ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
പ്രവാസികളെ വലച്ച് യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് വര്‍ധന. യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ flight ticket price അഞ്ചിരട്ടിയിലേറെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും യുഎഇയില്‍ 3 ആഴ്ചത്തെ ശൈത്യകാല അവധി ആരംഭിച്ചതും ക്രിസ്മസ്, പുതുവര്‍ഷ ആഘോഷത്തിനായി നാട്ടിലേക്കു പോകുന്നവരുടെ എണ്ണവും കണക്കിലെടുത്താണ് ഇപ്പോഴത്തെ വര്‍ധന. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8 വെള്ളിയാഴ്ച അടച്ച സ്‌കൂളുകള്‍ ജനുവരി 2നാണ് തുറക്കുക. അതുകൊണ്ടുതന്നെ ഉയര്‍ന്ന നിരക്ക് ജനുവരി പകുതി വരെ തുടരും. യുഎഇയില്‍ നിന്നു കേരളത്തിലേക്കു നേരിട്ടുള്ള വിമാനങ്ങളില്‍ സീറ്റുകള്‍ ലഭ്യമാണെങ്കിലും ജനുവരിയില്‍ യുഎഇയിലേക്കു നേരിട്ട് സര്‍വീസ് നടത്തുന്ന ഭൂരിഭാഗം വിമാനങ്ങളിലും സീറ്റില്ല.
ഒക്ടോബറില്‍ 6000 രൂപയ്ക്കു ലഭിച്ചിരുന്ന വിമാന ടിക്കറ്റിന് ഇപ്പോള്‍ ശരാശരി 28,000 രൂപയിലേറെ നല്‍കണം. നിരക്കു വര്‍ധന എല്ലാ എയര്‍ലൈനുകളും നടപ്പാക്കി. ക്രിസ്മസിനു നാട്ടിലേക്കു പ്രത്യേക നിരക്ക് പ്രഖ്യാപിച്ച (വണ്‍വേ 730 ദിര്‍ഹം മുതല്‍) എയര്‍ ഇന്ത്യയിലും അതിനെക്കാള്‍ ഇരട്ടിയിലേറെ തുകയാണ് ഈടാക്കുന്നത്.
കണക്ഷന്‍ വിമാനങ്ങളില്‍ മറ്റു സെക്ടറുകള്‍ വഴി യാത്ര ചെയ്യണമെങ്കിലും ഉയര്‍ന്ന നിരക്കാണ് ഈടാക്കുന്നത്. ഇന്ന് ദുബായില്‍നിന്ന് കൊച്ചിയിലേക്കു വണ്‍വേയ്ക്കു ഫ്‌ലൈ ദുബായില്‍ 29,800 രൂപയും മടക്കയാത്രയ്ക്കു 65,700 രൂപയുമാണ് നിരക്ക്.
ഇന്‍ഡിഗോയില്‍ ഇത് യഥാക്രമം 32,300, 66,100, സ്‌പൈസ് ജെറ്റ് 32500, 65800, എയര്‍ ഇന്ത്യ36,200, 73,800, എയര്‍ ഇന്ത്യ എക്‌സ്പ്രസ് 33,400, 65100 രൂപ എന്നിങ്ങനെയാണു നിരക്ക്. ഷാര്‍ജയില്‍ നിന്ന് എയര്‍ അറേബ്യയിലാണെങ്കില്‍ ഇത് യഥാക്രമം 28,300, 65500 രൂപ.
നാലംഗ കുടുംബത്തിന് ഇന്നു കൊച്ചിയിലേക്കു പോയി 2023 ജനുവരി ഒന്നിന് തിരിച്ചുവരണമെങ്കില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ 2,57,600 രൂപ നല്‍കണം. എയര്‍ ഇന്ത്യ 2,63,500, സ്‌പൈസ് ജെറ്റ് 2,52,200, ഇന്‍ഡിഗോ 2,74,100, എയര്‍ അറേബ്യയില്‍ ഷാര്‍ജയില്‍ നിന്ന് കൊച്ചിയിലേക്കു 2,44,500 രൂപയും. യാത്ര അബുദാബിയില്‍ നിന്നാണെങ്കില്‍ ടിക്കറ്റിന്മേല്‍ കുറഞ്ഞത് 3000 രൂപയെങ്കിലും അധികം നല്‍കേണ്ടിവരും.