
new visa rules : യുഎഇ: പുതിയ വിസ നിയമം നടപ്പാക്കിയാല്‍ പ്രവാസി മലയാളികള്‍ക്ക് തിരിച്ചടിയായേക്കും
ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
പുതിയ വിസ നിയമം നടപ്പാക്കിയാല്‍ പ്രവാസി മലയാളികള്‍ക്ക് തിരിച്ചടിയായേക്കും. ആയിരക്കണക്കിനു മലയാളികള്‍ സന്ദര്‍ശക വിസയില്‍ new visa rules തൊഴിലന്വേഷകരായി യുഎഇയുടെ വിവിധ എമിറേറ്റുകളില്‍ കഴിയുന്നുണ്ട്. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും താല്‍ക്കാലിക ജോലിയില്‍ കയറിയവരും ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവരും ഇക്കൂട്ടത്തിലുണ്ട്. സന്ദര്‍ശക വിസ പുതുക്കാന്‍ രാജ്യം വിടണമെന്ന പുതിയ നിയമം എല്ലാ എമിറേറ്റിലും നടപ്പിലാക്കിയാല്‍ മലയാളികള്‍ക്കു വന്‍ തിരിച്ചടിയാകും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
വിസ പുതുക്കാന്‍ രാജ്യത്തിനു പുറത്തു പോകേണ്ടി വന്നാല്‍ വിമാനക്കൂലി അടക്കം വലിയ സാമ്പത്തിക ചെലവുണ്ടാകും. ഈ സാഹചര്യത്തില്‍ ഇവരില്‍ നല്ലൊരു പങ്കും നാട്ടിലേക്കു തന്നെ മടങ്ങാനാണ് സാധ്യത. സന്ദര്‍ശക വിസ പുതുക്കാന്‍ രാജ്യം വിടണമെന്ന നിയമം ദുബായില്‍ നടപ്പാക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍ അബുദാബി, ഷാര്‍ജ വിസക്കാര്‍ക്കു ദുബായില്‍ നിന്നു വിസ പുതുക്കാം. ചെലവ് അല്‍പം വര്‍ധിക്കുമെന്നു മാത്രം. അബുദാബിയും ഷാര്‍ജയും വീസ നിയമം നടപ്പാക്കിയെങ്കിലും ദുബായിയുടെ കാര്യത്തില്‍ ഇനിയും തീരുമാനം ആയിട്ടില്ല. ഇന്നലെയും ആളുകള്‍ ദുബായില്‍ നിന്ന് സന്ദര്‍ശക വീസ രാജ്യം വിടാതെ തന്നെ പുതുക്കിയിട്ടുണ്ട്.
മെച്ചപ്പെട്ട ജോലി ലഭിക്കുമെന്ന പ്രതീക്ഷയില്‍ നാട്ടില്‍ നിന്നു അയയ്ക്കുന്ന പണവും കടം വാങ്ങിയ പണവുമൊക്കെ ഉപയോഗിച്ചു പിടിച്ചു നില്‍ക്കുന്ന മലയാളി ചെറുപ്പക്കാരുണ്ടിവിടെ. ദുബായിലും വിസ നിയമം നടപ്പിലാക്കിയാല്‍ രണ്ട് വഴികളാണ് ഇവര്‍ക്ക് മുന്നിലുള്ളത്. ഒന്ന്, കര മാര്‍ഗം ഒമാനില്‍ പോയി എക്‌സിറ്റ് അടിച്ച് വിസ പുതുക്കി വരിക. ഇപ്പോള്‍ ഒമാനിലേക്ക് ബസ് സര്‍വീസുള്ളതു കൊണ്ട് ഇതു സാധിക്കും. ഒരു ദിവസം കൊണ്ടു പുതിയ വിസ എടുത്തു വരാം.
വിമാനത്തില്‍ പോകാന്‍ ശ്രമിച്ചാല്‍ ചെലവ് പലര്‍ക്കും താങ്ങാന്‍ കഴിയില്ല. ഇതല്ലെങ്കില്‍ തൊഴിലന്വേഷകര്‍ക്കുള്ള ഒരു വര്‍ഷത്തെ വീസ എടുക്കുക. സന്ദര്‍ശക വീസയില്‍ അനന്തകാലം തുടരാനുള്ള സാഹചര്യം ഇനി അധിക നാളുണ്ടാവില്ല എന്നാണ് ലഭിക്കുന്ന സൂചന.
Comments (0)