visa service : യുഎഇ: 10 മാസത്തിനുള്ളില്‍ അനുവദിച്ച വിസാ സേവനങ്ങളുടെ കണക്കുകൾ പുറത്തുവിട്ട് അധികൃതർ - Pravasi Vartha

visa service : യുഎഇ: 10 മാസത്തിനുള്ളില്‍ അനുവദിച്ച വിസാ സേവനങ്ങളുടെ കണക്കുകൾ പുറത്തുവിട്ട് അധികൃതർ

ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം

കഴിഞ്ഞ പത്തുമാസത്തിനുള്ളില്‍ 47 ലക്ഷം തൊഴില്‍, എമിഗ്രേഷന്‍ സേവനങ്ങള്‍ visa service അനുവദിച്ചതായി അധികൃതര്‍.  നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും   ഏറ്റവും നൂതനമായ ഡിജിറ്റല്‍ സേവനങ്ങളിലൂടെയും ലളിതമായ നടപടിക്രമങ്ങളിലൂടെയുമാണ് ഇത്രയധികം സേവനങ്ങള്‍ ഏറ്റവും വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചത്.  വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8 അതിനാല്‍ താമസക്കാര്‍ക്കും സ്ഥാപനങ്ങള്‍ക്കും വേഗത്തില്‍ സേവനം പ്രയോജനപ്പെടുത്താനും സാധിച്ചിട്ടുണ്ട്.

https://www.seekinforms.com/2022/11/03/dubai-police-application/

മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം (എം.ഒ.എച്ച്.ആര്‍.ഇ.), ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി തുടങ്ങിയ അതോറിറ്റികളിലെ ഡിജിറ്റല്‍ സേവനങ്ങളിലൂടെയാണ് യു.എ.ഇ. എളുപ്പത്തില്‍ ഈ നേട്ടം കൈവരിച്ചത്.
35 സേവനങ്ങളാണ് എം.ഒ.എച്ച്.ആര്‍.ഇ , ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി മുഖേന ലഭ്യമാക്കിയത്. ഇതില്‍ വ്യാപാരസ്ഥാപന ഉടമകള്‍ക്കും ഗാര്‍ഹിക തൊഴിലാളികളെ നിയമിക്കുന്ന കുടുംബങ്ങള്‍ക്കുമായി 23 സേവനങ്ങളും സ്വകാര്യ മേഖലയിലെ തൊഴിലുടമകള്‍ക്കും ജീവനക്കാര്‍ക്കുമായി 12 സേവനങ്ങളുമാണ് നല്‍കുന്നത്. പുതിയ തൊഴില്‍ കരാറുകള്‍, ഗാര്‍ഹിക തൊഴിലാളികള്‍ക്കുള്ള താമസഅനുമതി, തൊഴില്‍ അനുമതി, പരാതികള്‍, തൊഴില്‍ കരാര്‍ റദ്ദാക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട് 12 ലക്ഷം ഇടപാടുകള്‍ യു.എ.ഇ.യില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *