ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
യുഎഇയുടെ ചാന്ദ്രദൗത്യമായ റാഷിദ് റോവറില്‍ നിന്ന് moon mission ആദ്യ സന്ദേശമെത്തി. റാഷിദ് റോവര്‍ മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്ററുമായി (എം.ബി.ആര്‍.എസ്.സി.) നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും ആശയവിനിമയം നടത്തിയെന്ന് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വിറ്ററിലൂടെ അറിയിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 ഭൂമിയില്‍നിന്നും ഏകദേശം 4,40,000 കിലോമീറ്റര്‍ അകലെനിന്നാണ് ആദ്യസന്ദേശമയച്ചത്. പേടകം ശരിയായനിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പേടകത്തിന്റെ ലാന്‍ഡറിന് മുകളില്‍ സ്ഥിതിചെയ്യുന്ന ഐസ്‌പേസിന്റെ ക്യാമറ ദൗത്യത്തിലുടനീളം ചിത്രങ്ങള്‍ റെക്കോഡ്‌ചെയ്യും. ചിത്രങ്ങള്‍ വിജയകരമായി പകര്‍ത്തിയെന്നും അവ ഹകുട്ടോ-ആര്‍ മിഷന്‍ കണ്‍ട്രോള്‍ സെന്ററിന് (എം.സി.സി.) കൈമാറിയെന്നും ജപ്പാന്‍ ചാന്ദ്രപര്യവേക്ഷണ കമ്പനിയായ ഐസ്‌പേസും സ്ഥിരീകരിച്ചു.
ബഹിരാകാശ അന്തരീക്ഷത്തില്‍ വിജയകരമായി പ്രവര്‍ത്തിക്കാന്‍ ക്യാമറയ്ക്ക് സാധിച്ചതും ഭൂമിയിലേക്ക് ആശയവിനിമയം കൈമാറാന്‍ കഴിഞ്ഞതും ദൗത്യത്തിലെ സുപ്രധാന നാഴികക്കല്ലായാണ് ശാസ്ത്രലോകം കാണുന്നത്. അറബ് ലോകത്തിന്റെ ആദ്യ ചാന്ദ്രദൗത്യമായ റാഷിദ് റോവര്‍ കഴിഞ്ഞ ഞായറാഴ്ചയാണ് വിജയകരമായി വിക്ഷേപിച്ചത്.