dubai police emergency service : ഒരൊറ്റ വിളിയില്‍ ഓടിയെത്തും ദുബായ് പൊലീസ്, അടിയന്തര സേവനം ഇനി 6.74 മിനിറ്റിനകം; വിശദാശങ്ങള്‍ ഇതാ - Pravasi Vartha
dubai police emergency service
Posted By editor Posted On

dubai police emergency service : ഒരൊറ്റ വിളിയില്‍ ഓടിയെത്തും ദുബായ് പൊലീസ്, അടിയന്തര സേവനം ഇനി 6.74 മിനിറ്റിനകം; വിശദാശങ്ങള്‍ ഇതാ

ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം

ഒരൊറ്റ വിളിയില്‍ ഓടിയെത്തും ദുബായ് പൊലീസ്. എമര്‍ജന്‍സി വിഭാഗത്തിലേക്കു ഫോണ്‍ ലഭിച്ചാല്‍ എമിറേറ്റിന്റെ ഏതു പരിധിയിലും മിനിറ്റുകള്‍ക്കം രക്ഷാപ്രവര്‍ത്തകര്‍ എത്തി പൊലീസ് സേവനം dubai police emergency service ഉറപ്പാക്കും. ഇതിനായി കേന്ദ്രീകൃത സംവിധാനം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.  നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും ഈ അടിയന്തര സേവനം 6.74 മിനിറ്റിനകം ഉറപ്പാക്കിയിരിക്കുകയാണ് ദുബായ് പൊലീസ്. കഴിഞ്ഞ വര്‍ഷം 7 മിനിറ്റ് ലക്ഷ്യംവച്ചായിരുന്നു പ്രവര്‍ത്തനമെങ്കിലും സമയം മെച്ചപ്പെടുത്താന്‍ സാധിച്ചതു നേട്ടമാണെന്ന് പൊലീസ് അറിയിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 ദുബായ് പൊലീസ് തലവന്‍ ലഫ്. ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റി നടത്തിയ ഗതാഗത, രക്ഷാവകുപ്പിന്റെ വാര്‍ഷിക പരിശോധനയിലാണ് ഈ സ്ഥിതിവിവരക്കണക്കുകള്‍ വെളിപ്പെടുത്തിയത്.

തൊഴില്‍ മേഖലയിലെ സന്തോഷ സൂചിക 99.3% ആയതായും അധികൃതര്‍ വെളിപ്പെടുത്തി. അടിയന്തര സാഹചര്യങ്ങളോടുള്ള പ്രതികരണ സമയം വെട്ടിക്കുറയ്ക്കാന്‍ ശ്രമിക്കുന്ന പ്രവര്‍ത്തനങ്ങളും പരിപാടികളും നടപ്പിലാക്കാന്‍ ലക്ഷ്യമിടുന്ന ‘സാന്‍ഡ്’ പ്രോജക്റ്റ് ഉള്‍പ്പെടെ, കഴിഞ്ഞ മാസങ്ങളില്‍ ഡിപാര്‍ട്ട്മെന്റ് നടത്തിയ പദ്ധതികളെക്കുറിച്ചും വിശദീകരിച്ചു. റിമോട്ട് ഇന്‍സ്‌പെക്ഷന്‍ പ്രോജക്റ്റ്, സ്മാര്‍ട്ട് പട്രോള്‍ പ്രോജക്റ്റ്, സ്റ്റെറിലൈസേഷന്‍ ഓസോണ്‍ ഡിസിന്‍ഫെക്റ്റര്‍ പ്രോജക്റ്റ്, മറ്റ് പ്രോജക്റ്റുകള്‍ക്കും സംരംഭങ്ങളെക്കുറിച്ചും അവലോകനം ചെയ്തു.

ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പാലിക്കാന്‍ വാഹനമോടിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനായി കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയ സ്റ്റാര്‍സ് ഓഫ് സേഫ് ഡ്രൈവേഴ്സ് ഫലങ്ങള്‍ ലഫ്. ജനറല്‍ അല്‍ മര്‍റിക്ക് കൈമാറി. ഈ ഉദ്യമം കഴിഞ്ഞ വര്‍ഷം ട്രാഫിക് അപകടങ്ങളുടെ എണ്ണം കുറച്ചു. കൂടാതെ, വിവിധ അധികാര പരിധിയില്‍ പൊലീസ് പട്രോളിങ്ങിന്റെ സാന്നിധ്യം വര്‍ധിപ്പിച്ചു. ഇതിന്റെ ഫലമായി 2019-ല്‍ 938 പൊലീസ് ഡ്രൈവര്‍മാരെയും 2020-ല്‍ 1654 പേരെയും 2021-ല്‍ 1,265 പേരെയും ആദരിച്ചു.


Comments (0)

Leave a Reply

Your email address will not be published. Required fields are marked *