
sharjah police : യുഎഇ: കടകളില്‍ കവര്‍ച്ച നടത്തിയ അഞ്ചംഗ സംഘം പിടിയില്‍
ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
ഷാര്‍ജയിലെ കടകളില്‍ കവര്‍ച്ച നടത്തിയ അഞ്ചംഗ സംഘം പിടിയില്‍. ഏഷ്യന്‍ വംശജരായ അഞ്ചംഗ സംഘത്തെയാണ് ഷാര്‍ജ പൊലീസ് sharjah police അറസ്റ്റ് ചെയ്തത്. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും മൊബൈല്‍ ഫോണുകള്‍, വാച്ചുകള്‍, ലാപ്ടോപ്പുകള്‍, ടാബ്ലെറ്റുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ ഉള്‍പ്പെടെ വന്‍ തുകയുടെ സാധനങ്ങള്‍ മോഷ്ടിച്ചതായി പ്രതികള്‍ കുറ്റസമ്മതം നടത്തി. നിയമ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ പ്രതികളെ പബ്ലിക് പ്രോസിക്യൂഷനിലേക്ക് മാറ്റി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
കുറ്റകൃത്യങ്ങള്‍ ചെറുക്കുന്നതിനും സുരക്ഷ വര്‍ധിപ്പിക്കുന്നതിനുമുള്ള സിഐഡി വിഭാഗത്തിന്റെ ശ്രമങ്ങളെ ഷാര്‍ജ പൊലീസ് തലവന്‍ ജനറല്‍ സെയ്ഫ് അല്‍ സാരി അല്‍ ഷംസി പ്രശംസിച്ചു. ഷാര്‍ജയില്‍ സുരക്ഷ ശക്തമാക്കുമെന്ന് പൊലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം (സിഐഡി) ഡപ്യൂട്ടി ഡയറക്ടര്‍ കേണല്‍ ഫൈസല്‍ ബിന്‍ നാസര്‍ പറഞ്ഞു. ഉയര്‍ന്ന നിലവാരമുള്ള സിസിടിവി സംവിധാനം കടകള്‍ക്ക് ഏര്‍പ്പെടുത്തണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. വാതിലുകള്‍ സുരക്ഷിതമാക്കുക, വലിയ തുകകള്‍ കടകളില്‍ വച്ച് രാത്രി പോകാതിരിക്കുക, വിലപിടിപ്പുള്ള വസ്തുക്കള്‍ സുരക്ഷിതമായ സ്ഥലങ്ങളില്‍ സൂക്ഷിക്കുക എന്നിങ്ങനെയുള്ള സുരക്ഷാ- പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നതിന് കടയുടമകള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)