ഗോള്‍ഡന്‍ വിസയുള്ളവര്‍ക്ക് പരിധിയില്ലാതെ വീട്ടുജോലിക്കാരെ സ്‌പോണ്‍സര്‍ ചെയ്യാമെന്ന് അധികൃതര്‍. ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം സര്‍ക്കാരില്‍ നിന്ന് ലൈസന്‍സ് നേടിയ ഏജന്‍സികള്‍ക്ക് ജോലിക്കാരികളെയും നാനിമാരെയും റിക്രൂട്ട് ചെയ്യുന്നത് പരിമിതപ്പെടുത്തുന്നതാണ് യുഎഇയിലെ പുതിയ ഗാര്‍ഹിക തൊഴിലാളി നിയമം. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും എന്നാല്‍ ചില താമസക്കാര്‍ക്ക് അവരുടെ സ്‌പോണ്‍സര്‍ഷിപ്പിന് കീഴില്‍ വീട്ടുജോലിക്കാരെ നിയമിക്കാന്‍ അനുവദിച്ചിട്ടുണ്ട്, ഇവരില്‍ ഗോള്‍ഡന്‍ വിസയുള്ളവരും dubai golden residency ഉള്‍പ്പെടുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 ഈ തൊഴിലാളികളില്‍ വീട്ടുജോലിക്കാര്‍, പാചകക്കാര്‍, നാനിമാര്‍, ബേബി സിറ്റര്‍മാര്‍, തോട്ടക്കാര്‍, ഫാമിലി ഡ്രൈവര്‍മാര്‍, ഫാം വര്‍ക്കര്‍മാര്‍, സ്വകാര്യ അധ്യാപകര്‍, സ്വകാര്യ നഴ്സുമാര്‍, പേഴ്സണല്‍ ട്രെയിനര്‍മാര്‍, പേഴ്സണല്‍ അസിസ്റ്റന്റുമാര്‍, ഗാര്‍ഡുകള്‍ എന്നിവരും ഉള്‍പ്പെടുന്നു.
ഗാര്‍ഹിക തൊഴിലാളികളുടെ നിയമനവുമായി ബന്ധപ്പെട്ട് യുഎഇ ഗവണ്‍മെന്റിന്റെ വെബ്സൈറ്റിലെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇങ്ങനെയാണ്,
25,000 ദിര്‍ഹം പ്രതിമാസ വരുമാനമുള്ള വ്യക്തികളും കുടുംബങ്ങള്‍ക്കും ഗാര്‍ഹിക തൊഴിലാളികളെ സ്‌പോണ്‍സര്‍ ചെയ്യാം
യുഎഇ കാബിനറ്റിന്റെ തീരുമാനങ്ങള്‍ക്ക് കീഴില്‍ വീട്ടുജോലിക്കാരെ സ്‌പോണ്‍സര്‍ ചെയ്യാന്‍ അനുവദിക്കപ്പെട്ട വ്യക്തികള്‍ക്കും ഗാര്‍ഹിക തൊഴിലാളികളെ സ്‌പോണ്‍സര്‍ ചെയ്യാം
അംഗീകൃത മെഡിക്കല്‍ കവറേജുള്ള രോഗികള്‍, അവരുടെ കുടുംബാംഗങ്ങള്‍ക്ക് 15,000 ദിര്‍ഹത്തിന് മുകളില്‍ പ്രതിമാസ വരുമാനമുണ്ടെങ്കില്‍ അവര്‍ക്കും സ്‌പോണ്‍സര്‍ ചെയ്യാം
വ്യത്യസ്ത സ്‌പെഷ്യാലിറ്റികളുടെ കണ്‍സള്‍ട്ടന്റുകള്‍, ജഡ്ജിമാര്‍, നിയമ ഉപദേഷ്ടാക്കള്‍ തുടങ്ങിയ മുതിര്‍ന്ന പദവികള്‍ ഉള്ളവര്‍ക്കും ഗാര്‍ഹിക തൊഴിലാളികളെ സ്‌പോണ്‍സര്‍ ചെയ്യാം