
abu dhabi road transport : അബുദാബിയില്‍ നാളെ ഗതാഗത നിയന്ത്രണം; അടച്ചിടുന്ന റോഡുകളും സമയക്രമവും വിശദമായി അറിയാം
ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
നാളെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് അബുദാബി അധികൃതര്‍ abu dhabi road transport അറിയിച്ചു. അഡ്‌നോക് അബുദാബി മാരത്തണിന്റെ ഭാഗമായിട്ടാണ് 20 നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും അബുദാബി അഡ്‌നോക് ആസ്ഥാനത്തുനിന്ന് ആരംഭിച്ച് അല്‍ബത്തീന്‍ പാലസ്, ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക്, ഖസര്‍ അല്‍ ഹൊസന്‍, വേള്‍ഡ് ട്രേഡ് സെന്റര്‍ തുടങ്ങി 8 റോഡുകളിലൂടെയാണ് മാരത്തണ്‍ നടക്കുന്നത്. 20,000 പേര്‍ മാരത്തണില്‍ പങ്കെടുക്കുമെന്നാണ് കണക്കാക്കുന്നത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 മാരത്തണ്‍ നടക്കുന്ന റോഡുകളാണ് വിവിധ സമയങ്ങളില്‍ അടച്ചിടുക. അതുകൊണ്ട് വാഹനവുമായി നിരത്തില്‍ ഇറങ്ങുവര്‍ ബദല്‍ റോഡുകള്‍ തെരഞ്ഞെടുക്കണമെന്ന് സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചു.
അടച്ചിടുന്ന റോഡുകളും സമയക്രമവും വിശദമായി അറിയാം.
എമിറേറ്റ്‌സ് പാലസ് റോഡ് പുലര്‍ച്ചെ 12 മുതല്‍ രാവിലെ 9 വരെ
കോര്‍ണിഷ് റോഡ് പുലര്‍ച്ചെ 2 മുതല്‍ ഉച്ചയ്ക്ക് 1 വരെ
അല്‍ബത്തീന്‍ റോഡ് പുലര്‍ച്ചെ 4.30 മുതല്‍ രാവിലെ 7.30 വരെ
അല്‍ഖലീജ് അല്‍ അറബി സ്ട്രീറ്റ് പുലര്‍ച്ചെ 5 മുതല്‍ രാവിലെ 9 വരെ
ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക് റോഡ് പുലര്‍ച്ചെ 5.45 മുതല്‍ രാവിലെ 9.30 വരെ
ഷെയ്ഖ് റായെദ് മോസ്‌ക് റോഡ് രാവിലെ 6 മുതല്‍ 9.50 വരെ
സുല്‍ത്താന്‍ ബിന്‍ സായിദ് ദ് ഫസ്റ്റ് റോഡ് രാവിലെ 6.10 മുതല്‍ 11 വരെ
അല്‍വഹ്ദ മാള്‍ മുതല്‍ അല്‍ഹൊസന്‍ വരെ രാവിലെ 6.15 മുതല്‍ ഉച്ചയ്ക്ക് 12 വരെ
Comments (0)