
labour law for domestic workers : യുഎഇയില്‍ വീട്ടുജോലിക്കാരോട് മാന്യമായി പെരുമാറിയില്ലെങ്കില്‍ പണി കിട്ടും
ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
യുഎഇയില്‍ വീട്ടുജോലിക്കാരോട് മാന്യമായി പെരുമാറിയില്ലെങ്കില്‍ പണി കിട്ടും. ഗാര്‍ഹിക തൊഴിലാളികളെ രക്ഷിക്കുന്ന പുതിയ തൊഴില്‍ നിയമം labour law for domestic workers രാജ്യത്ത് പ്രാബല്യത്തില്‍ വന്നു. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും റിക്രൂട്ടിങ്, വീസ തട്ടിപ്പുകളില്‍ നിന്നും ചൂഷണത്തില്‍ നിന്നും ഗാര്‍ഹിക തൊഴിലാളികളെ സംരക്ഷിക്കുന്നതാണ് പുതിയ നിയമം. വീട്ടുജോലിക്കാരുടെ നിയമനം മുതല്‍ സേവനം അവസാനിപ്പിച്ച് മടങ്ങുന്നതു വരെയുള്ള സമഗ്ര വിവരങ്ങള്‍ പരിഷ്‌ക്കരിച്ച നിയമത്തില്‍ അടങ്ങിയിരിക്കുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
റിക്രൂട്ടിങിന് മുന്‍പ് ജോലിയുടെ സ്വഭാവം, ശമ്പളം, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയെക്കുറിച്ച് വീട്ടുജോലിക്കാരെ അറിയിക്കണം. വീസക്കോ യാത്ര ടിക്കറ്റിനോ വേണ്ടി ഏജന്റിനോ തൊഴിലുടമയ്‌ക്കോ ഇടനിലക്കാര്‍ക്കോ പണം നല്‍കരുത്. വാഗ്ദാനപ്രകാരമുള്ള ജോലിയോ ശമ്പളോ ലഭിച്ചില്ലെങ്കില്‍ തിരിച്ചയയ്ക്കാന്‍ ആവശ്യപ്പെടാം.
വീട്ടുജോലിക്കാരുടെ തിരിച്ചറിയല്‍ രേഖകള്‍ തൊഴിലുടമ പിടിച്ചുവയ്ക്കാന്‍ പാടില്ല. പാസ്‌പോര്‍ട്ട്, എമിറേറ്റ്‌സ് ഐഡി തുടങ്ങി വ്യക്തിഗത രേഖകള്‍ തൊഴിലാളികളാണ് സൂക്ഷിക്കേണ്ടത്. വീട്ടുജോലിക്കാരോട് മാന്യമായി പെരുമാറണം. അവരെ അക്രമിക്കരുത്. തൊഴിലാളിക്കു കൃത്യമായി വേതനം ലഭിക്കുന്നുണ്ടെന്ന് റിക്രൂട്ടിങ് ഏജന്‍സി ഉറപ്പാക്കണം.
കരാര്‍ പ്രകാരമുള്ള ജോലിയില്‍ വീഴ്ച പാടില്ല. ന്യായമായ കാരണമില്ലാതെ ജോലി നിര്‍ത്തരുത്. ജോലി സ്ഥലത്തെ സ്വകാര്യത മാനിക്കുകയും തൊഴിലുടമയുടെ സ്വത്ത്, ഉപകരണങ്ങള്‍ എന്നിവ സംരക്ഷിക്കുകയും വേണം. പുറത്തു പോയി ജോലി ചെയ്യാന്‍ പാടില്ല. തൊഴില്‍ തര്‍ക്കമുണ്ടായാല്‍ മാനവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയത്തെ സമീപിക്കാം.
ജോലിക്കിടെ മരിക്കുന്ന വീട്ടുജോലിക്കാരുടെ അനന്തരാവകാശിക്ക് ആ മാസത്തെ ശമ്പളവും കുടിശികയും സേവനാന്ത ആനുകൂല്യവും എല്ലാം ചേര്‍ത്തു നല്‍കണം. മൃതദേഹം സ്‌പോണ്‍സറുടെ ചെലവില്‍ നാട്ടില്‍ എത്തിക്കണം. നിയമംലംഘിക്കുന്ന റിക്രൂട്ടിങ് ഏജന്‍സിക്കും തൊഴിലുടമയ്ക്കും ഒരു വര്‍ഷം വരെ തടവും 22.4 കോടി രൂപ വരെ (ഒരു കോടി ദിര്‍ഹം) പിഴയുമാണ് ശിക്ഷ.
18 വയസ്സിന് താഴെയുള്ളവരെ ജോലിക്ക് നിയോഗിക്കുക, ഒളിച്ചോടാന്‍ പ്രേരിപ്പിക്കുക, അഭയം നല്‍കുക, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു ഉപയോഗിക്കുക എന്നീ കുറ്റങ്ങള്‍ക്കു 2 ലക്ഷം ദിര്‍ഹം വരെ പിഴയുണ്ട്. ലൈസന്‍സില്ലാതെ വീട്ടുജോലിക്കാരെ നിയമിക്കുക, നിര്‍ദിഷ്ട ജോലിയോ കൃത്യമായ വേതനമോ നല്‍കാതിരിക്കുക, മറ്റു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുക എന്നീ കുറ്റങ്ങള്‍ക്ക് 2 ലക്ഷം ദിര്‍ഹം വരെ പിഴയുണ്ട്. അനുമതിയില്ലാതെ വീട്ടുജോലിക്കാരെ നിയമിച്ചാലും ഒരു വര്‍ഷം തടവും 2 ലക്ഷം മുതല്‍ 10 ലക്ഷം ദിര്‍ഹം വരെ പിഴ നല്‍കണം. തെറ്റായ വിവരങ്ങളും വ്യാജ രേഖകളും നല്‍കി നിയമിക്കുന്നവര്‍ക്ക് 20,000 മുതല്‍ ഒരു ലക്ഷം ദിര്‍ഹം വരെ പിഴയും 6 മാസം വരെ തടവും.
Comments (0)