dubai police rescue : മലകയറ്റത്തിനിടെ വഴിതെറ്റിയ ആറംഗ കുടുംബത്തെ രക്ഷപ്പെടുത്തി ദുബായ് പോലീസ് - Pravasi Vartha

dubai police rescue : മലകയറ്റത്തിനിടെ വഴിതെറ്റിയ ആറംഗ കുടുംബത്തെ രക്ഷപ്പെടുത്തി ദുബായ് പോലീസ്

ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം

മലകയറ്റത്തിനിടെ വഴിതെറ്റിയ ആറംഗ കുടുംബത്തെ രക്ഷപ്പെടുത്തി ദുബായ് പോലീസ്. മലനിരകളിലേക്ക് കാല്‍നടയായി യാത്ര ചെയ്യുന്നതിനിടെയാണ് ആറു പേര്‍ ഉള്‍പ്പെടുന്ന കുടുംബത്തിന് വഴി തെറ്റിയത്.  നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും തുടര്‍ന്ന് ഇവരെ ഹത്ത പോലീസ് സംഘം dubai police rescue രക്ഷപ്പെടുത്തുകയായിരുന്നു. മാതാപിതാക്കളും നാല് കുട്ടികളും അടങ്ങുന്ന വിദേശ കുടുംബമാണ് നിയുക്ത പാതയില്‍ നിന്ന് വഴി തെറ്റി പോയത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0

https://www.seekinforms.com/2022/11/03/dubai-police-application/

സഹായം അഭ്യര്‍ത്ഥിച്ച് കുടുംബത്തില്‍ നിന്ന് ഞങ്ങള്‍ക്ക് കോള്‍ ലഭിച്ചതായി ഹത്ത പോലീസ് സ്റ്റേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കേണല്‍ അബ്ദുല്ല റാഷിദ് അല്‍ ഹഫീത് പറഞ്ഞു. ഉടന്‍ തന്നെ ഡ്രോണുകള്‍ വിന്യസിച്ച് പൊലീസ് സ്ഥാനം കണ്ടെത്തുകയും മിനിറ്റുകള്‍ക്കുള്ളില്‍ അവര്‍ എവിടെയാണെന്ന് തിരിച്ചറിയുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പര്‍വതപ്രദേശങ്ങളിലോ താഴ്വരകളിലോ മറ്റ് സ്ഥലങ്ങളിലോ ആകട്ടെ, ഏതു സാഹചര്യത്തിലും അത്യാഹിത റിപ്പോര്‍ട്ടുകള്‍ കൈകാര്യം ചെയ്യാന്‍ അതോറിറ്റി തയ്യാറാണെന്നും അല്‍ ഹഫീത് വ്യക്തമാക്കി. പര്‍വതങ്ങളുടെയും താഴ്വരകളുടെയും അണക്കെട്ടുകളുടെയും പ്രകൃതി സൗന്ദര്യം അനുഭവിക്കാന്‍ വരുന്ന വിനോദസഞ്ചാരികളെ ഹത്ത മേഖല സ്വാഗതം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.
മലകയറ്റ പാതകള്‍ പിന്തുടരാനും സുരക്ഷാ പ്രോട്ടോക്കോളും ജാഗ്രതയും പാലിക്കാനും എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാല്‍ കമാന്‍ഡ് സെന്ററിന്റെ 999 എന്ന നമ്പറില്‍ വിളിക്കാനും അദ്ദേഹം പൊതുജനങ്ങളോട് നിര്‍ദ്ദേശിച്ചു. പ്രശ്നമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനം സുഗമമാക്കുന്നതിന് സ്ഥലം കൃത്യമായി വിവരിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *