ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
സമഗ്ര പങ്കാളിത്തത്തിന്റെ അനന്തസാധ്യതകളെക്കുറിച്ച് uae india comprehensive partnership ചര്‍ച്ച ചെയ്ത് ഇന്ത്യ- യുഎഇ വിദേശകാര്യ മന്ത്രിമാര്‍. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും യുഎഇ സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറും യുഎഇ വിദേശകാര്യ – അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാനുമാണ് ചര്‍ച്ച നടത്തിയത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 അബുദാബി ഗ്ലോബല്‍ മാര്‍ക്കറ്റില്‍ ചേര്‍ന്ന രണ്ടാമത് ഇന്ത്യ ഗ്ലോബല്‍ ഫോറത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു എസ്. ജയശങ്കര്‍.
ഇരു രാജ്യങ്ങളും തമ്മിലുള്ള ദീര്‍ഘകാല ബന്ധം ദൃഢമാക്കാനുള്ള സമഗ്ര പങ്കാളിത്തത്തെ കുറിച്ചാണ് കൂടിക്കാഴ്ചയില്‍ പ്രധാനമായും അവലോകനം ചെയ്തത്. 2022ല്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ച സമഗ്ര സാമ്പത്തിക പങ്കാളിത്തതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യം, സാങ്കേതികവിദ്യ, ഡിജിറ്റലൈസേഷന്‍, സമ്പദ്വ്യവസ്ഥ, വ്യാപാരം എന്നീ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചും, ജി 20യില്‍ അദ്ധ്യക്ഷത വഹിക്കുന്ന രാജ്യമെന്ന നിലയില്‍ ഇന്ത്യയുടെ കാഴ്ചപ്പാടും, ജി20യിലെ അതിഥി രാജ്യമായ യുഎഇയുടെ പങ്കാളിത്തത്തെക്കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. ബ്രിക്സ്, ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ എന്നിവയ്ക്കുള്ളിലെ ഭാവി സഹകരണ സാധ്യതകളും I2U2 ഗ്രൂപ്പ് ഉള്‍പ്പെടെയുള്ള ബഹുരാഷ്ട്ര സംഘടനകളുമായി സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള വഴികളും ചര്‍ച്ചയില്‍ വിഷയമായി.