
qatar flight offer : ഖത്തര്‍ ദേശീയ ദിനം: വിമാന ടിക്കറ്റ് നിരക്കില്‍ 25 ശതമാനം കിഴിവുമായി എയര്‍ലൈന്‍
ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
വിമാന ടിക്കറ്റ് നിരക്കില്‍ 25 ശതമാനം കിഴിവുമായി ഖത്തറിലെ എയര്‍ലൈന്‍. ഖത്തര്‍ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായാണ് ഖത്തര്‍ എയര്‍വേയ്‌സ് പ്രത്യേക ഓഫര്‍ qatar flight offer പ്രഖ്യാപിച്ചത്. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും പ്രീമിയം, ഇക്കണോമി ക്ലാസുകളിലെ ടിക്കറ്റ് നിരക്കില്‍ 25 ശതമാനം വരെ ഓഫര്‍ കാലയളവില്‍ ഇളവ് ലഭിക്കും. ഡിസംബര്‍ ഒന്‍പത് മുതല്‍ ഡിസംബര്‍ 17 വരെയാണ് പ്രത്യേക നിരക്കില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനാവുക. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 ഡിസംബര്‍ ഒന്‍പത് മുതല്‍ അടുത്ത വര്‍ഷം ജൂണ്‍ ആറ് വരെയുള്ള കാലയളവില്‍ യാത്ര ചെയ്യാന്‍ ഇപ്പോഴത്തെ ഓഫര്‍ പ്രകാരം ടിക്കറ്റുകളെടുക്കാം.
ടിക്കറ്റ് നിരക്കിലെ ഇളവിന് പുറമെ ഖത്തര്‍ എയര്‍വേയ്‌സ് പ്രിവേലേജ് ക്ലബ്ബ് അംഗങ്ങള്‍ക്കായി പ്രത്യേക ബോണസ് പോയിന്റുകളും ലഭിക്കും. വെബ്‌സൈറ്റിലൂടെയോ ഖത്തര്‍ എയര്‍വേയ്‌സ് സെയില്‍സ് ഓഫീസുകള്‍ വഴിയോ ട്രാവല്‍ ഏജന്റുമാര്‍ വഴിയോ ഉള്ള ബുക്കിങുകള്‍ക്ക് ഈ ആനുകൂല്യം ലഭ്യമാവുമെന്ന് അറിയിച്ചിട്ടുണ്ട്. ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി നല്‍കുന്ന ഈ പ്രത്യേക ഓഫറിലൂടെ ഖത്തറിലെ ജനങ്ങളോടുള്ള പ്രതിബദ്ധതയാണ് തങ്ങള്‍ തെളിയിക്കുന്നതെന്ന് ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് അക്ബര്‍ അല്‍ ബകര്‍ പറഞ്ഞു. ലോകമെമ്പാടുമുള്ള 150 നഗരങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ ഓഫര്‍ നിരക്കില്‍ ലഭ്യമാവുമെന്നാണ് ഖത്തര്‍ എയര്‍വേയ്‌സ് പ്രസിദ്ധീകരിച്ച അറിയിപ്പില്‍ പറയുന്നത്.
Comments (0)