
spice jet flight : യുഎഇ: യാത്രക്കാരെ അങ്ങേയറ്റം ദുരിതത്തിലാക്കി വിമാനം; 28 മണിക്കൂര്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ പറന്നു
ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
യാത്രക്കാരെ അങ്ങേയറ്റം ദുരിതത്തിലാക്കിയ കാത്തിരിപ്പിനൊടുവില്‍ സ്‌പൈസ് ജെറ്റ് spice jet flight വിമാനം പറന്നു. 28 മണിക്കൂര്‍ നീണ്ട കാത്തിപ്പിനൊടുവിലാണ് ദുബായ് വിമാനത്താവളത്തില്‍ നിന്ന് കൊച്ചി വിമാനത്താവളത്തിലേക്ക് പുറപ്പെടേണ്ട വിമാനം പറന്നുയര്‍ന്നത്. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും ഞായറാഴ്ച രാവിലെ 9.30ന് ദുബായ് വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ട കൊച്ചി വിമാനമാണ് യാത്രക്കാരെ വലച്ചത്. ദുരിതത്തിനൊടുവില്‍ തിങ്കളാഴ്ച ഉച്ചക്ക് 1.30ന് വിമാനം പറന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 ഈ സമയമത്രയും വിമാനത്താവളത്തില്‍ കഴിഞ്ഞുകൂടുകയായിരുന്നു ഭൂരിപക്ഷം യാത്രക്കാരും. വിമാനത്താവളത്തിലെ കസേരയിലും നിലത്തുമായിരുന്നു ഭൂരിപക്ഷം യാത്രക്കാരും രാത്രി ചിലവഴിച്ചത്.
ചിലര്‍ അധികൃതരുടെ അനുമതി വാങ്ങി താമസ സ്ഥലങ്ങളിലേക്ക് പോയി. എന്നാല്‍, സന്ദര്‍ശക വിസക്കാര്‍ക്കും വിസ റദ്ദാക്കിയവര്‍ക്കും പുറത്ത് പോകാന്‍ പോലും കഴിഞ്ഞില്ല. ഞായറാഴ്ച രാവിലെ പുറപ്പെടേണ്ട വിമാനം ഉച്ചക്ക് 1.30ന് പുറപ്പെടുമെന്നായിരുന്നു ആദ്യ അറിയിപ്പ്. പിന്നീട് ഇത് 2.30 ലേക്കും 3.30ലേക്കും മാറ്റി. പിന്നീട് അനിശ്ചിതമായി നീളുകയായിരുന്നു. തിങ്കളാഴ്ച രാവിലെ 9.30ന് പുറപ്പെടും എന്നാണ് ഞായറാഴ്ച രാത്രി അറിയിച്ചിരുന്നത്. താമസ സ്ഥലത്തേക്ക് മടങ്ങിയവര്‍ രാവിലെ തന്നെ വിമാനത്താവളത്തില്‍ എത്തിയെങ്കിലും വീണ്ടും വൈകുകയായിരുന്നു. പ്രായമായവരും കുട്ടികളും അടിയന്തരമായി നാട്ടില്‍ എത്തേണ്ടവരുമെല്ലാം കുടുങ്ങി.
സാങ്കേതിക തകരാറാണ് വിമാനം വൈകലിന് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍, കൃത്യമായ വിവരങ്ങള്‍ നല്‍കാനോ യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കാനോ അധികൃതര്‍ തയാറായില്ലെന്ന് പരാതിയുണ്ട്. അടുത്തിടെ ഇന്ത്യന്‍ കമ്പനിയുടെ വിമാനങ്ങള്‍ പ്രവാസികള്‍ക്ക് തലവേദനയായി ഇത്തരത്തില്‍ വൈകി സര്‍വീസ് നടത്തുന്നുണ്ട്.
Comments (0)