വാങ്ങേണ്ടി വന്നതായി ഷാര്‍ജ നിവാസിയായ അബുല്‍ ഹസന്‍ പറഞ്ഞു. ”ഇപ്പോള്‍, എനിക്ക് പാര്‍ക്കിംഗ് സ്ലോട്ട് വാങ്ങുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ല. സ്ലോട്ടിനായി ഞാന്‍ പ്രതിമാസം 300 ദിര്‍ഹം നല്‍കുന്നു. പക്ഷേ, ഓഫീസില്‍ നിന്ന് മടങ്ങുമ്പോള്‍ എന്റെ പാര്‍ക്കിംഗ് സ്ലോട്ട് ഉറപ്പായതിനാല്‍ മനസ്സമാധാനമാണ്, ”ഹസന്‍ കൂട്ടിച്ചേര്‍ത്തു.

ഷാര്‍ജയില്‍, നിയന്ത്രിത സ്വകാര്യ പണമടച്ചുള്ള പാര്‍ക്കിംഗ് യാര്‍ഡുകള്‍ താമസ നിലയെ ആശ്രയിച്ച് 150 ദിര്‍ഹം മുതല്‍ 300 ദിര്‍ഹം വരെയാണ് ഈടാക്കുന്നത്.
ഷാര്‍ജയില്‍ പൊതു പാര്‍ക്കിങ്ങിനായി അധികൃതര്‍ 57,000 സ്ഥലങ്ങള്‍ അനുവദിച്ചിട്ടുണ്ട്, അവയെല്ലാം ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ പരിശോധനാ സംഘങ്ങളുടെ നിരീക്ഷണത്തിലാണ്. ഒക്ടോബറില്‍, ഷാര്‍ജ മുനിസിപ്പാലിറ്റി 2,440 പുതിയ പാര്‍ക്കിംഗ് സ്ഥലങ്ങള്‍ പെയ്ഡ് സ്ലോട്ടുകളാക്കി മാറ്റുമെന്ന് പ്രഖ്യാപിക്കുകയും ആളുകള്‍ പാര്‍ക്ക് ചെയ്തിരുന്ന 53 ശൂന്യമായ മണല്‍ യാര്‍ഡുകള്‍ അടച്ചുപൂട്ടുകയും ചെയ്തിരുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *