
dubai appeal court : യുഎഇ: ഭാര്യയെ ബാല്‍ക്കണിയില്‍ നിന്ന് എറിയുമെന്ന് ഭര്‍ത്താവിന്റെ ഭീഷണി; പിതാവിനെതിരെ മകന്റെ മൊഴി ഇപ്രകാരം
ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
ഭാര്യയെ ബാല്‍ക്കണിയില്‍ നിന്ന് എറിയുമെന്ന് ഭീഷണിപ്പെടുത്തിയയാള്‍ക്ക് ശിക്ഷ വിധിച്ച് കോടതി. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും അറബ് യുവാവിന് 3,000 ദിര്‍ഹം പിഴ ചുമത്തിയ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയുടെ വിധി ദുബായ് അപ്പീല്‍ കോടതി dubai appeal court ശരിവച്ചു. മക്കളുടെ മുന്നില്‍ വച്ചാണ് ഇയാള്‍ ഭാര്യയെ ബാല്‍ക്കണിയില്‍ നിന്ന് എറിഞ്ഞുകളയുമെന്ന് ഭീഷണിപ്പെടുത്തിയത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
കേസ് ഫയലുകള്‍ പ്രകാരം, വഴക്കിനിടെ ഭര്‍ത്താവ് തന്നെ ഭീഷണിപ്പെടുത്തിയതായി യുവതി പറഞ്ഞു. ”ദൈവത്തെ സത്യം, ഞാന്‍ നിന്നെ ബാല്‍ക്കണിയിലൂടെ എറിഞ്ഞുകളയും.” ഇതായിരുന്നു യുവാവിന്റെ വാക്കുകള്‍. ഇത് ആദ്യമായല്ല മക്കളുടെ മുന്നില്‍ വച്ച് തന്നെ ബാല്‍ക്കണിയില്‍ നിന്ന് വലിച്ചെറിയുമെന്ന് ഭര്‍ത്താവ് ഭീഷണിപ്പെടുത്തുന്നതെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണത്തില്‍ ഇര പറഞ്ഞു.
തന്റെ പിതാവ് അമ്മയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും അമ്മയെ തല്ലാന്‍ അദ്ദേഹം സുഹൃത്തിന് 20,000 ദിര്‍ഹം നല്‍കുമെന്ന് മുമ്പ് പറഞ്ഞിരുന്നതായും അവരുടെ മകന്‍ സാക്ഷ്യപ്പെടുത്തുന്നു.
വിചാരണയ്ക്കിടെ തനിക്കെതിരായ കുറ്റം പ്രതി നിഷേധിച്ചു. ഭാര്യയെ ബാല്‍ക്കണിയില്‍ നിന്ന് എറിയുമെന്ന് ഭീഷണിപ്പെടുത്തിയെന്ന വാര്‍ത്ത നിഷേധിച്ചു. ദാമ്പത്യ തര്‍ക്കമായതിനാല്‍ തനിക്കെതിരെയുള്ള കുറ്റം ദുരുദ്ദേശ്യപരമാണെന്നും അദ്ദേഹം പറഞ്ഞു. കേസിന്റെ സാഹചര്യം കണക്കിലെടുത്ത് പ്രതിക്ക് മാപ്പ് നല്‍കണമെന്ന് കോടതി കണക്കാക്കുകയും 3,000 ദിര്‍ഹം പിഴ ചുമത്താന്‍ തീരുമാനിക്കുകയുമായിരുന്നു.
Comments (0)