
gas cylinder usage : തീയാണേ…ഉപയോഗം സൂക്ഷിച്ചു വേണേ; ഗ്യാസ് സിലിണ്ടര്‍ അപകടം ഒഴിവാക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍
ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
ഗ്യാസ് സിലിണ്ടര്‍ ഉപയോഗത്തില്‍ ജാഗ്രത പാലിക്കണമെന്ന് യുഎഇ അധികൃതര്‍. ഗ്യാസ് സിലിണ്ടര്‍ കൈകാര്യം ചെയ്യുന്നതിലെ gas cylinder usage അശ്രദ്ധയും സുരക്ഷാസംവിധാനം ഒരുക്കുന്നതിലെ വീഴ്ചയുമാണ് മിക്ക അഗ്‌നിബാധയ്ക്കും പ്രധാന കാരണം. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും അതിനാല്‍ തീപിടിത്തമൊഴിവാക്കാന്‍ പാചകവാതകം ഉപയോഗിക്കുമ്പോഴും സിലിണ്ടറുകള്‍ കൈകാര്യം ചെയ്യുമ്പോഴും അതീവ ജാഗ്രത വേണം. പാചകവാതകത്തിനു കേന്ദ്രീകൃത സംവിധാനം ഉള്ളവരും ഉപയോഗത്തില്‍ ശ്രദ്ധിക്കണം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
സൂര്യപ്രകാശം നേരിട്ടു പതിക്കുന്നതോ ചൂട് തട്ടാന്‍ സാധ്യതയുള്ളതോ ആയ ഭാഗത്തു നിന്നു സിലിണ്ടര്‍ മാറ്റണം. സിലിണ്ടറുകള്‍ അടുക്കളയുടെ പുറത്തുവച്ച് വായുസഞ്ചാരം ഉറപ്പാക്കണം. സിലിണ്ടറുമായി സ്റ്റൗവിനെ ബന്ധിപ്പിക്കുന്ന റബര്‍ ട്യൂബ്, വാല്‍വ് തുടങ്ങിയവ ഇടയ്ക്കിടെ പരിശോധിക്കുകയും വാതകച്ചോര്‍ച്ച ഇല്ലെന്ന് ഉറപ്പുവരുത്തുകയും വേണം. ഗ്യാസ് സിലിണ്ടറുകള്‍, ഹോസുകള്‍, റഗുലേറ്റര്‍ എന്നിവ സമയബന്ധിതമായി പരിശോധിച്ച് കേടുപാടുകളും ചോര്‍ച്ചയും ഇല്ലെന്ന് ഉറപ്പാക്കണം. ഉപയോഗിക്കാത്ത നോബുകള്‍ ഓഫ് ആണെന്ന് ഉറപ്പാക്കണം.
പാചകം കഴിഞ്ഞാല്‍ ഗ്യാസ് റഗുലേറ്റര്‍ അടയ്ക്കണം. നിലവാരമുള്ള സ്റ്റൗ ഉപയോഗിക്കുകയും വേണം. സിലിണ്ടറിന് കേടുപാടുണ്ടോയെന്ന് പരിശോധിക്കണം. ഒന്നിലേറെ സിലിണ്ടറുകള്‍ സൂക്ഷിക്കുന്നതും സുരക്ഷിതമല്ല. തീപിടിത്ത സാധ്യതയുള്ള ഉല്‍പന്നങ്ങള്‍, വൈദ്യുതി സ്വിച്ചുകള്‍ തുടങ്ങിയവയ്ക്കു സമീപം സിലിണ്ടര്‍ വയ്ക്കരുത്. ഒരു സിലിണ്ടറില്‍ നിന്ന് കൂടുതല്‍ ട്യൂബുകള്‍ ഘടിപ്പിക്കരുത്. കുടുംബസമേതം പുറത്തുപോയി പാചകം ചെയ്യുന്നതിലും കരുതല്‍ വേണമെന്ന് അധികൃതര്‍ ഓര്‍മിപ്പിക്കുന്നു.
യാത്രയ്ക്കായി ഗ്യാസ് സിലിണ്ടര്‍ കൊണ്ടുപോകുമ്പോള്‍ ഈക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
ണ്ടില്‍ കൂടുതല്‍ സിലിണ്ടറുകള്‍ ഒരു വാഹനത്തില്‍ കൊണ്ടുപോകരുത്
ചൂട് കാലത്ത് ഏറെ നേരം വാഹനത്തില്‍ സിലിണ്ടര്‍ വയ്ക്കരുത്
മുറുകാത്ത റെഗുലേറ്ററോ പൈപ്പോ സ്ഥാപിക്കരുത്
ഉരുണ്ടുപോകാന്‍ സാധ്യതയുള്ളതിനാല്‍ സിലിണ്ടര്‍ ചെരിച്ചിടരുത്.
യാത്രക്കാര്‍ ഇരിക്കുന്ന ഇടങ്ങളില്‍ ഗ്യാസ് സിലിണ്ടര്‍ വയ്ക്കരുത്.
തീയോ തീപ്പൊരിയോ ഉണ്ടാകാവുന്ന സ്ഥലങ്ങളില്‍നിന്നും സിലിണ്ടര്‍ മാറ്റി വയ്ക്കുക
സിലിണ്ടര്‍ മാറ്റുന്ന സമയത്ത് ഇലക്ട്രിക് ഉപകരണങ്ങള്‍ ഓണ്‍ ചെയ്യരുത്.
കത്തുന്ന വിളക്കോ തീപിടിക്കാന്‍ സാധ്യതയുള്ളവയോ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം മാത്രം സിലിണ്ടര്‍ ഫിറ്റ് ചെയ്യുക
പൈപ്പിനു വിള്ളലോ പൊട്ടലോ ഇല്ലെന്ന് പരിശോധിക്കുക
റെഗുലേറ്ററിന്റെ പ്രവര്‍ത്തന ക്ഷമത ഉറപ്പാക്കുക, കേടായാല്‍ ഉടന്‍ മാറ്റുക.
ഉപയോഗശേഷം വാല്‍വ് അടച്ചെന്ന് ഉറപ്പാക്കണം.
സ്റ്റൗ എപ്പോഴും വൃത്തിയായി സൂക്ഷിക്കണം, അറ്റകുറ്റപ്പണി നടത്തണം
Comments (0)