
uae rashid rover : യുഎഇയുടെ സ്വപ്നം, അറബ് ലോകത്തിന്റെ അഭിമാനം; റാഷിദ് ഉപഗ്രഹം കുതിച്ചുയര്‍ന്നത് ചരിത്രങ്ങള്‍ തിരുത്തിയെഴുതി
ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
റാഷിദ് ഉപഗ്രഹം കുതിച്ചുയര്‍ന്നത് ചരിത്രങ്ങള്‍ തിരുത്തിയെഴുതി. യുഎഇയുടെ സ്വപ്‌നവും അറബ് ലോകത്തിന്റെ അഭിമാനവുമായ റാഷിദ് റോവര്‍ uae rashid rover വിജയകരമായി വിക്ഷേപണം പൂര്‍ത്തിയാക്കിയത് ഇന്നലെയാണ്. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും ലോകഭൂപടത്തില്‍ അറബ് ലോകത്തിന്റെ പേരില്ലാതിരുന്ന ഓരോ ഭൂമികയിലും സ്വന്തം വിലാസം കുറിക്കുകയാണ് ഒരു സമൂഹം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 ബഹിരാകാശവും ചൊവ്വയും കടന്ന് അറബ് ലോകം ചന്ദ്രനിലേക്ക് യാത്രചെയ്യുമ്പോള്‍ ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ എഴുതിത്തള്ളാനാവാത്ത ശക്തിയായി അറബുകള്‍ മാറുന്നു.
ദീര്‍ഘവീക്ഷണത്തോടെ യു.എ.ഇ ഭരണാധികാരികള്‍ നടപ്പാക്കിയ നയങ്ങളുടെ ഫലമാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. യു.എ.ഇയുടെ ചാന്ദ്ര ദൗത്യം ഇന്നോ ഇന്നലെയോ പ്രഖ്യാപിച്ചതല്ല, വര്‍ഷങ്ങള്‍ക്കുമുമ്പേ അവര്‍ സ്വപ്നംകണ്ടതാണ്. അതിലേക്കുള്ള പ്രയാണം എത്രയോ നാളുകള്‍ക്കുമുമ്പ് തുടങ്ങിവെച്ചിരുന്നു. ഈ സ്വപ്നം ഇവിടെ അവസാനിക്കുന്നതല്ല. 2117ഓടെ ചൊവ്വയില്‍ വാസയോഗ്യമായ ആദ്യത്തെ ഗ്രാമം നിര്‍മിക്കുക എന്നതാണ് യു.എ.ഇ സ്വപ്നം കാണുന്നത്. അവിശ്വസനീയം എന്നു തോന്നുമെങ്കിലും അതിനായുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
2017 ഫെബ്രുവരിയിലാണ് ഈ ചരിത്രദൗത്യം യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂം പ്രഖ്യാപിച്ചത്. ഇതിനായി ബഹിരാകാശശാസ്ത്രം, ഗവേഷണം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്‌സ്, നൂതന ബഹിരാകാശ സാങ്കേതികവിദ്യകള്‍ എന്നീ മേഖലകളില്‍ പ്രത്യേക ദേശീയ കേഡറുകളെ തയാറാക്കുന്നുണ്ട്. ചൊവ്വയിലേക്കുള്ള വേഗമേറിയ ഗതാഗത സംവിധാനങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നതിലും വീടുകള്‍ നിര്‍മിക്കുന്നതിലും ഊര്‍ജവും ഭക്ഷണവും ഉല്‍പാദിപ്പിക്കുന്നതിലും ഉള്‍പ്പെട്ടിരിക്കുന്ന ഗവേഷണ വിഷയങ്ങളുമായി ഈ പ്രോജക്ട് ബന്ധപ്പെട്ടിരിക്കുന്നു. ചൊവ്വയിലേക്കും തിരിച്ചും യാത്രചെയ്യുന്നതിനുള്ള വേഗമേറിയ ഗതാഗതമാര്‍ഗങ്ങള്‍ കണ്ടെത്താനും ശ്രമിക്കും. മെറ്റാവെര്‍സുകളുടെ ലോകത്ത് പുതുചരിത്രം സൃഷ്ടിക്കാനും വരുംതലമുറക്ക് പുതിയ വിജ്ഞാനങ്ങള്‍ പകര്‍ന്നുനല്‍കാനുമുള്ള യജ്ഞത്തിലാണ് യു.എ.ഇ.
Comments (0)