ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
2022 ല്‍ ആദ്യമായി വാങ്ങിയ അബുാദാബി ബിഗ് ടിക്കറ്റിന് തന്നെ മിന്നുന്ന വിജയം നേടി ഇന്ത്യന്‍ പ്രവാസി. ഡിസംബര്‍ ഒമ്പതാം തീയ്യതി നടന്ന ഈ മാസത്തെ ആദ്യ പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പില്‍ big b ticket ഭാഗ്യം കടാക്ഷിച്ചത് അഭിറാം മുരുകേശനാണ്. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും 2022 ല്‍ അദ്ദേഹം എടുത്ത ആദ്യത്തെ ടിക്കറ്റിലൂടെ തന്നെ പ്രതിവാര നറുക്കെടുപ്പിലെ സമ്മാനമായ ഒരു കിലോഗ്രാം സ്വര്‍ണം സ്വന്തമാക്കാനായി. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി യുഎഇയില്‍ താമസിക്കുന്ന അഭിറാം അബുദാബിയിലാണ് ജോലി ചെയ്യുന്നത്.
സോഷ്യല്‍ മീഡിയയിലൂടെയാണ് ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിഞ്ഞത്. ടിക്കറ്റ് വാങ്ങി ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ സമ്മാന വിവരം അറിയിച്ചുകൊണ്ടുള്ള ഫോണ്‍ കോള്‍ അദ്ദേഹത്തെ തേടിയെത്തി. ബിഗ് ടിക്കറ്റ് പ്രതിനിധി സമ്മാന വിവരമറിയിച്ചപ്പോള്‍, സന്തോഷം അദ്ദേഹത്തിന് മറച്ചുവെയ്ക്കാനായില്ല. മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പമാണ് അഭിറാം ടിക്കറ്റെടുത്തത്. സമ്മാനം ലഭിക്കുമ്പോള്‍ അതുപയോഗിച്ച് നാട്ടില്‍ സ്ഥലം വാങ്ങണമെന്നാണ് അദ്ദേഹത്തിന്റെ തീരുമാനം. ഡിസംബര്‍ ഒന്നാം തീയ്യതി മുതല്‍ ബിഗ് ടിക്കറ്റ് എടുക്കുന്നവര്‍ക്കൊക്കെ ഓരോ ആഴ്ചയും ഒരു കിലോഗ്രാം 24 ക്യാരറ്റ് സ്വര്‍ണം സ്വന്തമാക്കാന്‍ കൂടി അവസരമുണ്ട്.