rashid rover launch : യുഎഇയുടെ മോഹങ്ങള്‍ക്ക് അതിരുകളില്ല, ലക്ഷ്യം 2028ല്‍ ശുക്രനില്‍ എത്തുകയെന്ന് ഷെയ്ഖ് മുഹമ്മദ് - Pravasi Vartha
rashid rover launch
Posted By editor Posted On

rashid rover launch : യുഎഇയുടെ മോഹങ്ങള്‍ക്ക് അതിരുകളില്ല, ലക്ഷ്യം 2028ല്‍ ശുക്രനില്‍ എത്തുകയെന്ന് ഷെയ്ഖ് മുഹമ്മദ്

ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം

യുഎഇ ജനതയുടെ അതിരുകളില്ലാത്ത അഭിലാഷങ്ങളില്‍ നിന്നു കുതിച്ചുയര്‍ന്ന റാഷിദ് റോവര്‍ rashid rover launch ചന്ദ്രനില്‍ ഇറങ്ങുന്നതോടെ അതു മറ്റൊരു നാഴികക്കല്ലാകുമെന്നു യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.   നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും  അറബ് ലോകത്തിന്റെ പ്രഥമ ചാന്ദ്ര ദൗത്യമായ റാഷിദ് റോവറിന്റെ വിജയകരമായ വിക്ഷേപണത്തിനു സാക്ഷ്യം വഹിക്കുകയായിരുന്നു അദ്ദേഹം. ട്വിറ്ററിലൂടെയാണ് ചാന്ദ്രദൗത്യത്തെ കുറിച്ചുള്ള ആഹ്ലാദം അദ്ദേഹം ജനങ്ങളുമായി പങ്കുവച്ചത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0

ബഹിരാകാശത്തോളം ഉയര്‍ന്ന യുഎഇയുടെ മോഹങ്ങള്‍ക്ക് അതിരുകളില്ലെന്നു ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. യുഎഇയുടെ ബഹിരാകാശ ദൗത്യത്തില്‍ ഒന്നു മാത്രമാണു റാഷിദ് റോവര്‍. ചൊവ്വയില്‍ തുടങ്ങി ചന്ദ്രനിലേക്കു ചേക്കേറുന്ന രാജ്യത്തിന്റെ ലക്ഷ്യം 2028ല്‍ ശുക്രനില്‍ എത്തുക എന്നതാണെന്നും വ്യക്തമാക്കി. എംബിആര്‍ സ്‌പേസ് സെന്ററില്‍ വിക്ഷേപണത്തിന്റെ തല്‍സമയ സംപ്രേഷണം കാണാന്‍ ഷെയ്ഖ് മുഹമ്മദിനും ഷെയ്ഖ് ഹംദാനും പുറമെ ഉപഭരണാധികാരിയും ധനകാര്യ മന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉള്‍പ്പെടെ നിരവധി പ്രമുഖരും എത്തിയിരുന്നു.

ചന്ദ്രനില്‍ അറബ് പാദമുദ്ര പതിപ്പിക്കാന്‍ റാഷിദ് റോവറിലൂടെ സാധിക്കുമെന്നാണു പ്രതീക്ഷയെന്നും അടുത്ത സ്റ്റോപ്പ് 3,84,400 കി.മീ അകലെയാണെന്നും കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു. മാനവ ചരിത്രത്തില്‍ ശാസ്ത്രീയ കാല്‍പാട് ചേര്‍ക്കുക, കഴിവുകള്‍ വികസിപ്പിക്കുക, അറിവ് കൈമാറുക എന്നതാണു രാജ്യം ലക്ഷ്യമിടുന്നത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *