
expatry : നാട്ടിൽ അവധിക്ക് എത്തിയ പ്രവാസി തലയില്‍ തേങ്ങ വീണ് മരിച്ചു
ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
നാട്ടിൽ അവധിക്ക് എത്തിയ പ്രവാസിയുടെ തലയില്‍ തേങ്ങ വീണ് മരിച്ചു. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും സൗദി അറേബ്യയിലെ ഹായിലില്‍ ജോലി ചെയ്തിരുന്ന കോഴിക്കോട് അത്തോളി കൊങ്ങന്നൂര്‍ പുനത്തില്‍ പുറയില്‍ അബൂബക്കറിന്റെ മകന്‍ പുനത്തില്‍ പുറായില്‍ മുനീര്‍ (49) ആണ് മരിച്ചത്. expatry ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെയായിരുന്നു മുനീറിന്റെ തലയില്‍ തേങ്ങ വീണത്. തുടർന്ന് ചികിത്സയിലായിരിക്കെയാണ് മരണം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
തിങ്കളാഴ്‍ച വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവം നടന്നത്. അസുഖ ബാധിതനായ പിതാവിനെ പരിചരിച്ച ശേഷം ഭാര്യയോടൊപ്പം വീട്ടിലേക്ക് ബൈക്കില്‍ മടങ്ങുന്നതിനിടെയാണ് വഴിയരികിലെ തെങ്ങില്‍ നിന്ന് മുനീറിന്റെ തലയിലേക്ക് തേങ്ങ വീണത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
രണ്ട് മാസത്തെ ലീവിന് ശേഷം തിരികെ സൗദിയിലേക്ക് പോകാനിരിക്കുകയായിരുന്നു മുനീർ. ഇതിനിടെയാണ് അപ്രതീക്ഷമായി അപകടവും മരണവും സംഭവിക്കുന്നത്. നാട്ടുകാരും സൗദിയിലെ പ്രവാസി സുഹൃത്തുക്കളും മരണം ഞെട്ടലോടെയാണ് അറിഞ്ഞത്. അത്തോളിയന്‍സ് ഇന്‍ കെ.എസ്.എയുടെയും സൗദി കെ.എം.സി.സിയുടെയും പ്രവര്‍ത്തകനും കൂടിയായിരുന്നു മുനീർ.
ഖബറടക്കം ഇന്ന് വൈകുന്നേരം കൊങ്ങന്നൂര്‍ ബദര്‍ ജുമാ മസ്‍ജിദില്‍ നടന്നു. മാതാവ് – ആമിന. മക്കള്‍ – ഫാത്തിമ ഫഹ്‍മിയ, ആയിഷ ജസ്‍വ. സഹോദരങ്ങള്‍ – പി.പി നൗഷാദ്, പി.പി നൗഷിദ.
Comments (0)