kannur airport : കണ്ണൂര്‍ വിമാനത്താവളം അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്നു - Pravasi Vartha
kannur airport
Posted By editor Posted On

kannur airport : കണ്ണൂര്‍ വിമാനത്താവളം അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്നു

ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം

ഉത്തര മലബാറിന്റെ സ്വന്തമായ കണ്ണൂര്‍ വിമാനത്താവളം അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. 2008 ജനുവരിയില്‍ കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള വ്യോമയാനവകുപ്പ് കണ്ണൂരില്‍ പുതിയ വിമാനത്താവളത്തിന് kannur airport അനുമതി നല്‍കിയത്.   നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും 1997-ല്‍ അന്നത്തെ കേന്ദ്രവ്യോമയാന വകുപ്പ് മന്ത്രിയായിരുന്ന സി.എം. ഇബ്രാഹിമിന്റെ താത്പര്യം, ഇച്ഛാശക്തി, ആര്‍ജവം എന്നിവയാണ് കണ്ണൂര്‍ വിമാനത്താവളം എന്ന വന്‍പദ്ധതിക്ക് രൂപംനല്‍കുന്നതിനുള്ള പ്രധാനകാരണം എന്ന് എടുത്തുപറയേണ്ടതുണ്ട്.   വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8 കേരള മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാരുടെ സഹകരണവും സമീപനവുംകൂടി ഒത്തുചേര്‍ന്നപ്പോള്‍ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള ആദ്യത്തെ സംസ്ഥാനമെന്ന ഖ്യാതി നേടാനുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ തത്ത്വത്തില്‍ അംഗീകാരംനല്‍കുകയായിരുന്നു.

യു.എ.ഇ. ഉള്‍പ്പെടെ വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ വിമാനക്കമ്പനികള്‍ കണ്ണൂരിലേക്ക് സര്‍വീസ് നടത്താന്‍ നേരത്തേതന്നെ താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഇപ്പോഴും അവര്‍ താത്പര്യം കൈവെടിഞ്ഞിട്ടില്ല. യാത്രക്കാരുടെ എണ്ണത്തില്‍ വലിയ പ്രതീക്ഷ നല്‍കിയ കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് വിദേശ വിമാനസര്‍വീസുകള്‍ ആരംഭിക്കണമെന്ന് നേരത്തേതന്നെ വിവിധ കോണുകളില്‍നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു. അത്തരം സര്‍വീസുകള്‍ക്കായി കേന്ദ്ര വ്യോമയാന മന്ത്രാലയം പരിഗണിക്കേണ്ട വിമാനത്താവളങ്ങളുടെ ‘പോയന്റ് ഓഫ് കോള്‍’ പട്ടികയില്‍ പക്ഷേ, കണ്ണൂര്‍ ഇപ്പോഴും ഉള്‍പ്പെട്ടിട്ടില്ല എന്നതാണ് ഖേദകരമായ കാര്യം.

ആഴ്ചയില്‍ 62,500 സീറ്റുകളാണ് ഇന്ത്യക്കും യു.എ.ഇ.ക്കും ഇടയില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. ഇരുരാജ്യങ്ങളിലെയും വിമാനക്കമ്പനികള്‍ ഇത് വീതിച്ചെടുക്കുകയാണ് പതിവ്. ഇതിനുപുറമേ 50,000 സീറ്റുകള്‍കൂടി അനുവദിക്കണമെന്ന് യു.എ.ഇ. ഇന്ത്യയോട് ഔദ്യോഗികമായിത്തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനൊപ്പം കണ്ണൂര്‍ ഉള്‍പ്പെടെ എട്ട് പുതിയ വിമാനത്താവളങ്ങളിലേക്ക് സര്‍വീസ് നടത്താനുള്ള അനുമതിക്കും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കണ്ണൂരിന്റെ സാധ്യതകള്‍ യു.എ.ഇ. വളരെ വേഗം തിരിച്ചറിഞ്ഞിരിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *