
sharjah court : യുഎഇ: യുവതിയുടെ സമ്മതമില്ലാതെ ഫോട്ടോ ഓണ്‍ലൈനില്‍ ഉപയോഗിച്ച് സ്റ്റുഡിയോ ഉടമ; വിധി പറഞ്ഞ് കോടതി
ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
സ്റ്റുഡിയോ ഉടമ യുവതിയുടെ സമ്മതമില്ലാതെ ഫോട്ടോ ഓണ്‍ലൈനില്‍ ഉപയോഗിച്ച കേസില്‍ വിധി പറഞ്ഞ് കോടതി sharjah court . തന്റെ ചിത്രങ്ങള്‍ സമ്മതമില്ലാതെ സോഷ്യല്‍ മീഡിയയില്‍ ഉപയോഗിക്കുകയും കടയുടെ മുന്‍വശത്ത് പ്രദര്‍ശിപ്പിക്കുകയും ചെയ്തെന്ന് അറബ് യുവതിയാണ് പരാതി നല്‍കിയത്. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും അറബ് സ്വദേശിയായ ഫോട്ടോ സ്റ്റുഡിയോ ഉടമയ്‌ക്കെതിരെയാണ് യുവതി പരാതി നല്‍കിയത്.
വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8
ഷാര്‍ജ മിസ്ഡിമെനര്‍ കോടതിയിലാണ് കേസ് നടന്നത്.ഫോട്ടോ സ്റ്റുഡിയോ ഉടമ തന്റെ ചിത്രങ്ങള്‍ ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും ഉപയോഗിച്ചതായി പരാതിക്കാരി ആരോപിച്ചു. 2017ല്‍ ഒരു കടയില്‍ അബായകള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി ചിത്രങ്ങള്‍ എടുക്കാന്‍ താന്‍ ഇയാളുടെ സ്റ്റുഡിയോയില്‍ പോയിരുന്നതായി പരാതിക്കാരി പറഞ്ഞു. തന്റെ ഫോട്ടോ സ്റ്റുഡിയോ അവരുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ ഉപയോഗിച്ചതായി പിന്നീടാണ് അറിഞ്ഞതെന്നും യുവതി പറഞ്ഞു.
തുടര്‍ന്ന് ഷാര്‍ജ മിസ്ഡിമെനര്‍ കോടതി ഇയാള്‍ക്ക് 20,000 ദിര്‍ഹം പിഴ ചുമത്തുകയായിരുന്നു. എന്നാല്‍ സ്റ്റുഡിയോ ഉടമ വിധിക്കെതിരെ അപ്പീല്‍ നല്‍കുകയും കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് ക്രിമിനല്‍ കോടതി വിധി റദ്ദാക്കാന്‍ അപ്പീല്‍ കോടതി ആവശ്യപ്പെട്ടു.
Comments (0)