ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
യുഎഇയില്‍ ബീച്ചിലിരുന്ന സ്ത്രീകളെയും കുട്ടികളേയും നായ ആക്രമിച്ചു. ഫുജൈറയിലാണ് സംഭവം നടന്നത്. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നായയുടെ ഉടമസ്ഥരായ മൂന്ന് സ്ത്രീകള്‍ക്കായി ഫുജൈറ പൊലീസ് അന്വേഷണം fujairah police ആരംഭിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
شرطة الفجيرة تبحث عن ثلاث فتيات لديهن كلب هاجم أم وأطفالها على شاطيء البحر
— شرطة الفجيرة (@FujPoliceGHQ) December 11, 2022
للتفاصيل :https://t.co/sO4h4GFUK1 pic.twitter.com/SZ4qrnCwOE
ഒരമ്മയെയും അവരുടെ രണ്ട് കുട്ടികളെയും നായ ആക്രമിച്ചതിനെ തുടര്‍ന്ന് പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം ശനിയാഴ്ച ഉച്ചയ്ക്കാണ് ഫുജൈറ പൊലീസിന് ലഭിച്ചത്. ആശുപത്രി അധികൃതരാണ് വിവരം പൊലീസില്‍ അറിയിച്ചത്.
തന്റെ ഭാര്യയും രണ്ട് മക്കളും ബീച്ചിലിരുന്നപ്പോള്‍ അവിടേക്ക് മൂന്ന് സ്ത്രീകളും ഇവരുടെ നായയും എത്തി. തുടര്‍ന്ന് നായ തന്റെ ഭാര്യയെയും മക്കളെയും ആക്രമിക്കുകയായിരുന്നെന്ന് ഭര്‍ത്താവ് പറഞ്ഞു. മറ്റുള്ളവരുടെ ജീവന് അപകടമുണ്ടാക്കിയ നായയുടെ ഉടമസ്ഥരായ മൂന്ന് സ്ത്രീകളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. ഇവരെ കണ്ടുകിട്ടിയാല്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറും. ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും. പൊതുസ്ഥലത്ത് മറ്റുള്ളവര്‍ക്ക് ഹാനികരമായ പ്രവൃത്തികള്‍ കണ്ടാല്‍ 999 എന്ന നമ്പരില്‍ ബന്ധപ്പെട്ട് അറിയിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി.