forganic farms
Posted By editor Posted On

forganic farms : യുഎഇ: കാര്‍ഷിക വിനോദസഞ്ചാര പദ്ധതി വരുന്നു, നിരവധി തൊഴിലുകള്‍ക്ക് അവസരമൊരുങ്ങുന്നു

ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം

ദുബായില്‍ കാര്‍ഷിക വിനോദസഞ്ചാര പദ്ധതി വരുന്നു. ഭക്ഷ്യസുരക്ഷയോടൊപ്പം വിനോദങ്ങളും ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.  നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും വിദ്യാഭ്യാസം, സാഹസികത എന്നിവ ലക്ഷ്യമാക്കി ഒട്ടേറെ പ്രവര്‍ത്തനങ്ങളും പൊതുജനങ്ങള്‍ക്ക് പദ്ധതിയിലൂടെ ലഭ്യമാക്കും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 മരുഭൂമികള്‍ മനോഹരമാക്കിമാറ്റുന്നതോടൊപ്പം കാര്‍ഷിക മേഖലയക്കും പ്രാധാന്യം നല്‍കുക വഴി forganic farms ദുബായില്‍ വന്‍ തൊഴിലവസരങ്ങള്‍ക്ക് അവസരമൊരുങ്ങുന്നു.

ഹരിത സമ്പദ്വ്യവസ്ഥ വികസിപ്പിക്കുന്നതിന് ഭാഗമായി പുതുതായി നടപ്പാക്കുന്ന കാര്‍ഷിക വിനോദ സഞ്ചാര പദ്ധതിയിലൂടെ എമിറേറ്റില്‍ 10,000 പേര്‍ക്ക് തൊഴിലവസരം ലഭിക്കും. സുസ്ഥിര നഗരങ്ങള്‍ വികസിപ്പിക്കുന്നതില്‍ ആഗോള തലത്തില്‍ ശ്രദ്ധനേടിയ യു.ആര്‍.ബി.യുടെ മേല്‍നോട്ടത്തിലാണ് ഹരിത സമ്പദ് വ്യവസ്ഥയ്ക്ക് സഹായകരമാകുന്ന പുതിയ പദ്ധതിയൊരുങ്ങുന്നത്.

സാഹസികതയും വിനോദവും കോര്‍ത്തിണക്കി കുതിര, ഒട്ടക സവാരികളും പദ്ധതിയുടെ ഭാഗമായുണ്ടാകും. കര്‍ഷകരെ പിന്തുണയ്ക്കുന്നതിനും പൊതുജനങ്ങള്‍ക്ക് നിക്ഷേപ അവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും അഗ്രിടെക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കും. കായികം, ആരോഗ്യം, ക്ഷേമം എന്നീ രംഗങ്ങളില്‍ ഉന്നതനിലവാരമുള്ളസൗകര്യങ്ങള്‍ തയാറാക്കും. മെഡിക്കല്‍ ടൂറിസം പ്രോത്സാഹിപ്പിക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ദുബായിലെ ഗ്രാമീണ , ഉപനഗരങ്ങളെ ജനപ്രിയ കേന്ദ്രങ്ങളാക്കി മാറ്റുന്നതില്‍ അഗ്രിടൂറിസം പദ്ധതി നിര്‍ണായക പങ്കുവഹിക്കുമെന്ന് യു.ആര്‍.ബി. സി.ഇ.ഒ. ബഹറാഷ് ബഘേറിയന്‍ പറഞ്ഞു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
കര്‍ഷകര്‍ക്ക് ഉപഭോക്താക്കളുമായും നേരിട്ട് കച്ചവടംനടത്തി പ്രാദേശിക ഉത്പ്പന്നങ്ങളുടെ ആവശ്യകത വര്‍ധിപ്പിക്കും. പൈതൃക സംരക്ഷണ കേന്ദ്രം, ഇക്കോടൂറിസം, അഗ്രി – ടെക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയും പുതിയ ഹബ്ബില്‍ ഇടംപിടിച്ചിട്ടുണ്ട്. പ്രകൃതി, പുരാവസ്തു കേന്ദ്രങ്ങള്‍ എന്നിവയുടെ സംരക്ഷണത്തിനായി നടപടികള്‍ കൈക്കൊള്ളും. പ്രദേശത്തെ പരിസ്ഥിതി സൗഹൃദമാക്കുന്നതിനായി 20 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ സൈക്കിള്‍പാത നിര്‍മിക്കാനും പദ്ധതിയുണ്ട്. നഗരത്തിലെ പ്രധാന ബസ് സ്റ്റേഷനുകളില്‍നിന്നും അഗ്രി ടൂറിസം പദ്ധതി പ്രദേശത്തേക്ക് സര്‍വീസുകള്‍ വര്‍ധിപ്പിക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *