ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ (ഡിഎസ്എഫ്) ക്യാമ്പയിനിലൂടെ യുഎഇയിലെ താമസക്കാർക്ക് കൂടുതല്‍ സുവർണാവസരങ്ങൾ ഒരുക്കുകയാണ് ആഭരണ വ്യവസായത്തിലെ ഏറ്റവും വലിയ വ്യാപാര ശൃംഖലയായ Dubai Shopping Festival ദുബായ് ജ്വല്ലറി ഗ്രൂപ്പ് (ഡിജെജി). നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും ക്യാമ്പയിനില്‍ പങ്കാളികളാകുന്നവർ ഏതെങ്കിലും ജ്വല്ലറി ഔട്ട്‌ലറ്റുകളില്‍ നിന്ന് 500 ദിര്‍ഹത്തിനോ അതിന് മുകളിലോ പര്‍ചേസ് ചെയ്‌താൽ ഡിജെജി നറുക്കെടുപ്പില്‍ പങ്കെടുത്ത് കാല്‍ കിലോ സ്വര്‍ണം വീതം സ്വന്തമാക്കാനുള്ള അവസരമുണ്ട്. കഴിഞ്ഞ സീസണിലെ വിജയത്തെ തുടര്‍ന്നാണ് പുതിയ സീസണിലും ദുബായ് ജ്വല്ലറി ഗ്രൂപ്പ് പങ്കാളികളാകുന്നത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
500 ദിര്‍ഹംത്തിന് സ്വര്‍ണാഭരണം വാങ്ങിയാൽ ഒരു നറുക്കെടുപ്പ് കൂപ്പൺ ലഭിക്കും. 500 ദിര്‍ഹത്തിൻ്റെ വജ്രം, പേള്‍ എന്നിവ വാങ്ങുന്നവര്‍ക്ക് രണ്ട് നറുക്കെടുപ്പ് കൂപ്പണുകളും ലഭിക്കും. ഓരോ നറുക്കെടുപ്പ് ടിക്കറ്റിലൂടെയും ഉപഭോക്താക്കള്‍ക്ക് ആകെ 25 കിലോ സ്വര്‍ണമാണ് സമ്മാനമായി നല്‍കുക. എല്ലാ ഒന്നിടവിട്ട ദിവസങ്ങളിലും നാല് പേരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കും. 2022 ഡിസംബര്‍ 15 മുതല്‍ 2023 ജനുവരി 29 വരെയുള്ള ക്യാമ്പയിന്‍ കാലയളവില്‍ തെരഞ്ഞെടുക്കപ്പെടുന്ന ഓരോ ഭാഗ്യശാലിക്കും 250 ഗ്രാം സ്വര്‍ണം വീതം സമ്മാനമായി നൽകും. ഡിജെജിയ്ക്ക് കീഴിലുള്ള 235 ഔട്ട്‌ലറ്റുകളില്‍ ഈ ഓഫര്‍ ലഭ്യമാണ്.
ലോകത്തിൻ്റെ ജ്വല്ലറി ഡെസ്റ്റിനേഷനാക്കി ദുബായിയെ മാറ്റുകയാണ് ദുബായ് ജ്വല്ലറി ഗ്രൂപ്പിൻ്റെ ലക്ഷ്യമെന്ന് ദുബായ് ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി ഗ്രൂപ്പ് ചെയര്‍മാന്‍ താവ്ഹിദ് അബ്ദുല്ല പറഞ്ഞു. വര്‍ഷത്തിലുടനീളം തങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളിലെയും കേന്ദ്രമായി കാണുന്നത് ഉപഭോക്താക്കളെ ആണെന്നും അവര്‍ക്കായി പ്രത്യേകം ക്രമീകരിച്ചിട്ടുള്ള നിരവധി ക്യാമ്പയിനുകളും മറ്റും പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ ഡിഎസ്എഫ് ക്യാമ്പയിനുമായി വീണ്ടുമെത്തുകയാണ്. ഇത് സമാനതകളിലാതെ, വിജയിക്കാനുള്ള അവസരങ്ങള്‍ നല്‍കി ഉപഭോക്താക്കളുടെ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ വരുത്തുമെന്ന് ഉറപ്പാണെന്നും റീട്ടെയില്‍ മേഖലയ്ക്കും ഇത് ഉണര്‍വേകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആകെ 100 ഭാഗ്യശാലികള്‍ക്ക് 25 കിലോഗ്രാം സ്വര്‍ണമാണ് സമ്മാനമായി നൽകുന്നത്. ക്യാമ്പയിനില്‍ പങ്കാളികളാകുന്ന റീട്ടെയില്‍ ഔട്ട്‌ലറ്റുകള്‍, നറുക്കെടുപ്പ് തീയതികള്‍, സ്ഥലങ്ങള്‍ എന്നിവയുടെയെല്ലാം കൂടുതല്‍ വിവരങ്ങള്‍ക്ക് http://dubaicityofgold.com/ സന്ദര്‍ശിക്കാം.