fifa world cup match : ഫിഫ ലോകകപ്പ് : പൊടിപാറുന്ന പോരാട്ടം ശ്വാസം അടക്കി പിടിച്ച് കണ്ട് നൂറുകണക്കിന് പ്രവാസി മലയാളികള്‍ - Pravasi Vartha

fifa world cup match : ഫിഫ ലോകകപ്പ് : പൊടിപാറുന്ന പോരാട്ടം ശ്വാസം അടക്കി പിടിച്ച് കണ്ട് നൂറുകണക്കിന് പ്രവാസി മലയാളികള്‍

ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം

പൊടിപാറുന്ന ലോകകപ്പ് പോരാട്ടം ശ്വാസം അടക്കി പിടിച്ച് കണ്ട് പ്രവാസി മലയാളികള്‍. വെള്ളിയാഴ്ച രാത്രി ഏവരും കാത്തിരുന്ന മത്സരം fifa world cup match നടന്നപ്പോള്‍ ഷാര്‍ജയിലെ കൂറ്റന്‍ സ്‌ക്രീനിനുമുമ്പിലിരുന്ന നൂറുകണക്കിന് മലയാളികളും ആവേശത്തിലായി.   നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ കമ്യൂണിറ്റിഹാളില്‍ സ്ഥാപിച്ച വലിയ സ്‌ക്രീനില്‍ ക്രൊയേഷ്യ-ബ്രസീല്‍, അര്‍ജന്റീന-നെതര്‍ലന്‍ഡ്സ് വമ്പന്മാരുടെ ക്വാര്‍ട്ടര്‍ഫൈനല്‍ തത്സമയം വീക്ഷിച്ചത് നൂറുകണക്കിന് മലയാളി ആരാധകരാണ്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8

https://www.seekinforms.com/2022/11/03/dubai-police-application/

ഇഷ്ടടീമുകള്‍ തോല്‍ക്കുകയും ജയിക്കുകയും ചെയ്തപ്പോള്‍ നിരാശയും സന്തോഷവും ഒരേസമയം പ്രകടമാവുകയുംചെയ്തു. ആര്‍പ്പുവിളിച്ചും സങ്കടപ്പെട്ടുമാണ് ആരാധകര്‍ വെള്ളിയാഴ്ച അര്‍ധരാത്രിയോടെ ഹാള്‍ വിട്ടുപോയത്. ആദ്യത്തെ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മുന്‍ചാമ്പ്യന്മാരായ ബ്രസീല്‍ തോറ്റതില്‍ സങ്കടപ്പെട്ടവര്‍തന്നെയാണ് ഭൂരിഭാഗം മലയാളികളും. തോല്‍വിയില്‍ പൊട്ടിക്കരഞ്ഞ ബ്രസീലിന്റെ നെയ്മറോടൊപ്പം അദ്ദേഹത്തിന്റെ ആരാധകരായ പ്രവാസിമലയാളികളും കരഞ്ഞുവെന്നതാണ് യാഥാര്‍ഥ്യം. ഷൂട്ടൗട്ടില്‍ 4-2ന് ക്രൊയേഷ്യയ്ക്കുമുമ്പില്‍ ബ്രസീല്‍ തോല്‍ക്കുമ്പോള്‍ ക്രൊയേഷ്യന്‍ ആരാധകര്‍ ആര്‍പ്പുവിളിക്കുകയും ചെയ്തു. ഭൂരിഭാഗംപേര്‍ക്കും ശനിയാഴ്ച അവധിയായതിനാല്‍ യു.എ.ഇ. സമയം അര്‍ധരാത്രിവരെ നീണ്ട അര്‍ജന്റീന-നെതര്‍ലന്‍ഡ്‌സ് രണ്ടാം ക്വാര്‍ട്ടര്‍ ഫൈനല്‍ കാണാനും ആരാധകര്‍ തടിച്ചുകൂടി.

അസോസിയേഷന്‍ഹാളിലെ സീറ്റുകള്‍ കാണികള്‍ മുന്‍കൂട്ടി കൈയടക്കിവെച്ചാണ് കളികണ്ടത്. അര്‍ജന്റീന അനായാസം സെമിയിലെത്തുമെന്ന് കണക്കാക്കിയവരായിരുന്നു കാണികളില്‍ ഭൂരിഭാഗവും. കളിയുടെ 83-ാം മിനിറ്റ് വരെ രണ്ടുഗോളിന് അര്‍ജന്റീന മുന്നിലായിരുന്നു. പിന്നെ നെതര്‍ലന്‍ഡ്‌സ് ഒപ്പമെത്തി. കണക്കുകൂട്ടലുകള്‍ തെറ്റിച്ച് എക്‌സ്ട്രാടൈമും പെനാല്‍റ്റിഷൂട്ടൗട്ടും അര്‍ജന്റീനയെ വിജയത്തിലെത്തിച്ചത് മലയാളികള്‍ ശരിക്കും ആഘോഷിച്ചു. എങ്കിലും തീപാറിയ നെതര്‍ലന്‍ഡ്സ് പ്രകടനം അര്‍ജന്റീന ആരാധകര്‍ക്ക് അമ്പരപ്പുണ്ടാക്കിയെന്നുവേണം പറയാന്‍. അതോടൊപ്പം പ്രവചനമത്സരങ്ങളും യുഎഇയിലെ പ്രവാസികള്‍ സംഘടിപ്പിക്കുന്നത്.

https://www.pravasivartha.in/2022/11/27/dubai-gold-rate/

Related Posts

Leave a Reply

Your email address will not be published. Required fields are marked *